ദിലീപിൻറെ 50ശതമാനം അഭിനയം മാത്രമാണ് ഇത്രയും കാലമായിട്ടും പുറത്തു വന്നിട്ടുള്ളൂ; മുരളി ഗോപി
1 min read

ദിലീപിൻറെ 50ശതമാനം അഭിനയം മാത്രമാണ് ഇത്രയും കാലമായിട്ടും പുറത്തു വന്നിട്ടുള്ളൂ; മുരളി ഗോപി

 

 

മലയാളസിനിമ രംഗത്തെ ജനപ്രിയ നായകൻ എന്നറിയപ്പെടുന്ന ദിലീപ് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2018 ൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കമ്മാര സംഭവം. ശ്രീ ഗോകുലം മൂവീസ് നിർമ്മിതിയിൽ ഈ ചലച്ചിത്രത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മലയാള സിനിമ നടനും, തിരക്കഥാകൃത്തും, പത്രപ്രവർത്തകനുമായ മുരളിഗോപി മലയാള സിനിമ രംഗത്ത് മാത്രമല്ല ഇന്ത്യൻ സിനിമാ രംഗത്തും വേറിട്ടുനിൽക്കുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഈ അടുത്ത കാലത്ത്,ടിയാൻ,കമ്മാര സംഭവം,ലൂസിഫർ എന്നീ നിരവധി ചിത്രങ്ങളിലൂടെ പ്രധാനവേഷത്തിലെത്തുന്നുണ്ട്. തമിഴ് ചലച്ചിത്ര അഭിനേതാവായ സിദ്ധാർഥ്,മുരളി ഗോപി,ദിലീപ് എന്നിവർ ചേർന്ന് അഭിനയിക്കുന്ന ചലച്ചിത്രമാണ് കമ്മാര സംഭവം. ഈ ചിത്രത്തിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്നതിനിടയിൽ മുരളി ഗോപി, ചലച്ചിത്രത്തെക്കുറിച്ചും നടനെ കുറച്ചുമുള്ള തന്റെ ഒരു കാഴ്ചപ്പാട് പങ്കുവയ്ക്കുകയാണിപ്പോൾ.

കമ്മാര സംഭവം ഇപ്പോഴും പുതിയ പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട്. സിനിമയെ വ്യത്യസ്ത കോണുകളിലൂടെ വീക്ഷിച് അഭിപ്രായങ്ങൾ ഫേസ്ബുക്കിലൂടെ അറിയിക്കുന്നുണ്ടെന്ന് മുരളിഗോപി വെളിപ്പെടുത്തി. നെപ്പോളിയൻ ബൊണാപാർട്ടയെ ഉദ്ധരിച്ചുകൊണ്ടാണ് മുരളി ഗോപി കുറിപ്പ് ആരംഭിച്ചത്.

” സമ്മതിച്ച നുണകളുടെ ഒരു കൂട്ടമാണ് ചരിത്രം ‘ എന്നാണ് കമ്മര സംഭവം മൂന്നു വർഷം മുമ്പാണ് പുറത്തിറങ്ങിയത് കാലത്തിനൊപ്പം സഞ്ചരിച്, സിനിമ ഒടുവിൽ സ്വയം സംസാരിക്കാൻ തുടങ്ങി ഒരു പക്ഷേ തിയേറ്ററിൽ ആയിരുന്നതിനേക്കാൾ കൂടുതലായി പ്രേക്ഷകരിലേക് എത്തിയിരുന്നു. മാത്രമല്ല ,ദിലീപിന് ഇപ്പോഴും അദ്ദേഹത്തിന്റെ 50% അഭിനയം മാത്രമാണ് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുള്ളത് എന്നും ധാരാളം കഴിവുള്ള വ്യക്തി കൂടിയാണ് ദിലീപ്,എന്നാൽ അത് പ്രകടിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല എന്നും മുരളി ഗോപി അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. കമ്മാര സംഭവത്തിൽ ദിലീപിന്റേത് മറ്റു കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും മുരളിഗോപി പറഞ്ഞു. ബോബി സിംഹ ,നമിതപ്രമോദ്, ശ്വേതാ മേനോൻ ,മണിക്കുട്ടൻ, വിജയരാഘവൻ ,ഇന്ദ്രൻസ്, സിദ്ദിഖ് ,തുടങ്ങിയവരും ഈ ചലചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply