ഭാഷയുടെ അതിര്‍ വരമ്പുകള്‍ കടന്ന് ദുല്‍ഖര്‍ സല്‍മാന്‍; താരം സംസാരിക്കുന്നത് തെലു്, മറാത്തി ഉള്‍പ്പെടെ അഞ്ച് ഭാഷകള്‍!

മലയാളികളുടെ യുവ താരം ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാറിന്റെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. ഇപ്പോഴിതാ, ദുല്‍ഖര്‍ ഏതൊക്കെ ഭാഷ സംസാരിക്കുന്നു എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

താരമിപ്പോള്‍ ഭാഷയുടെ അതിര്‍ത്തികള്‍ ഭേദിച്ച് പ്രശസ്തനാവുകയാണ്. മലയാളത്തില്‍ തുടങ്ങിയ ദുല്‍ഖര്‍ അതിനു ശേഷം തമിഴ്, തെലുങ്കു ഭാഷകള്‍ കടന്നു. എന്നാലിപ്പോള്‍ ഹിന്ദിയിലും എത്തി കഴിഞ്ഞു എന്നതാണ് സത്യം. കര്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തന്റെ ഹിന്ദി അരങ്ങേറ്റം നടത്തിയത്. ആകര്‍ഷ് ഖുറാനെ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ ദുല്‍ഖര്‍ സല്‍മാനും മിഥില പാല്‍ക്കറും ഒരു പ്രമുഖ റേഡിയോ ചാനലിന്റെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നു. ആ ഇന്റര്‍വ്യൂയില്‍ വെച്ച് മിഥില പാല്‍ക്കറുടെ സഹായത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ മറാത്തി ഭാഷ പറയുന്നതും കാണാം. അങ്ങനെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, മറാത്തി തുടങ്ങി അഞ്ച് ഭാഷകളാണ് ദുല്‍ഖര്‍ പഠിച്ചെടുത്തത്. ദുല്‍ഖര്‍ സല്‍മാന്‍ തമിഴരെ പോലെ തമിഴ് പറയും, ആന്ധ്രക്കാരെ പോലെ തെലുങ്ക് പറയും, നോര്‍ത്തിലെ ആളുകളെ പോലെ ഹിന്ദിയും പറയും, എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ അങ്ങനെ പറ്റുവെന്നാണ് സോഷ്യല്‍ മീഡിയയും മറ്റ് ആരാധകരും പറയുന്നത്.

Related Posts