ഇവരെ വിമർശിച്ചത് തെറ്റായിപ്പോയി, മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി

വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞു കൊണ്ട് ജൂഡ് ആന്റണി മാതൃകയാവുന്നു. മുൻ വൈദ്യുതി മന്ത്രി എംഎം മണിക്കും നടി പാർവതി തിരുവോത്തിനും എതിരായ തന്റെ പരാമർശങ്ങളിൽ തെറ്റുപറ്റിയതായി സംവിധായകൻ ജൂഡ് ആന്റണി പരസ്യമായി തുടർന്ന് പറഞ്ഞിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിലൂടെ ആയിരുന്നു ജൂഡ് ആന്റണി തനിക്ക് നാളുകൾക്കു മുമ്പ് പറ്റിയ തെറ്റ് തുറന്ന് സമ്മതിച്ചത്. എംഎം മണി മന്ത്രിയായിരുന്ന സമയത്ത് ‘സ്കൂളിൽ പോകേണ്ടിയിരുന്നില്ല’ എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത് തന്റെ അറിവില്ലായ്മ കൊണ്ടായിരുന്നു എന്ന ജൂഡ് ആന്റണി തുറന്ന് സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ ബാല്യകാലത്ത് സ്കൂളിൽ പോകാൻ പറ്റാത്ത സാഹചര്യങ്ങളും ജീവിതാനുഭവങ്ങളും ഏറെയുണ്ടായിരുന്നു എന്ന് തനിക്ക് പിന്നീടാണ് മനസ്സിലായത് എന്നും ഒരു മന്ത്രിയാകാനുള്ള മാനദണ്ഡം വിദ്യാഭ്യാസമല്ല എന്ന തിരിച്ചറിവും വളരെ പിന്നീടാണ് തനിക്ക് ഉണ്ടായതെന്ന് ജൂഡ് തുറന്ന് സമ്മതിക്കുന്നു. എന്നാൽ അദ്ദേഹം വീണ്ടും ഇലക്ഷനിൽ ജയിച്ച് എംഎൽഎ ആയപ്പോൾ മനസ്സ് നിറഞ്ഞ് അഭിനന്ദിച്ചു എന്നും ജൂഡ് പറയുന്നു. അന്ന് നടി പാർവ്വതിക്ക് എതിരായി താൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടാൻ ഉണ്ടായ കാരണത്തെക്കുറിച്ചും ജൂഡ് ആന്റണി തുറന്നുപറയുകയും ചെയ്തു.

ഒരു ഹിന്ദി അഭിമുഖത്തിൽ നടി പാർവതി മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് പറയുകയും ആ വിവരം ഓൺലൈൻ വാർത്തയായി വരികയും ചെയ്തിരുന്നു എന്നാൽ പാർവതി അങ്ങനെയൊരു കാര്യം പറഞ്ഞിട്ടുണ്ടോ എന്ന് പോലും താൻ പരിശോധിച്ചില്ല എന്നും പക്ഷേ അത് കേട്ട പാതി കേൾക്കാത്ത പാതി നല്ല ദേഷ്യം വരികയും തുടർന്ന് പ്രതികരിക്കുകയും ചെയ്യുകയായിരുന്നു എന്ന് ജൂഡ് ആന്റണി തുറന്നു സമ്മതിക്കുന്നു. തന്റെ സിനിമകളിലൊ സുഹൃത്തുക്കളുടെ സിനിമകളിലൊ അത്തരം ഒരു കാര്യത്തെക്കുറിച്ച് കേട്ടിട്ട് പോലും ഇല്ലാത്തതാണ് അതിന് കാരണമായതെന്നും ജൂഡ് പറയുന്നു. പാർവതിക്കെതിരെയുള്ള പോസ്റ്റിട്ടപ്പോൾ നിങ്ങൾ സ്ത്രീവിരുദ്ധതയാണ് ഇട്ടിരിക്കുന്നതെന്നും അത് മാറ്റണം എന്നും തന്റെ ഭാര്യ പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് ജൂഡ് പറയുന്നു. ജൂഡ് ആന്റണിയുടെ തുറന്ന് പറച്ചിൽ വളരെ വലിയ മാതൃകാപരമായ ഒരു കാര്യം തന്നെയാണെന്നാണ് പൊതുവിലുള്ള അഭിപ്രായം.

Related Posts

Leave a Reply