fbpx

വർഷങ്ങൾ പിന്നിടുമ്പോഴും ‘ന്യൂഡൽഹി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിശേഷങ്ങളും ആ ചിത്രം നേടിയ റെക്കോർഡുകളും അതിന്റെ പ്രത്യേകതകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ചിത്രത്തിന്റെ മുപ്പത്തി നാലാമത്തെ വാർഷികമാണ് കഴിഞ്ഞദിവസം ആരാധകർ ആഘോഷിച്ചത്. മമ്മൂട്ടിയുടെ കരിയർ അവസാനിച്ചു എന്ന് തന്നെ ഏവരും വിധി എഴുതിയപ്പോൾ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ‘ന്യൂഡൽഹി’ലൂടെ മെഗാസ്റ്റാർ ആയി വമ്പൻ തിരിച്ചുവരവാണ് മമ്മൂട്ടി നടത്തിയത്. ഇപ്പോഴിതാ മമ്മൂട്ടി ആരാധകർക്കിടയിൽ ന്യൂഡൽഹിയെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. ഇന്നത്തെ തലമുറയിൽ പെടുന്ന മമ്മൂട്ടി ആരാധകർക്ക് അറിയുവാനായി ന്യൂഡൽഹി എന്ന ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട 11 കാര്യങ്ങളാണ് വൈറലായ പോസ്റ്റിൽ പറയുന്നത്. ഏതൊരു മമ്മൂട്ടി ആരാധനയും ആവേശത്തിൽ ആക്കുന്ന ആ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:, “4 ഭാഷകളിൽ പുറത്തിറങ്ങിയ ന്യൂ ഡെൽഹിയെ കുറിച്ചുള്ള കുറച്ച് വിവരങ്ങൾ

1.മലയാളത്തിൽ മമ്മൂട്ടിയും, ഹിന്ദിയിൽ ജീതേന്ദ്രയും, തെലുങ്കിൽ കൃഷ്ണം രാജുവും, കന്നഡയിൽ അംബരീഷും നായകവേഷം ചെയ്തു

2.നാല് ഭാഷയും ജോഷി തന്നെ സംവിധാനം ചെയ്തു

3.നാല് ഭാഷയും പാശ്ചാത്തല സംഗീതം ശ്യാമും, ഛായാഗ്രഹണം ജയാനൻ വിൻസെന്റും നിർവ്വഹിച്ചു

4.നാലു ഭാഷയിലും സുരേഷ് ഗോപി, ത്യാഗരാജൻ, സുമലത, ഉർവശി, സിദ്ധീക്ക്, വിജയരാഘവൻ, മോഹൻ ജോസ് എന്നിവർ ഒരേ വേഷത്തിൽ അഭിനയിച്ചു

5.മലയാളം, ഹിന്ദി ഭാഷകളിൽ മാത്രം ദേവൻ ഒരേ വേഷം ചെയ്തു

6.മൂന്ന് ഭാഷകളിൽ ന്യൂ ഡെൽഹി എന്ന പേര് ആയിരുന്നെങ്കിൽ തെലുങ്കിൽ മാത്രം അന്തിമ തീർപ്പ് എന്നാക്കി

7.മൂന്ന് ഭാഷകളിൽ നായക കഥാപാത്രം ജി കൃഷ്ണമൂർത്തി ജി.കെ ആയിരുന്നെങ്കിൽ, ഹിന്ദിയിൽ മാത്രം വിജയകുമാർ വി.കെ എന്നായിരുന്നു

8.മലയാളം വേഴ്ഷൻ തമിഴ്നാട്ടിൽ കൂടി വിജയം നേടിയത് കൊണ്ട് തന്നെ തമിഴ് റീമേക്ക് വേണ്ടെന്ന് വെച്ചു

9.ഡബ്ബ് പോലും ചെയ്യാതെ ഒരു മലയാള ചിത്രം ആദ്യമായി തമിഴ്നാട്ടിൽ 2 സെന്ററിൽ 100 ദിവസം ഓടിയത് ന്യൂ ഡെൽഹി ആയിരുന്നു

10. തമിഴിൽ ത്യാഗരാജനെ നായകനാക്കി ന്യൂ ഡെൽഹിയിലെ കഥാപാത്രം വെച്ച് സേലം വിഷ്ണു എന്ന പേരിൽ ചിത്രം പുറത്തിറങ്ങി

11.രജനീകാന്തിന് റീമേക്ക് ചെയ്യാൻ ഏറെ താൽപര്യം പ്രകടിപ്പിച്ചതും, മണിരത്നം ഷോലെയ്ക്ക് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച തിരക്കഥ എന്ന് വിശേഷിപ്പിച്ചതും, സാക്ഷാൽ സത്യജിത് റായ് ന്യൂ ഡെൽഹി കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതും അക്കാലത്തെ വാർത്തകൾ ആയ്രുന്നു. “

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.
You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.