വർഷങ്ങൾക്കു മുൻപേ മരിച്ചുപോയ ദിലീപിന്റെ അച്ഛനെ പേരകുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങളിൽ ചേർത്ത് ആരാധകന്റെ സമ്മാനം
1 min read

വർഷങ്ങൾക്കു മുൻപേ മരിച്ചുപോയ ദിലീപിന്റെ അച്ഛനെ പേരകുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങളിൽ ചേർത്ത് ആരാധകന്റെ സമ്മാനം

മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക ഇഷ്ടം ഉള്ള നടനാണ് ദിലീപ് എന്ന് പറയേണ്ടിയിരിക്കുന്നു. സ്വകാര്യ ജീവിതത്തിൽ പലതരത്തിലുള്ള വിവാദങ്ങളിൽ പെടേണ്ടതായി വന്നിട്ടുണ്ടെങ്കിൽ പോലും പ്രേക്ഷകർ ഇന്നും ദിലീപിനെ ഹൃദയത്തോടെ ചേർത്തു പിടിക്കാനുള്ള കാരണമെന്നത് ദിലീപിനെ അത്രത്തോളം ആരാധകർ ഇഷ്ടപ്പെടുന്നുണ്ട് എന്നത് തന്നെയാണ്. ജനപ്രിയനായകൻ എന്ന ഒരു പേര് ഇപ്പോഴും ദിലീപിന് സ്വന്തമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മീശ മാധവൻ എന്ന ചിത്രം മുതലാണ് ദിലീപ് ഒരു സൂപ്പർസ്റ്റാർ പരിവേഷം നേടിയെടുക്കുന്നത്. തുടർന്നങ്ങോട്ട് ദിലീപിന്റെ കരിയർ തന്നെ മാറി പോവുകയായിരുന്നു ചെയ്തത്.

മഞ്ജു വാര്യമായുള്ള വിവാഹമോചനം കാവ്യയുമായുള്ള വിവാഹവും ഒക്കെ തന്നെ അല്പം വിവാദങ്ങളിൽ ദിലീപിനെ കൊണ്ടുചെന്ന് എത്തിച്ചുവെന്നത് സത്യമാണ്. എങ്കിലും പ്രേക്ഷകർ എപ്പോഴും ദിലീപിനൊപ്പം തന്നെയാണ് നിൽക്കുന്നത് എന്നതാണ് സത്യം. കുറച്ചു നിമിഷങ്ങളായി ദിലീപിന്റെ ഫാൻസ് പേജുകളിൽ പ്രചരിക്കുന്ന ഒരു പുതിയ ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കുടുംബത്തിന്റെ ചിത്രത്തിനൊപ്പം ദിലീപിന്റെ മരിച്ച അച്ഛന്റെ ചിത്രം കൂടി കൂട്ടിയോജിപ്പിച്ച ഒരു പുതിയ ചിത്രമാണ് ഇത് . വർഷങ്ങൾക്കു മുൻപേ മരിച്ചുപോയ ദിലീപിന്റെ അച്ഛനാണ് ഇപ്പോൾ കുഞ്ഞു മഹാലക്ഷ്മിക്കൊപ്പം ചിത്രങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് ആണ് ഈ ഒരു ചിത്രം ദിലീപിന്റെ ഫാൻസ് പേജുകൾ ഏറ്റെടുത്തിരിക്കുന്നത്.

ദിലീപ് കാവ്യ മാധവൻ മഹാലക്ഷ്മി മീനാക്ഷി സഹോദരൻ അനൂപ് അനൂപിന്റെ കുടുംബം തുടങ്ങി എല്ലാവരും ഈ കുടുംബചിത്രത്തിൽ എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നത് ദിലീപിന്റെ അച്ഛൻ തന്നെയാണ്. വർഷങ്ങൾക്കു മുൻപേ മരണപ്പെട്ട ആളാണ് ദിലീപിന്റെ അച്ഛൻ. ഇന്ന് ദിലീപിന്റെ അച്ഛനുണ്ടായിരുന്നുവെങ്കിൽ കൊച്ചുമക്കൾക്കൊപ്പം ഇങ്ങനെ ഇരിക്കാൻ സാധിക്കുന്ന ഒരു ചിത്രം ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഈ ചിത്രം ദിലീപിനും വളരെയധികം സ്പെഷ്യൽ ആണ് എന്നതാണ് സത്യം. ദിലീപ് ചിത്രം പിടിച്ചുകൊണ്ട് നിൽക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം വൈറലായി മാറുകയായിരുന്നു ചെയ്തത്. കാവ്യ മാധവന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഈ വീഡിയോ ആദ്യം പുറത്തു വന്നത്. തുടർന്ന് ഫാൻസ് പേജുകൾ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയായിരുന്നു.