“പ്രതിഭയും പ്രതിഭാസവും ഒന്നായി ചേർന്ന് ഒഴുകാൻ തീരുമാനിച്ച നല്ല നാളുകൾ വരുന്നു” – ലിജോ ജോസ് മോഹൻലാൽ ചിത്രത്തെക്കുറിച്ചുള്ള ആരാധകന്റെ വൈറൽ കുറിപ്പ്
1 min read

“പ്രതിഭയും പ്രതിഭാസവും ഒന്നായി ചേർന്ന് ഒഴുകാൻ തീരുമാനിച്ച നല്ല നാളുകൾ വരുന്നു” – ലിജോ ജോസ് മോഹൻലാൽ ചിത്രത്തെക്കുറിച്ചുള്ള ആരാധകന്റെ വൈറൽ കുറിപ്പ്

ലിജോ ജോസ് പല്ലിശ്ശേരിയും മോഹൻലാലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം ആരാധകർക്ക് തന്നെയായിരുന്നു. കാരണം അത്രത്തോളം ആരാധകർ ആഗ്രഹിച്ചിരുന്നു ഈ ഒരു കോമ്പിനേഷൻ എന്നതാണ് അതിന് കാരണം. മമ്മൂട്ടിക്കൊപ്പം ലിജോ ജോസ് പല്ലിശ്ശേരി ഒരുമിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്ന നിമിഷം തന്നെ പ്രേക്ഷകർ ആഗ്രഹിച്ചതായിരുന്നു മോഹൻലാലും ലിജോ ജോസും ഒരുമിച്ചുള്ള ഒരു ചിത്രം ഉണ്ടാകുമോന്നുള്ളത്. അതിനു വേണ്ടി വളരെ ആഗ്രഹത്തോടെയും ആവേശത്തോടെയും തന്നെയായിരുന്നു മോഹൻലാൽ ആരാധകർ കാത്തിരുന്നത്. അവരുടെ എല്ലാ ആശങ്കകൾക്കും അന്ത്യം കുറിച്ചു കൊണ്ടായിരുന്നു ഇരുവരും ഒരുമിക്കുന്നുവെന്ന വാർത്ത ഔദ്യോഗികമായി പുറത്തു വന്നത്. ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് സിനിഫയൽ എന്ന സിനിമ ഗ്രൂപ്പിൽ വന്ന പുതിയൊരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പ് എഴുതിയിരിക്കുന്നത് ശ്യാം ശ്രാവൺ എന്ന വ്യക്തിയാണ്. ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

1986 ൽ രാജാവിന്റെ മകനിലൂടെ മലയാള സിനിമയിൽ ഒരു താരരാജാവുണ്ടായി .ഇയാളിൽ മലയാള സിനിമയുടെ ഇടതു വശം ചെരിഞ്ഞു പോകുമെന്ന് പോലും ബോധ്യമില്ലാത്ത ഒരുയർച്ച.സിനിമാകൊട്ടകങ്ങൾ ആവേശം തീർത്ത ആ നാളിൽ തന്റെ അപ്പനോടൊപ്പം ഒരു കൊച്ചു പയ്യൻ സിനിമ കാണാനെത്തി.മലയാള സിനിമയിൽ അതുവരെ വരെ കാണാത്ത പൗരുഷത്തിന്റെ പ്രണയത്തിന്റെ ആർദ്രത അന്നവൻ തിരിച്ചറിഞ്ഞു. അതൊരു തുടക്കമായിരുന്നു.താളവട്ടം,ദശരഥം,നാടോടിക്കാറ്റ്,തൂവാനത്തുമ്പികൾ,കിലുക്കം,ദേവാസുരം,കിരീടം,കമലദളം,സ്പടികം,വാനപ്രസ്ഥം,ഭരതം,തന്മാത്ര,ദൃശ്യം,ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ അദേഹം ഇന്നും മലയാളിയെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു.

 

ബാലഗോപാലനായും സേതുവായും മംഗലശ്ശേരി നീലകണ്‌ഠനായും ആറാം തമ്പുരാനായും ആടുതോമയായും ജോർജ് കുട്ടിയായും അയാൾ ആടി തിമിർത്തു.മറ്റൊരാൾക്ക് ചെയ്തു തീർക്കാൻ സാധിക്കാത്തത്ര മനോഹരമായി മോഹൻലാൽ എന്ന നടൻ വളർന്നു കൊണ്ടിരുന്നു.പ്രണയവും പരാജയവും പകയും നിസ്സഹായതയും സന്തോഷവും തുടങ്ങി സകല രസഭാവങ്ങളും അദ്ദേഹത്തിന് സ്വന്തമായിരുന്നു.ഒരു സിനിമയിൽ പോലും അയ്യോ മോഹൻലാൽ ഇതിൽ വേണ്ടായിരുന്നു എന്ന് പ്രേക്ഷകർ പറഞ്ഞിട്ടില്ല.പകരം വെക്കലുകൾക്ക് സ്ഥാനമില്ലാത്ത ദി കംപ്ലീറ്റ് ആക്ടർ ആയി മോഹൻലാൽ വളർന്നു. ആ 12 വയസുകാരൻ വളർന്നു വലുതായി ഇന്ന് കേരളത്തിലെ സിനിമാപ്രേമികളെ ആവേശം കൊള്ളിക്കുന്ന പ്രതിഭാസമായി മാറി.

2010 ൽ നായകനിൽ തുടങ്ങി സിറ്റി ഓഫ് ഗോഡും ആമേനും അങ്കമാലി ഡയറീസും ഈ മ യൗവും ജെല്ലികെട്ടും ചുരുളിയും കടന്നെത്തി നിൽക്കുന്നു.ഒരുപക്ഷെ സാധാരണ മലയാളിക്ക് ലിജോ ഇന്നും കുരുക്കഴിയാത്ത ഒരു ചുരുളിയാണ്.”നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ പോത്തിനെ ഓടിച്ച് അവൻ ഓസ്കാർ വരെ എത്തി”. അന്നത്തെ 12 വയസുകാരനും 26 വയസുകാരനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കാൻ പോകുകയാണ്.പ്രതിഭയും പ്രതിഭാസവും ഒന്നായി ചേർന്ന് ഒഴുകാൻ തീരുമാനിച്ച ഈ നല്ല നാളിൽ ആകാംക്ഷയുടെ ആർപ്പു വിളിയിൽ ഞങ്ങളും പങ്കുചേരുന്നു.ആവേശ തിരമാല കൂടുതൽ ഉയരത്തിൽ അടിച്ചുയരുമ്പോൾ പിന്നാമ്പുറ കാഴ്ചകൾക്കായി നിങ്ങൾ കാത്തിരിക്കുക