തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്‌നാടിന് പുറമെ ആഗോള ബോക്‌സോഫീസിലും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 51 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ചിത്രമാണ്. വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ പോരാടുന്നൊരു അധ്യാപകനും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. മലയാളികളുടെ പ്രിയങ്കരിയായ നടി സംയുക്തയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
ധനുഷ് എന്ന അഭിനേതാവിന്റെ എക്കാലത്തെയും മികച്ചതും ഓര്‍ത്തിരിക്കുന്നതുമായ വേഷമായിരിക്കും വാത്തിയിലേത്.മുന്‍പും പല സിനിമകളിലും അവതരിപ്പിക്കപ്പെട്ട വിഷയമാണ് എങ്കിലും,അതില്‍ പ്രേക്ഷക താത്പര്യങ്ങളും മനസിലാക്കി അതിനെ strong content ഉള്ള ഫിലിമാക്കി മറ്റുവാനും സംവിധായകന് കഴിഞ്ഞു എന്ന് എടുത്ത് പറയേണ്ടതാണ്.സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ മിക്കതും സിനിമ കണ്ട് കഴിയുമ്പോള്‍ തന്നെ പ്രേക്ഷക മനസ്സില്‍ സഞ്ചാരം അവസാനിപ്പിക്കുന്നു.പക്ഷേ വാത്തി പറഞ്ഞു വെക്കുന്നത് എന്നും ഓരോരുത്തരുടെ മനസിലും ഉണ്ടാകും.
വാത്തി തീര്‍ച്ചയായും തിയറ്റര്‍ എക്‌സ്പിരിയന്‍സ് ഉറപ്പ് നല്‍കുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നില്ല.. കഥയോടൊപ്പം സഞ്ചരിക്കാന്‍ നമ്മുക്കും സാധിക്കും. ഏറ്റവും എടുത്തു പറയണ്ടേത് സിനിമയിലെ Background score ?? കൂടെ ചില ഡയലോഗുകളും ??????.. എന്തായാലും സിനിമ അടിപൊളി ആണ്.. Must watch movie????????