മലൈക്കോട്ടൈ വാലിബനിൽ മണികണ്ഠൻ, സന്തോഷം പങ്കുവെച്ചു താരം
1 min read

മലൈക്കോട്ടൈ വാലിബനിൽ മണികണ്ഠൻ, സന്തോഷം പങ്കുവെച്ചു താരം

മലയാളികൾക്ക് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. വ്യത്യസ്തമായ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ രാജസ്ഥാനിൽ പുരോഗമിക്കുക ആണ്. ലിജോ ജോസും  മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന  അപ്ഡേറ്റുകൾക്ക് പെട്ടന്ന് തന്നെ  പ്രേക്ഷക സ്വീകാര്യത ലഭിക്കാറുള്ളത്. ഇപ്പോഴിതാ താൻ ചിത്രത്തിൽ ജോയിൻ ചെയ്തുവെന്ന സന്തോഷ വിവരം പങ്കുവയ്ക്കുകയാണ് നടൻ മണികണ്ഠൻ ആചാരി.  താരത്തിന്റെ പോസ്റ്റ് കാണുമ്പോൾ തന്നെ എത്രത്തോളം സന്തോഷം ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

‘ലിജോ സാറും ലാൽ സാറും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിൽ ഞാനും ഇന്ന് ചേർന്നു’, എന്നാണ് ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോകൾ പങ്കു വച്ച് കൊണ്ട് താരം കുറിച്ചത്. പിന്നാലെ ആശംസകളുമായി നരിവധി പേരാണ് രംഗത്തെത്തിയത് . ആട് 2 ലെ എന്ന  ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ഹരി പ്രശാന്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  അടുത്തിടെ പുറത്തുവന്ന ഇദ്ദേഹത്തിന്റെ കാരക്ടർ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും  ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.  മലയാള സിനിമ പ്രേക്ഷകരും ആരാധകരും ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

അതേ സമയം തന്നെ കമല്‍ ഹാസനും റിഷഭ് ഷെട്ടിയും ചിത്രത്തിൽ അഭിനയിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു.  ​മലൈക്കോട്ടൈ വാലിബനിൽ ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ പുതിയ സിനിമയുടെ പണിപ്പുരയിൽ ആയത് കൊണ്ട് അഭിനയിക്കാൻ സാധിച്ചില്ലെന്നും റിഷഭ് ഷെട്ടി അടുത്തിടെ അറിയിച്ചിരുന്നു. പി എസ് റഫീക്കാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് . ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഇദ്ദേഹം ആയിരുന്നു. മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഷിബു ബേബി ജോണിന്‍റെ നിർമ്മാണ സംരംഭമായ  ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം  മാക്സ് ലാബ് സിനിമാസും ,സെഞ്ച്വറി  ഫിലിംസുമാണ് ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികൾ .  ഈ ചിത്രത്തിൽ ലിജോ ജോസ് എന്ത് എന്ന് വ്യത്യസ്തതയാണ് കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.