മൂന്ന് ദിവസം ബസില്‍ യാത്ര ചെയ്തിട്ടും ഇരുവരും ഒന്നും സംസാരിച്ചില്ല എന്നാല്‍ ആ സംഭവം എല്ലാം മാറ്റി മറിച്ചു – ബിജു സംയുക്ത പ്രണയത്തെ കുറിച്ച് കമല്‍
1 min read

മൂന്ന് ദിവസം ബസില്‍ യാത്ര ചെയ്തിട്ടും ഇരുവരും ഒന്നും സംസാരിച്ചില്ല എന്നാല്‍ ആ സംഭവം എല്ലാം മാറ്റി മറിച്ചു – ബിജു സംയുക്ത പ്രണയത്തെ കുറിച്ച് കമല്‍

മലയാള സിനിമ ലോകത്തെ മാതൃകാദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമ്മയും എന്ന് പറയണം. ഇരുവരെയും കുറിച്ച് ഇപ്പോഴും മലയാളി പ്രേക്ഷകരിൽ ആർക്കും യാതൊരു എതിരഭിപ്രായവും ഇല്ല. അത്രത്തോളം സ്വീകാര്യതയാണ് ഇവരുടെ വിശേഷങ്ങൾ പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. 1999 മുതൽ 2002 വരെയായിരുന്നു മലയാള സിനിമയിൽ സംയുക്ത വർമ്മ തിളങ്ങി നിന്നിരുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ഇതിനിടയിൽ തന്നെ മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന അവാർഡും താരം സ്വന്തമാക്കിയിരുന്നു. സിനിമയിൽ നിന്ന് സമയത്ത് തന്നെയായിരുന്നു താരം ബിജു മേനോനുമായി പ്രണയത്തിൽ ആവുന്നതും പിന്നീട് വിവാഹിതയാകുന്നതും ഒക്കെ.

ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം കുടുംബജീവിതത്തിനായിരുന്നു സംയുക്ത കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. പിന്നീട് സിനിമയിലേക്ക് വരുന്നില്ലന്നൊരു തീരുമാനം സംയുക്ത തന്നെ എടുക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ ഇവരുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചതിനെ കുറിച്ചാണ് സംവിധായകനായി പറയുന്നത്. മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിന്റെ അഭിനയിക്കുന്ന സമയത്തായിരുന്നു ഇവരുടെ പ്രണയം ആരംഭിക്കുന്നത്. സിനിമയിൽ ഇരുവരും ബസ്സിൽ ഒരേ സീറ്റിൽ ഇരുന്നിട്ട് യാത്ര ചെയ്യുന്ന ചില രംഗങ്ങൾ ഒക്കെ ഉണ്ട്. എന്നാൽ ഒരുമിച്ച് ആയിട്ടും സംസാരിക്കുവാൻ ഇരുവരും തയ്യാറായിരുന്നില്ല എന്നാണ് പറയുന്നത്. അവർ രണ്ടുപേരും ഭയങ്കരമായിട്ട് ആ സമയത്ത് എയർ പിടിച്ചിരിക്കുകയാണ് ചെയ്തത്.

രണ്ടു മൂന്നു ദിവസം ബസ്സിൽ ഒരുമിച്ച് യാത്ര ചെയ്യുന്ന രംഗങ്ങൾ ഉണ്ടായിട്ടും രണ്ടുപേരും പരസ്പരം മിണ്ടിയിരുന്നില്ല. ഇനി ഇവർ തമ്മിൽ എന്തെങ്കിലും പിണക്കമുണ്ടോന്നാണ് ആ സമയത്ത് താൻ സംശയിച്ചിരുന്നത് എന്നും കമൽ പറയുന്നു. ഈ കാര്യം താൻ ബിജു മേനോനോട് ചോദിക്കുകയും ചെയ്തു. അപ്പോൾ ബിജു പറഞ്ഞത് അങ്ങനെയൊന്നുമില്ലന്നാണ്. ചിത്രത്തിൽ കാറ്റടിപ്പിക്കുന്ന ഒരു രംഗമുണ്ട്. പ്രൊപ്പല്ലർ കൊണ്ടുവന്ന് കാറ്റടിപ്പിക്കുകയാണ്. പൊടിയൊക്കെ വാരി ഇടുകയും ചെയ്യുന്നുണ്ട്. കാറ്റിനിടയിൽ സംയുക്ത ഓടുന്ന ഒരു ഷോട്ടാണ് ഇപ്പോൾ ഞങ്ങൾ എടുത്തു കൊണ്ടിരിക്കുന്നത്. ഈ സീനിൽ ബിജു പുറകിലായി നിൽക്കുന്നുണ്ട്. പിന്നെ ആകെ പൊടി വന്ന് മൂടി കഴിഞ്ഞപ്പോൾ ഒന്നും കാണാൻ സാധിക്കാത്ത ഒരു അവസ്ഥയായി. കട്ട് പറഞ്ഞിട്ടും കാറ്റ് നിൽക്കുന്നില്ല. ആ സമയത്താണ് സംയുക്ത വീണു കിടക്കുന്നതായി കണ്ടത്. അടുത്ത് ചെന്ന് നോക്കിയപ്പോൾ സംയുക്ത പൊടികയറി ബുദ്ധിമുട്ടുണ്ടായതാണ്. ഇൻഹെലർ കൊണ്ടു വന്നിട്ടും യാതൊരു മാറ്റവുമില്ലെന്ന് മനസ്സിലാക്കി അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി അഡ്മിറ്റ് ആക്കി. പിന്നീട് ചെന്നപ്പോൾ മുറിയിൽ സംയുക്തയും അമ്മയും ഉണ്ട്. കുറച്ച് അപ്പുറത്തെ ബിജുമേനോനും അച്ഛനും കൂടി ഇരിക്കുകയാണ്. ബിജു മേനോൻ വലിയ പരിഭ്രമത്തിലായി. ഇപ്പോൾ വന്നതേയുള്ളൂ സർ എന്നൊക്കെ പറഞ്ഞ് ബിജു പരിഭ്രമിച്ചുവേന്നും കമൽ ഓർമിക്കുന്നു.