“അങ്ങനെയൊരു അസാധ്യമായ കഴിവ് ലാലിനുണ്ട് അത് അഭിനയിക്കുന്നതൊന്നുമല്ല ആ ഒരു പക്വത ഈശ്വരൻ അയാൾക്ക് കൊടുത്തിട്ടുണ്ട്” – മോഹൻലാലിനെ കുറിച്ച് കവിയൂർ പൊന്നമ്മ
1 min read

“അങ്ങനെയൊരു അസാധ്യമായ കഴിവ് ലാലിനുണ്ട് അത് അഭിനയിക്കുന്നതൊന്നുമല്ല ആ ഒരു പക്വത ഈശ്വരൻ അയാൾക്ക് കൊടുത്തിട്ടുണ്ട്” – മോഹൻലാലിനെ കുറിച്ച് കവിയൂർ പൊന്നമ്മ

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ അമ്മ വേഷം ചെയ്ത ഒരു നടി എന്നത് കവിയൂർ പൊന്നമ്മയാണെന്ന് പറയേണ്ടിയിരിക്കുന്നു. പ്രേംനസീർ കാലഘട്ടം മുതൽ ഇങ്ങോട്ട് കവിയൂർ പൊന്നമ്മ സിനിമയുടെ അവിഭാജ്യ ഘടകമാണ്. ഒട്ടുമിക്ക താരങ്ങളുടെയും അമ്മയായി അഭിനയിക്കുവാനും കവിയൂർ പൊന്നമ്മയ്ക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് ഒരുപക്ഷേ മോഹൻലാലിന്റെ ഒപ്പം എത്തിയ അമ്മ വേഷങ്ങൾ ആയിരിക്കും. മോഹൻലാലിന്റെ അമ്മയായി വളരെ മികച്ച പ്രകടനമാണ് കവിയൂർ പോന്നമ്മ ഓരോ ചിത്രങ്ങളിലും കാഴ്ച വെച്ചിട്ടുള്ളത്. ശരിക്കും അമ്മയും മകനും തമ്മിലുള്ള ബന്ധം വളരെ മികച്ച രീതിയിൽ ഇരുവർക്കും ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്നതാണ് അതിൽ പ്രധാനപ്പെട്ട കാര്യം.


ഇപ്പോൾ മോഹൻലാലിന്റെ ഒരു പ്രത്യേകതയെക്കുറിച്ചാണ് കവിയൂർ പൊന്നമ്മ പറയുന്നത്. മോഹൻലാൽ എന്ന വ്യക്തിയെ ചിരിച്ച മുഖത്തോടെ അല്ലാതെ ഇത്രയും കാലത്തിനിടയിൽ ഇത്രയും പടങ്ങൾ ഒരുമിച്ച് ചെയ്തിട്ടും താൻ കണ്ടിട്ടില്ല എന്നാണ് പറയുന്നത്. അങ്ങനെയൊരു അസാധ്യമായ കഴിവ് ലാലിനുണ്ട് അത് അഭിനയിക്കുന്നതൊന്നുമല്ല ആ ഒരു പക്വത ഈശ്വരൻ അയാൾക്ക് കൊടുത്തിട്ടുണ്ട്. ഒരിക്കലും ആരോടും ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല എന്നും കവിയൂർ പൊന്നമ്മ പറയുന്നുണ്ട്. എനിക്ക് പോലും ചില സമയത്തൊക്കെ ദേഷ്യം വരും. ഞാൻ വരെ ദേഷ്യപ്പെട്ടിട്ടുണ്ട്. ഉർവശി ഒക്കെ ഉള്ള സെറ്റിൽ ആണെങ്കിൽ ലാലു പെട്ടെന്ന് തന്നെ എന്നെ പിടിച്ചു മുറുക്കിയിട്ട് പറയും പൊന്നൂട്ടി ഇമേജ് നോക്കിക്കോ ദേഷ്യപ്പെടരുത് എന്ന്. ഇത്രയും കാലമായിട്ട് നിരവധി പടങ്ങൾ ഒരുമിച്ച് ചെയ്തിട്ടും ലാൽ ദേഷ്യപ്പെടുന്നതായി ഞാൻ കണ്ടിട്ടില്ല.

ആരോടും ദേഷ്യപ്പെടാത്ത ഒരാളാണ് മോഹൻലാൽ അതാണ് ലാലിന്റെ ഒരു പ്രത്യേകത എന്നും കവിയൂർ പൊന്നമ്മ പറയുന്നുണ്ട്. മോഹൻലാലിന്റെ അമ്മയായി കവിയൂർ പൊന്നമ്മ എത്തിയതിൽ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ ചിത്രം ഒരുപക്ഷേ കിരീടം തന്നെയായിരിക്കും. എല്ലാം നഷ്ടപ്പെട്ട സേതുമാധവന് അമ്മയുടെ ഒരു തലോടൽ ലഭിക്കുന്ന നിമിഷം ഉണ്ട്. അത് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഏറിയ ഒരു നിമിഷം തന്നെയാണ്. എണ്ണിയാൽ തീരാത്ത അത്രയും ചിത്രങ്ങളിലാണ് ഇരുവരും അമ്മ മകൻ വേഷങ്ങളിൽ എത്തിയിട്ടുള്ളത്. വലിയ സ്വീകാര്യതയോടെ ആയിരുന്നു ഈ ചിത്രങ്ങളൊക്കെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തത്.