ഹോളിവുഡ് നടനാകാൻ ആഗ്രഹം ; വിരമിക്കലിന് ശേഷം അറിയാത്തതെല്ലാം പരീക്ഷിക്കുമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ.

പോർച്ചുഗീസ് ഫുട്ബോൾ കളിക്കാരനായ ക്രിസ്ത്യാനോ റൊണാൾഡോ ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്,ക്ലബ് വേൾഡ് കപ്പ്,ഇറ്റാലിയൻ സൂപ്പർ കപ്പ്, യൂറോപ്യൻ ഗോൾഡൻ ബൂട്ട്,ഫിഫ വേൾഡ് പ്രീമിയർ ഓഫ് ദി ഇയർ,എന്നീ നിരവധി വ്യക്തിഗത പുരസ്കാരങ്ങളും കിരീടങ്ങളും നേടിയിട്ടുണ്ട്.

ലോകമെമ്പാടും ആരാധകരുള്ള ക്രിസ്റ്റിയനോ കളിക്കളത്തിൽ നേട്ടങ്ങൾ മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളത്.നിലവിൽ 36 വയസ്സുള്ള ക്രിസ്ത്യാനോ വിരമിക്കലിന്റെ അടുത്ത് എത്തിയിരിക്കുകയാണ്. എന്നാൽ നിലവിലെ താരത്തിന്റെ പ്രകടനം പ്രായത്തെ വെറും സംഖ്യകൾ ആക്കുന്ന തരത്തിലാണ് എന്നാണ് ആരാധകരുടെ പക്ഷം. ഉടനെയൊന്നും താരം വിരമിക്കില്ല എന്നും ഇനിയും കളിക്കളത്തിൽ നിരവധി നേട്ടങ്ങൾ അദ്ദേഹത്തിന് നേടാൻ കഴിയും എന്നുമാണ് ഒരുകൂട്ടം ആരാധകർ വിശ്വസിക്കുന്നത്. എന്നിരുന്നാലും വിരമിക്കലിന് ശേഷം എന്ത് ചെയ്യാനാവും ക്രിസ്ത്യാനോ റൊണാൾഡോ തയ്യാറാകുക എന്ന് അറിയാൻ ആരാധകർക്ക് ഏറെ താല്പര്യമുള്ള ഒരു വിഷയമാണ്. ഫുട്ബോൾ മേഖലയിൽ തന്നെ താരം ചുവടുറപ്പിച്ച് കോച്ചിംഗ് രംഗത്തേക്ക് കടക്കുമോ എന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ കളിക്കളത്തിൽ നിന്ന് വിരമിച്ചാൽ, അഭിനയരംഗത്ത് കടക്കാൻ ആഗ്രഹമുണ്ടെന്ന് ഈ സൂപ്പർ താരം വെളിപ്പെടുത്തി. ബൂട്ടഴിച്ചശേഷം ഹോളിവുഡിൽ ഒരു നായക കഥാപാത്രം അവതരിപ്പിക്കാൻ ലക്ഷ്യം വെക്കുന്നുണ്ടെന്നും ക്രിസ്ത്യാനോ തുറന്നുപറഞ്ഞു. ദുബായിലെ ഇൻറർ നാഷണൽ സ്പോർട്സ് കോൺഫറൻസിൽ വെച്ചാണ് ഈ സൂപ്പർതാരം അഭിപ്രായപ്പെട്ടത്. നിരവധി ആരാധകരുള്ള ക്രിസ്ത്യാനോ തന്റെ കാൽപന്തിലൂടെ മാസ്മരികം തീർക്കുകയാണ്.

Related Posts

Leave a Reply