സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ ഇൻട്രോ യൂട്യൂബിൽ തരംഗം; ഇതുവരെ കണ്ടത് മില്യൺ കണക്കിന് കാഴ്ചക്കാർ
1 min read

സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ ഇൻട്രോ യൂട്യൂബിൽ തരംഗം; ഇതുവരെ കണ്ടത് മില്യൺ കണക്കിന് കാഴ്ചക്കാർ

മലയാളത്തിലെ താര രാജാവായ മെഗാസ്റ്റാർ മമ്മൂട്ടി 2020 ൽ അഭിനയിച്ച ആക്ഷൻ ത്രില്ലർ സിനിമയാണ് ഷൈലോക്ക്. അജയ് വാസുദേവാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ തീയേറ്ററുകൾ ഏറിയപങ്കും അടച്ചിട്ട 2020-ലെ മമ്മൂട്ടിയുടെ ഒരേയൊരു റിലീസ് ചിത്രമാണ് ഷൈലോക്ക്. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോസ് എന്ന് വിഷേശിപ്പിച്ചുകൊണ്ടാണ് വലിയ ഇൻട്രോയിലൂടെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടിയെ കാണിക്കുന്നത്. ബോസ് എന്ന ഒറ്റവാക്കിൽ മാത്രം തിളങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഇൻട്രോ യൂട്യൂബിൽ ഇപ്പോൾ തരംഗമായിരിക്കുകയാണ്. സ്ലോമോഷനും മമ്മൂട്ടിയുടെ വേഷവും ഇതിൽ വേറിട്ട അനുഭൂതി നൽകുന്നുണ്ട്.

ബോസിന്റെ ഇൻട്രോ രംഗത്തിന് യൂട്യൂബിൽ ഇതുവരെ ലഭിച്ചിരിക്കുന്നത് 71 ലക്ഷത്തിലേറെ കാഴ്ചക്കാരാണ്. ഇതിന്റെ നിർമ്മാണ സ്റ്റുഡിയോയായ ഗുഡ് വിൽ എന്റർടൈന്മെന്റ് തന്നെയാണ് യൂട്യൂബിലൂടെ 2020 ഏപ്രിലിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്. കൂടാതെ 70,000 ത്തിലേറെ ലൈക്കുകളും മൂവായിരത്തിലേറെ കമൻറുകളും ഈ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.മമ്മൂട്ടിയുടെ മാസ്സ് എൻട്രിയിൽ തന്നെ ജനങ്ങളിൽ ഏറെ ഇടം നേടിയ ചിത്രം കൂടിയാണിത്.

രാജ്കിരൺ ,മീന,സിദ്ദീഖ്,കലാഭവൻ ഷാജോൺ,ബൈജു സന്തോഷ്,ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. പണം ഇടപാടുകാരനായെത്തുന്ന ബോസിലൂടെ ചലച്ചിത്രത്തിൽ മമ്മൂട്ടി വേറിട്ട അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇത് വലിയതോതിൽ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നു.

Leave a Reply