മോഹൻലാലിന്റെ പുതിയ ഹിന്ദി ചിത്രം; വി.എ ശ്രീകുമാർ ഒരുക്കുന്നത് ചരിത്ര സംഭവം
1 min read

മോഹൻലാലിന്റെ പുതിയ ഹിന്ദി ചിത്രം; വി.എ ശ്രീകുമാർ ഒരുക്കുന്നത് ചരിത്ര സംഭവം

മാപ്പിള ഖലാസികളുടെ കഥ പറഞ്ഞുള്ള ഒരു ബോളിവുഡ് ചിത്രമാണ് ‘മിഷൻ കൊങ്കൺ’ ചിത്രത്തിൽ നായകനാകുന്നത് മോഹൻലാൽ ആണ്. ഒടിയനു ശേഷം മോഹൻലാൽ അഭിനയിക്കുന്ന വി. എ ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ചിത്രമാണ് മിഷൻ കൊങ്കൺ. ഈ ചിത്രത്തിന്റെ വാർത്ത പുറത്തു വിട്ടത് കേരളകൗമുദിയാണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ചർച്ചകൾക്കായി വി. എ ശ്രീകുമാർ മേനോനും സംഘവും മോഹൻലാലിനെ കണ്ടു സംസാരിച്ചു.

മാപ്പിള ഖലാസികളുടെ സഹസികതയെകുറിച്ചുള്ള കഥ പറയുന്ന ചിത്രമാണിത് . ചിത്രം മലയാളമടക്കമുള്ള ദക്ഷിണേന്ധ്യൻ ഭാഷകളിലും ചിത്രീകരിക്കുന്നു ഹിന്ദിയ്ക്ക് പുറമേ. എർത്ത് ആൻഡ് എയർ ഫിലിംസ്ന്റെ ബാനറിൽ ഒരുക്കുന്ന ഈ ബിഗ്ബജറ്റ്‌ ചിത്രം കൊങ്കൺ റയിൽവേയുടെ പശ്ചാതലത്തിലാണ് യാഥാർഥ്യമാകുന്നത്.

ബോളിവുഡിലെയും മലയാളം തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിലെയും നിരവധി താരങ്ങൾ അണിനിരക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്. മനുഷ്യത്ഭുതമാണ് ഖലാസി. ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളെയാണ് ഖലാസികൾ എന്ന് പറയുന്നത്. മലബാറിന്റെ തീരത്ത് നിന്നും ലോകമെമ്പാടും പരന്ന പെരുമ ശാസ്ത്രത്തിനും ഗുരുത്വാകർഷണ നിയമങ്ങൾക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകർക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം. മലബാറിലെ അഭിമാനമായ മാപ്പിള ഖലാസികൾ പരാജയപ്പെടുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഫ്രാൻസിസ് ഇട്ടിക്കോര,സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയിൽവേ മുൻ ചീഫ് കൺട്രോളറുമായ ടി.ഡി രാമകൃഷ്ണനുമാണ് രചന. ഹോളിവുഡ് ടെക്നീഷ്യൻമാരുടെ നേതൃത്വത്തിലാണ് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറിൽ ആണ് ചിത്രികരണം ആരംഭിക്കുന്നത്.രത്നഗിരി, കോഴിക്കോട്, പാലക്കാട്, ഡൽഹി,ഗോവ, ബേപ്പൂർ എന്നിവിടങ്ങളിലായി ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ്  വ്യക്തമാക്കിയത്.

Leave a Reply