രോമാഞ്ചത്തിന് ബോക്സ് ഓഫീസില്‍ വമ്പൻ കുതിപ്പ്, ചിത്രം 10 കോടി ക്ലബ്ബിൽ
1 min read

രോമാഞ്ചത്തിന് ബോക്സ് ഓഫീസില്‍ വമ്പൻ കുതിപ്പ്, ചിത്രം 10 കോടി ക്ലബ്ബിൽ

2023ലെ ആദ്യ  ജനശ്രദ്ധ ആകർഷിച്ച സിനിമയെന്ന പ്രൗഢി നേടിയിരിക്കുകയാണ് സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം. മൌത്ത് പബ്ലിസിറ്റിയിലൂടെ തിയേറ്ററിലേക്ക് ആളുകൾ ഒഴുകുകയാണ്. ഹൊറർ കോമഡി ചിത്രമായാണ് സംവിധായകൻ ചിത്രം അണിയിച്ചൊരുക്കിയത് . നാളുകൾക്ക് ശേഷം തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ വസന്തം തീർത്തിരിക്കുകയാണ് ഈ ചിത്രം. വീണ്ടും വീണ്ടും ഓർത്തു ചിരിക്കാൻ കഴിയുന്ന കൌണ്ടറുകളും തകർപ്പൻ സീനുകളും കോർത്തിണക്കിയ അനുഭവമാണ് രോമാഞ്ചം എന്ന ചിത്രം. ഒരു തിയേറ്റർ എക്സ്പീരിയൻസ് തന്നെയാണ് ചിത്രം എന്നാണ് ഓരോ പ്രേക്ഷകനും പറയുന്നത് .

ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ചിത്രം തിയേറ്ററിൽ എത്തിയത്. ഒരു പാട് റിലീസ് തിയതികൾ മാറ്റിവച്ചാണ് ചിത്രം ഒടുവിൽ തീയേറ്ററുകളിൽ എത്തിയത്.  നല്ല സിനിമയെ എന്നും ഇരു കൈയും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകർ ഇപ്പോൾ സിനിമയെ ഏറ്റെടുത്തിരിക്കുകയാണ്. ആദ്യ ദിനത്തേക്കാൾ ഇരട്ടിയാണ് ഓരോ ദിനം കഴിയുമ്പോഴും തീയറ്ററിലെ തിരക്ക്. നല്ല സിനിമയുടെ വിജയം ആണ് ഇപ്പോൾ തീയറ്ററിൽ  ആളുകൾ നിറയുമ്പോൾ കാണുവാൻ സാധിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനവും ഏറെ എടുത്തു പറയേണ്ടതാണ് സുഷിൻ ശ്യാമിന്റെ സംഗീതവും കൂടെ ഒത്തുചേർന്നപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരു മികച്ച സിനിമ അനുഭവം ആണ്. അർജ്ജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സിജു സണ്ണി, സജിൻ ഗോപു തുടങ്ങിയവർ  പ്രധാന കഥാപാത്രങ്ങളായി എത്തുന്നു .

ജോൺ പോൾ ജോർജ് നിർമ്മിച്ച ചിത്രം ഇപ്പോൾ തിയേറ്ററിൽ വലിയ വിജയം കൈവരിച്ചു മുന്നേറുമ്പോൾ ഏകദേശം 10 കോടിയോളം രൂപയാണ് ചിത്രം ഇപ്പോൾ കളക്ഷൻ നേടിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. സംവിധായകന്റെ റിയൽ എക്സ്പീരിയൻസ് തന്നെയാണ് ചിത്രം. ബാച്ചിലർ ലൈഫിൽ ബാംഗ്ലൂരിൽ താമസിക്കുന്ന ഒരു പറ്റം സുഹൃത്തുക്കൾ ഓജോ ബോർഡ് കളിക്കുമ്പോൾ വരുത്തുന്ന രസകരമായ സംഭവങ്ങളാണ് സിനിമ.ജോൺപോള് ജോർജ് പ്രൊഡക്ഷൻസിന്റെയും ഗപ്പി സിനിമാസിന്റെയും ബാനറിൽ ഗുഡ്വിൽ എന്റർടൈൻമെന്റ്സ് ആയി ചേർന്ന്, ജോൺപോൾ ജോർജ്, ജോബി ജോർജ്, ഗിരീഷ് ഗംഗാധരൻ, എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസാണ് സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററിൽ വിതരണം ചെയ്യുന്നത്.