ഒരു മാസം പിന്നിട്ടിട്ടും , ‘പഠാന്’ ഇപ്പോഴും തിരക്ക് ; ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്
സമീപ കാലത്ത് ഇന്ത്യന്‍ സിനിമയിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രം ഏതാണെന്ന് ചോതിച്ചാൽ ഷാരൂഖ് ഖാന് നായകനായ പഠാന് ആണെന്ന് ഏവരും സംശയമില്ലാതെ പറയും. കൊവിഡ് കാലത്ത് സിനിമ മേഖല നേരിട്ട തകര്‍ച്ചയില്‍ നിന്ന് ബോളിവുഡിനെ കരകയറ്റിയ ചിത്രമാണ് പഠാന്. ആഗോള ബോക്സ് ഓഫീസില്‍ നിന്നും ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് മാത്രം ചിത്രം 500 കോടി ക്ലബ്ബിലും ഇടം നേടി . ബോളിവുഡിലെ മറ്റുള്ള സൂപ്പര്‍ സ്റ്റാറുകൾക്കും താരങ്ങൾക്കും സാധിക്കാതിരുന്നതാണ് നാല് വര്‍ഷത്തിനു ശേഷമുള്ള തന്റെ തിരിച്ചു വരവില്‍ കിങ് ഖാന് സാധിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും പഠാന് തിയറ്ററുകളില്‍ പ്രേക്ഷകരുണ്ട് എന്നത് ബോളിവുഡ് വ്യവസായത്തിന് ഏറെ ആഹ്ലാദം പകരുന്ന ഒന്നാണ്. ജനുവരി 25 ന് ലോകമെമ്പാടും ഏറ്റവും ഉയർന്ന സ്ക്രീന്‍ കൌണ്ടോടെ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് പഠാന്. വിജയ ചിത്രങ്ങള്‍ക്കു പോലും രണ്ടോ മൂന്നോ വാരങ്ങള്‍ക്കു ശേഷം പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. അക്കാലത്താണ് അഞ്ചാം വാരാന്ത്യത്തിലും പ്രേക്ഷകരെ നേടി പഠാന് മുന്നേറുന്നത് . ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം നേടിയത് 1 കോടി, ശനിയാഴ്ച 1.95 കോടി, ഞായറാഴ്ച 2.45 എന്നിങ്ങനെയാണ് പഠാന് നേടിയ കളക്ഷന്‍. പൊതുവെ സിനിമകളുടെ കളക്ഷന്‍ ഏറ്റവും കുറയുന്ന ദിവസങ്ങളായ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പഠാന് യഥാക്രമം 80 ലക്ഷവും 75 ലക്ഷവും നേടി.
ഇന്ത്യന്‍ കളക്ഷന്‍ ഇതുവരെ നേടിയത് 509.15 കോടി ആയിട്ടുണ്ടെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു. 2018 ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാന് നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര് എന്നീ ചിത്രങ്ങൾ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് പഠാന്ന്റെ സംവിധായകന്. ദീപിക പദുകോണ്‍ നായികയായി എത്തിയ ചിത്രത്തില്‍ ജോണ്‍ എബ്രഹാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററിൽ ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്.