വില്ലനായി പൃഥ്വിരാജും നായകനായി ബേസിലും എത്തുന്നു; പ്രേക്ഷക ആവേശം ഉയര്‍ത്തി ‘ഗുരുവായൂരമ്പല നടയില്‍’
1 min read

വില്ലനായി പൃഥ്വിരാജും നായകനായി ബേസിലും എത്തുന്നു; പ്രേക്ഷക ആവേശം ഉയര്‍ത്തി ‘ഗുരുവായൂരമ്പല നടയില്‍’

‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധേ നേടിയ സംവിധായകനാണ് വിപിന്‍ ദാസ്. കഴിഞ്ഞ കുറച്ച് നാളുകളായി വിപിന്‍ ദാസ് പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ചിത്രത്തില്‍ നായകനായി എത്തുന്നത് ബേസിലാണ്. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരം പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതാണ് ആ വാര്‍ത്ത. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ്, ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Prithviraj Sukumaran and Basil Joseph team up for 'Jaya Jaya Jaya Jaya Hey'  director Vipin Das' next titled 'Guruvayoor Ambalanadayil' | Malayalam Movie  News - Times of India

‘വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ബേസിലും പൃഥ്വിരാജും ചേര്‍ന്ന് അഭിനയിക്കുന്ന ഒരു സിനിമ വരുന്നുണ്ട്. അത് ഏപ്രിലിലാണ് വരുന്നത്. പൃഥ്വിരാജാണ് ആ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്. അവര്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നതും’, ബൈജു സന്തോഷ് പറഞ്ഞു. അതേസമയം, തിയേറ്ററുകളില്‍ പ്രേക്ഷകരെ ചിരിപ്പിച്ച കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ രചയിതാവ് ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇ 4 എന്റര്‍ടെയ്ന്‍മെന്റും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. സിനിമയുടെ കഥ ഒരു വര്‍ഷം മുന്‍പാണ് താന്‍ കേട്ടതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ഈ ചിത്രമെന്നാണ് വിലയിരുത്തല്‍.

Prithviraj Sukumaran to team up with Minnal Murali director Basil Joseph in  next flick - India Today

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ജനപ്രീതി നേടിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. ബോക്‌സ് ഓഫീസ് കളക്ഷനില്‍ പല സൂപ്പര്‍താര ചിത്രങ്ങളേക്കാളും മുന്നിലായിരുന്നു വിപിന്‍ ദാസ് സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രം. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു.

Guruvayur Ambalanadayil: Prithviraj, Basil Joseph's comedy is about a  wedding at Guruvayur temple | Exclusive