fbpx

മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് കെ.സുധാകരനും തമ്മിൽ ബ്രണ്ടൻ കോളേജിലെ പഠനകാലത്ത് ഉണ്ടായ സംഭവവികാസങ്ങളെ ചൊല്ലി പരസ്പരമുള്ള വാക്പോര് തുടരുകയാണ്. ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിൽ നിന്നും ഇരുവരുടേയും വാദപ്രതിവാദങ്ങൾക്ക് പിന്തുണ കുറഞ്ഞുവരുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു. ഇരുവരുടെയും അനാവശ്യമായ പരാമർശങ്ങൾക്ക് എതിരായി നിരവധി ട്രോളുകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം സജീവമായി കഴിഞ്ഞു. അത്തരത്തിൽ കെ.എ നസീർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “ദി ബ്രണ്ണൻ. ഒരു നാട് മുഴുവൻ ഒരു മഹാമാരിക്കും തുടർന്നുണ്ടായ ലോക്ഡൗണിനും മുന്നിൽ നടുവൊടിഞ്ഞ് നിൽക്കുന്ന നേരത്ത്,,ജീവിതം കരയ്ക്കടുപ്പിക്കാൻ പെടാപാട് പെടുന്ന നേരത്ത്,,അൻപത് കൊല്ലങ്ങൾക്ക് മുമ്പുള്ള കോളേജ് പഠന കാലത്തെന്നോ കുത്തിയതിൻ്റേയും ചവിട്ടിയതിൻ്റെയും ഉടുമുണ്ടഴിച്ചതിൻ്റേയും ഭൂതകാല കുളിരിൽ മുങ്ങി നിവരുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ.അവർക്കൊപ്പം ഇരുഭാഗത്തുമായി അണി ചേർന്ന് ഹലേലുയ്യ പാടുന്ന അണികളെന്ന ഗതികെട്ട വർഗങ്ങൾ. ചോരക്കണക്കുകൾ കൊണ്ട് കളമെഴുതുന്ന പത്തരമാറ്റ് ഗോത്രീയതയായി പരിണമിച്ച രാഷ്ട്രീയവ്യവസ്ഥ.

യെസ്,,ഗോത്രീയത..ആ പദത്തിൻ്റെ അർത്ഥമെന്താണെന്നറിയുമോ നിങ്ങൾക്ക്..? അതറിയണമെങ്കിൽ ആദ്യം ബ്രണ്ണനെന്താണെന്ന് നിങ്ങളറിയണം. അച്ചടിച്ച പുസ്തകത്താളിൽ നിന്നും നാം പഠിച്ച ബ്രണ്ണനല്ല “അനുഭവങ്ങളു”ടെ ബ്രണ്ണൻ…ഇന്ദ്രനും ചന്ദ്രനും ഇടയിലൂടെ കൂസാതെ നടന്ന മഹാരഥൻമാരുടെ ബ്രണ്ണൻ..എതിർ പാർട്ടിയിലുള്ളവരെ കോണിപ്പടിയിൽ നിന്നും ചവിട്ടി വീഴ്ത്തി എന്ന് വീരസ്യം പറഞ്ഞ് രമിക്കുന്ന തച്ചോളി ഒതേനൻമാരുടെ ബ്രണ്ണൻ..ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പഠനകാലം കഴിച്ച് കൂട്ടിയ പോരാളികളുടെ ബ്രണ്ണൻ..കോളേജിൽ വന്ന വിദ്യാഭ്യാസ മന്ത്രിയുടെ പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചവരെ കോളേജിന് ചുറ്റും അർദ്ധ നഗ്ന.രാക്കി നടത്തിച്ച മഹാവിപ്ലവകാരികൾക്ക് ജന്മം നൽകിയ ബ്രണ്ണൻ.

പൊതുയോഗത്തിൽ തൻ്റെ പാർട്ടിക്കെതിരെ പ്രസംഗിച്ചവനെ മൈക്കിൻ്റെ കോലെടുത്ത് അടിച്ച് വീഴ്ത്താൻ ചാടിവീണ ആരോമൽ ചേകവൻമാരുടെ ത്യാഗങ്ങളുടേയും നൊമ്പരങ്ങളുടേയും ബ്രണ്ണൻ. ബ്രണ്ണനെന്ന മഹാ സ്ഥാപനത്തിൻ്റെ സോൾ…ആത്മാവ്,,,മറ്റു വിദ്യാലയങ്ങളിലെ കോഴ്സുകൾ വർഷാവർഷം അടവെച്ച് വിരിയെച്ചെടുക്കുന്ന പൊതുജനമെന്ന നിരപരാധികൾക്ക് ഈ ആത്മാവ് തൊട്ടറിയാനുള്ള സെൻസുണ്ടാവണം സെൻസിബിലിറ്റിയുണ്ടാവണം സെൻസിറ്റിവിറ്റിയുണ്ടാവണം..K A Naseer”

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.
You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.