03 Jan, 2025
1 min read

വീണ്ടും ട്രെൻഡ് സൃഷ്ടിച്ച് സുഷിൻ ശ്യാം…!!! അമൽ നീരദ് ചിത്രം ‘ബോഗയ്ൻ വില്ല’ പ്രമോ സോംങ്

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബോഗയ്ന്‍‍വില്ല. ചിത്രത്തിലെ പ്രൊമോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. സ്തുതി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം സുഷിന്‍ ശ്യാം. മേരി ആന്‍ അലക്സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ സുഷിൻ ശ്യാമും ഒപ്പം കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണുള്ളത്. ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്ന വരികളും ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. സൂപ്പർ ഹിറ്റായി […]

1 min read

‘ഇത് മോശം സിനിമയാണെങ്കിൽ പരസ്യമായി ഞാൻ മാപ്പ് പറയാം’; ആരാധകന്‍റെ കമന്‍റിന് ‘കിഷ്‍കിന്ധ കാണ്ഡം’ പ്രൊഡ്യൂസ‍റിന്‍റെ മറുപടി വൈറൽ

‘സൺഡേ ഹോളിഡേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിച്ചെത്തിയിരിക്കുന്ന പുതിയ ചിത്രമായ ‘കിഷ്‍കിന്ധാ കാണ്ഡം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. ഓണച്ചിത്രങ്ങളിൽ ‘കിഷ്‍കിന്ധ കാണ്ഡ’ത്തിന് പ്രേക്ഷക – നിരൂപക പ്രശംസ ഒരുപോലെ ലഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ഏറെ വ്യത്യസ്തമായൊരു വേഷത്തിലാണ് വിജയരാഘവന്‍ എത്തിയിരിക്കുന്നത്. മലയാളത്തിൽ പുറത്തിറങ്ങിയ ലോകോത്തര നിലവാരത്തിലുള്ള ചിത്രമെന്നാണ് പ്രേക്ഷകരേവരും ചിത്രത്തെ പുകഴ്ത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജ്ജ് സിനിമയുടെ റിലീസിന് […]

1 min read

ലാലേട്ടനെ സൂപ്പർസ്റ്റാർ മോഹൻലാൽ ആക്കിയ പടത്തിന് ഇന്ന് 38 വയസ്സ്…!

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നാണ് രാജാവിന്റെ മകൻ. നടന്റെ കരിയറിൽ വൻ വഴിത്തിരിവായ സിനിമയാണ് ഇത്. രാജാവിന്റെ മകനിലൂടെയാണ് മോഹൻലാൽ സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്. 1986 ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തതും നിർമ്മിച്ചതും തമ്പി കണ്ണന്താനം ആയിരുന്നു. ഡെന്നിസ് ജോസഫിന്റേതായിരുന്നു തിരക്കഥ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വിൻസെന്റ് ഗോമസ് എന്ന നായകൻ ചെറുതല്ലാത്ത ഓളം തന്നെയാണ് കേരളക്കരയിൽ ഉണ്ടാക്കിയത്. ബോക്‌സ് ഓഫിസ് ചരിത്രത്തിലെ തന്നെ പുതിയ ഒരു അധ്യായമായിരുന്നു.. ‘രാജാവിന്‍റെ മകൻ…’ചിത്രം […]

1 min read

“ടോപ്പ് 10 ടെററിസ്റ്റുകളില്‍ മൂന്നാമനാണ് ഖുറേഷി” ; 10 വര്‍ഷം മുന്‍പ് ആ പൃഥ്വിരാജ് കഥാപാത്രം പറഞ്ഞു: വൈറൽ വീഡിയോ

സോഷ്യല്‍ മീഡിയ കാലത്ത് സിനിമകളിലെ ഹിഡണ്‍ ഡീറ്റെയില്‍സ് കണ്ടുപിടിക്കുന്നത് സിനിമാപ്രേമികളുടെ ഒരു ഹോബിയാണ്. കൌതുകകരവും രസകരവുമായ ചില ഡയലോഗുകളും സന്ദര്‍ഭങ്ങളുമൊക്കെ റീല്‍സിലും മറ്റും തരംഗമാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായ ഒരു ചെറു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ദിലീഷ് നായരുടെ സംവിധാനത്തില്‍ 2014 ല്‍ പുറത്തിറങ്ങിയ ടമാര്‍ പഠാന്‍ എന്ന ചിത്രത്തിലേതാണ് പ്രസ്തുത രംഗം. എസിപി പൌരന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജമ്പര്‍ തമ്പി, ട്യൂബ്‍ലൈറ്റ് മണി എന്നീ കേന്ദ്ര കഥാപാത്രങ്ങളായി ബാബുരാജും […]

1 min read

മമ്മുട്ടിയുടെ ‘ടര്‍ബോ’ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

മമ്മൂട്ടി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ചിത്രം ജൂലൈ 12 ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നേരത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നെന്ന് തെളിയിക്കുന്നതാണ് സോണി ലിവിന്‍റെ പ്രഖ്യാപനം. ചിത്രം ഓഗസ്റ്റില്‍ എത്തുമെന്നാണ് സോണി ലിവ് ഒരു ടീസറിലൂടെ അറിയിച്ചിരിക്കുന്നത്. […]

1 min read

ജനപ്രീതിയില്‍ മലയാളത്തില്‍ ഒന്നാമതെത്തിയത് ആര്? മമ്മൂട്ടിയോ മോഹൻലാലോ?

ജനപ്രീതിയില്‍ മുന്നിലുള്ള മലയാളി പുരുഷ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഏപ്രിലില്‍ ഒന്നാമതുണ്ടായിരുന്ന മമ്മൂട്ടിയാണ് മലയാളി താരങ്ങളില്‍ മെയിലും ഒന്നാമത്. അടുത്തിടെ മമ്മൂട്ടി മുന്നേറ്റം നടത്തുന്നുണ്ട്. ടര്‍ബോയിലും നായകനായി തിളങ്ങിയ ഹിറ്റ് താരം ഒന്നാമതുള്ള പട്ടിക ഓര്‍മാക്സ് മീഡിയ തന്നെയാണ് പുറത്തുവിട്ടത്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ തന്നെയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. മോഹൻലാല്‍ നായകനായി വേഷമിടുന്ന നിരവധി സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് ഓര്‍മാക്സിന്റെ പട്ടികയില്‍ താരത്തിന് മുൻനിരിയില്‍ എത്താൻ പ്രധാനമായും സഹായകരമായത്. സിനിമയ്‍ക്കും പുറത്തും മോഹൻലാല്‍ പല രംഗങ്ങളിലും […]

1 min read

“പാരകള്ക്ക് കുറച്ചുകാലമെ ദ്രോഹിക്കാന്‍ കഴിയൂ, ഞാന്‍ ദൈവ വിശ്വാസിയാണ്…” ; സുരേഷ് ഗോപിയുടെ ആദ്യത്തെ അഭിമുഖം വൈറല്‍

മലയാള സിനിമയിലെ മൂന്നാമനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ താരം. വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും വിട്ടു നിന്നിട്ടും മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും സുരേഷ് ഗോപിയ്ക്കുണ്ടായിരുന്ന സ്ഥാനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് സുരേഷ് ഗോപി. തൃശ്ശൂരില്‍ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറയുകയാണ്. ബിജെപി എംപിയായാണ് സുരേഷ് ഗോപി പാര്‍ലമെന്‍റില്‍ എത്തുന്നത്. ഇതോടൊപ്പം തന്നെ സുരേഷ് ഗോപി 1989 […]

1 min read

ബോക്സ് ഓഫീസ് വിറപ്പിച്ച് ജോസിന്റെ കുതിപ്പ്…!! സക്സസ് ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി

മമ്മൂട്ടി നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ടര്‍ബോ. ടര്‍ബോ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. 52 .11കോടി രൂപയാണ് റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള കളക്ഷൻ. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് ഒരായിരം നന്ദിയെന്ന് മമ്മൂട്ടി കമ്പനി കണക്കുകൾ പുറത്തുവിട്ട് കുറിച്ചിട്ടുണ്ട്. ഒപ്പം തന്നെ മമ്മൂട്ടി ചിത്രത്തിന്‍റെ സക്സസ് ടീസറും പുറത്തുവിട്ടു. ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകർ ഇരുകയ്യും […]

1 min read

‘വാക്കുകള്‍ക്ക് അപ്പുറമുള്ള നന്ദി’; ‘നിതിന്‍ മോളി’യെ സ്വീകരിച്ച പ്രേക്ഷകരോട് നിവിന്‍ പോളി

കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണങ്ങളാണ് വിനിതീന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ലഭിക്കുന്നത്. മികച്ച ഒരു ഫീല്‍ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍, എല്ലാത്തരം പ്രേക്ഷകരും തൃപ്‍തിപ്പെടുത്തുന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് പ്രക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വിഷു റിലീസുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ഒന്നാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ എത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അവരേക്കാള്‍ കൈയടി നേടിയത് നിവിന്‍ പോളി ആണ്. […]

1 min read

മലയാളത്തിന്റെ തലവര മാറ്റിയ ‘മഞ്ഞുമ്മൽ ബോയ്സ്’…!! ഒടിടിയിലേക്ക് എന്ന് ?

മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരുന്നു ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 200 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സ് തമിഴ്‍നാട്ടില്‍ 60 കോടി രൂപയിലധികം നേരത്തെ നേടിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. മാത്രവുമല്ല മാര്‍ച്ച് മാസത്തില്‍ തമിഴ്‍നാട്ടിലെ തിയറ്ററുകള്‍ക്ക് കൂടുതല്‍ ലാഭം നേടിക്കൊടുത്തതും ചിദംബരത്തിന്റെ സിനിമയായ മഞ്ഞുമ്മല്‍ ബോയ്‍സാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു കൂട്ടം സുഹൃത്തുക്കളുടെ യഥാർത്ഥ കഥ പറഞ്ഞ ഈ സർവൈവൽ ചിത്രം ഒടിടി റിലീസിന് […]