09 Jan, 2025
1 min read

പുത്തൻ ത്രില്ലർ പ്രതീക്ഷകൾ നൽകി ‘മൈക്കിൾസ് കോഫി ഹൗസി’ന്റെ ഗംഭീര ട്രെയിലർ പുറത്ത്

മലയാള സിനിമയ്ക്ക് പുത്തൻ ത്രില്ലർ പ്രതീക്ഷകൾ നൽകിക്കൊണ്ട് ‘മൈക്കിൾസ് കോഫി ഹൗസ്’ അന്ന് പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിരിക്കുകയാണ്. വമ്പൻ താരനിരയോ വലിയ ഹൈപ്പുകളോ ഒന്നുമില്ലാതെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ വലിയ പ്രതീക്ഷകളാണ് മുന്നോട്ടുവയ്ക്കുന്നത്. കാരണം അത്രത്തോളം നിലവാരവും ത്രില്ലർ അനുഭവം നൽകുന്നതുമാണ് ചിത്രത്തിന്റെ ട്രെയിലർ.അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന മൈക്കിൾ കോഫി ഹൗസിൽ നായകനായി എത്തുന്നത് ദീരജ് ഡെന്നിയാണ്. ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്ന ദീരജ് ഈ ചിത്രം പുറത്തിറങ്ങുമ്പോൾ […]

1 min read

“ഹലോ എനിക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു” ടോവിനോ തോമസ് പറയുന്നു

ആരാധകരെ വളരെ നിരാശയാക്കി കൊണ്ടാണ് ടോവിനോ തോമസ് പുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.കൊറോണ വേറെ വലിപ്പച്ചെറുപ്പം നോക്കാതെ ഏവരിലുമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രൂക്ഷമായി മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ പ്രമുഖർ സിനിമാതാരങ്ങൾ മറ്റ് സെലിബ്രേറ്റികൾ തുടങ്ങി നിരവധി ആളുകൾക്കാണ് ഇതിനോടകം കോവിഡ് പോസറ്റീവ് സ്ഥിതീകരിച്ചിട്ടുള്ളത്. ഇപ്പോഴിതാ നടൻ ടോവിനോ തോമസിനും കോവിഡ് പോസറ്റീവ് സ്ഥിതീകരിച്ചിരിക്കുന്നു. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.നിലവിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല എന്നും അതുകൊണ്ടുതന്നെ സെൽഫ് ഐസൊലേഷനിൽ താൻ പ്രവേശിച്ചിരിക്കുകയാണ് […]

1 min read

‘സിനിമ മടുത്തു തുടങ്ങി’ മോഹൻലാൽ പത്മരാജനോട് പറഞ്ഞു തുടങ്ങി, ഇത് കേട്ടതും പപ്പേട്ടൻ ചാടി എഴുന്നേറ്റു

മലയാള സിനിമാ ലോകത്ത് ഒരു വിശേഷണം ആവശ്യമില്ലാത്ത ചലച്ചിത്ര പ്രവർത്തകനാണ് പത്മരാജൻ. എഴുത്തിലൂടെ സിനിമാലോകത്തേയ്ക്ക് ചുവടു വെച്ച് അനശ്വരമായ ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. നടൻ മോഹൻലാലും ആയി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പത്മരാജൻ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്നതിനപ്പുറത്തേക്ക് ഒരു അഭേദ്യമായ ബന്ധം അവർക്കിടയിൽ നിലനിന്നിരുന്നു. പത്മരാജനുമായുള്ള വ്യക്തിപരമായ അടുപ്പത്തെ കുറിച്ച് മോഹൻലാൽ എഴുതിയ ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മോഹൻലാൽ ഫാൻസ് പേജുകളിലും മറ്റുമായി ഈ ലേഖനത്തിന്റെ ചില […]

1 min read

“ഞാൻ കഞ്ചാവ് അടിക്കാറില്ല എഴുത്താണ് എന്റെ മേഖല, മൂന്ന് മെഗാ സീരിയലുകൾ അഞ്ഞൂറോളം എപ്പിസോഡുകൾ..” ധർമ്മജൻ ബോൾഗാട്ടി പറയുന്നു

മിമിക്രിയിലൂടെ സിനിമാരംഗത്തും കേരള രാഷ്ട്രീയത്തിലും എത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. നിയമസഭ ഇലക്ഷന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ധർമ്മജൻ റിസൽട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. കോമഡി താരം എന്നതിനുപരി എഴുത്തുകാരനായാണ് കൂടുതൽ സമയവും ധർമജൻ പ്രവർത്തിച്ചിട്ടുള്ളത്. എന്നാൽ ധർമജൻ ഒരു എഴുത്തുകാരനാണെന്ന് അധികമാർക്കും അറിയില്ല. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ധർമ്മജൻ തന്റെ എഴുത്ത് ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.നാളുകൾക്കു മുമ്പ് അദ്ദേഹം നൽകിയ അഭിമുഖം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. കോമഡികൾ എങ്ങനെ ഇത്ര എളുപ്പത്തിൽ സൃഷ്ടിക്കുന്നു എന്ന അവതാരകയുടെ […]

1 min read

‘മമ്മൂട്ടി ഒരു കംപ്ലീറ്റ് ആക്ടർ എന്നതിനപ്പുറമാണ്, ഒരുപാട് പഠിക്കാനുണ്ട് അദ്ദേഹത്തെക്കുറിച്ച്’ ഷാജി കൈലാസ് പറയുന്നു

മലയാള സിനിമയുടെ സാമ്പത്തിക വിജയങ്ങൾക്ക് വളരെ പ്രധാനപ്പെട്ട അടിത്തറപാകിട്ടുള്ള സംവിധായകനാണ് ഷാജി കൈലാസ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി മുൻനിര സൂപ്പർതാരങ്ങൾക്ക് തങ്ങളുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഹിറ്റ് ചിത്രങ്ങൾ ഷാജി കൈലാസ് സംവിധാനം ചെയ്തിട്ടുള്ളവയാണ്. അതിൽ മമ്മൂട്ടിയെ നായകനാക്കി കൊണ്ട് ദി കിങ്, ദി ട്രൂത്ത്, വല്യേട്ടൻ,ദ്രോണ അങ്ങനെ നീളുന്നു. ഷാജി കൈലാസ് അടുത്തിടെ മമ്മൂട്ടിയെകുറിച്ച് നടത്തിയ പരാമർശം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. അഭിനയജീവിതത്തിന് അപ്പുറം വ്യക്തിജീവിതത്തിൽ മമ്മൂട്ടി പാലിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് […]

1 min read

നരനിൽ മമ്മൂട്ടി ആയിരുന്നു നായകൻ, എന്നാൽ അത് ഈ കാരണങ്ങളാൽ നടക്കാതെ പോയി’ തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ് വെളിപ്പെടുത്തുന്നു

മലയാള സിനിമാലോകത്ത് പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്. നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ ഒരുക്കിയിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത രണ്ടാം ഭാവം, മീശ മാധവൻ, തുടങ്ങിയ ചിത്രങ്ങൾക്കും മനസ്സിനക്കരെ,അച്ചുവിന്റെ അമ്മ, നരൻ തുടങ്ങിയ ചിത്രങ്ങൾക്കും രഞ്ജൻ പ്രമോദ് തൂലിക ചലിപ്പിച്ചു. ഫോട്ടോഗ്രാഫർ, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ടും രഞ്ജൻ മലയാളസിനിമയിലെ പ്രധാനപ്പെട്ട ചലച്ചിത്രകാരൻമാരിൽ ഒരാളായി. ഇപ്പോഴിതാ അദ്ദേഹം തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത നരൻ എന്ന […]

1 min read

സൂഫിയും സുജാതയിലെയും അദിതിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ വൈറൽ…

മമ്മൂട്ടി നായകനായ പ്രജാപതി എന്ന ചിത്രത്തിലൂടെയാണ് അദിതി റാവു ഹൈദരി സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഹിന്ദിയിലും തമിഴിലും ആയി നിരവധി ഹിറ്റ് ചിത്രത്തിന്റെ ഭാഗമായ താരം നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നായികയായി മലയാളത്തിൽ എത്തിയ ചിത്രമാണ് സൂഫിയും സുജാതയും. വളരെ മികച്ച അഭിനയം കാഴ്ചവെച്ച അദിതി റാവു പ്രേക്ഷകപ്രശംസ നേടിയെടുത്തു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സൂഫിയും സുജാതയിലൂടെയും ഒരു മലയാളത്തനിമയുള്ള പെൺകുട്ടിയായാണ് പ്രേക്ഷകർ അദിതിയെ ഏറ്റെടുത്തത്. എന്നാൽ താരത്തിന്റെ […]

1 min read

തമിഴിൽ പിന്നണി ഗായകനായി ദുൽഖർ സൽമാൻ

സൂപ്പർതാരങ്ങൾ അഭിനയത്തിനു പുറമേ ചിത്രത്തിൽ ഗാനങ്ങൾ ആലപിക്കുന്നത് വളരെ കൗതുകത്തോടെയാണ് ആരാധകർ എടുക്കാറുള്ളത്. എല്ലാ ഭാഷകളിലും ഈ രീതി ഇപ്പോഴും ഒരു ട്രെൻഡ് ആയി തന്നെ തുടരുന്നു. മലയാളത്തിൽ മോഹൻലാൽ മുതൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് അങ്ങനെ നിരവധി താരങ്ങളാണ് അഭിനയത്തിന് പുറമേ പിന്നണി ഗാനരംഗത്തും ഒരു ശ്രമം നടത്തിയത്. യുവതാരം ദുൽഖർ സൽമാനും ഇതിനോടകം രണ്ട് മലയാളചിത്രങ്ങളിൽ ഗാനമാലപിച്ചു കഴിഞ്ഞു. മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത എബിസിഡി, മമ്മൂട്ടി നായകനായി അഭിനയിച്ച മംഗ്ലീഷ് എന്നീ രണ്ട് […]

1 min read

‘ജിബൂട്ടി’യിലെ മനോഹരമായ പ്രണയ ഗാനം ശ്രദ്ധ നേടുന്നു

അമിത് ചക്കാലക്കലിനെ നായകനാക്കി കൊണ്ട് എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജിബൂട്ടി.ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നടക്കുന്ന കഥയായതുകൊണ്ടാണ് ചിത്രത്തിന് ജിബൂട്ടി എന്ന പേര് നൽകാൻ കാരണമായത്. ചിത്രത്തിലെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പിന്തുണ ലഭിച്ച ടീസറിന് പിന്നാലെ ഇപ്പോഴിതാ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ മനോഹരമായ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘വിണ്ണിലഴകേ കണ്ണിനിതളേ’ എന്ന് തുടങ്ങുന്ന മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവൻ, ബിന്ദു അനിരുദ്ധ് എന്നിവർ ചേർന്നാണ്. പ്രശസ്ത സംഗീത […]

1 min read

“ജോജിയിലെ ക്രിസ്ത്യാനി ജീവിതങ്ങളുടെ പൊതു ആമുഖം” ജിജോ വർഗീസിന്റെ വ്യത്യാസമായ കുറിപ്പ് വായിക്കാം

ജിജോ വർഗീസ് എന്ന വ്യക്തി പുതിയ ഫഹദ് ഫാസിൽ ചിത്രമായ ‘ജോജി’യെക്കുറിച്ച് നടത്തിയ നിരീക്ഷണം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനോടകം നിരവധി പ്രശംസകൾ ഏറ്റുവാങ്ങി നിരൂപണം ശ്രദ്ധനേടിക്കഴിഞ്ഞു. വൈറലായ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :, “പനച്ചേൽ കുട്ടപ്പൻ – ‘അങ്ങോട്ട് മാറി നിൽക്കടാ’ എന്നതാണ് കുട്ടപ്പൻ ജീവിതത്തിൽ ഏറ്റവും അധികം പറഞ്ഞിട്ടുണ്ടാകാവുന്ന ഡയലോഗ്. കർത്താവ് തമ്പുരാനെയും സ്വന്തം ആകാരവലിപ്പത്തോട് മത്സരിക്കുന്ന മറ്റൊരു ആൽഫാമെയിലിനെയും അല്ലാതെ മറ്റൊരാളെയും അയാൾ ജീവിതത്തിൽ അംഗീകരിക്കില്ല. എല്ലാം ‘ഒണ്ടാക്കാൻ’ ജനിച്ചു വളർന്ന, സൃഷ്ടിയുടെ മേന്മയിൽ […]