പുത്തൻ ത്രില്ലർ പ്രതീക്ഷകൾ നൽകി  ‘മൈക്കിൾസ് കോഫി ഹൗസി’ന്റെ ഗംഭീര ട്രെയിലർ പുറത്ത്
1 min read

പുത്തൻ ത്രില്ലർ പ്രതീക്ഷകൾ നൽകി ‘മൈക്കിൾസ് കോഫി ഹൗസി’ന്റെ ഗംഭീര ട്രെയിലർ പുറത്ത്

മലയാള സിനിമയ്ക്ക് പുത്തൻ ത്രില്ലർ പ്രതീക്ഷകൾ നൽകിക്കൊണ്ട് ‘മൈക്കിൾസ് കോഫി ഹൗസ്’ അന്ന് പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിരിക്കുകയാണ്. വമ്പൻ താരനിരയോ വലിയ ഹൈപ്പുകളോ ഒന്നുമില്ലാതെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ വലിയ പ്രതീക്ഷകളാണ് മുന്നോട്ടുവയ്ക്കുന്നത്. കാരണം അത്രത്തോളം നിലവാരവും ത്രില്ലർ അനുഭവം നൽകുന്നതുമാണ് ചിത്രത്തിന്റെ ട്രെയിലർ.അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന മൈക്കിൾ കോഫി ഹൗസിൽ നായകനായി എത്തുന്നത് ദീരജ് ഡെന്നിയാണ്. ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്ന ദീരജ് ഈ ചിത്രം പുറത്തിറങ്ങുമ്പോൾ മലയാള സിനിമയുടെ പുത്തൻ താരോദയമായി മാറുമെന്ന കാര്യം ഉറപ്പാണ്. ചിത്രത്തിൽ രഞ്ജി പണിക്കർ അവതരിപ്പിക്കുന്നത് ഏറ്റവും മർമ്മപ്രധാനമായ ഒരു കഥാപാത്രത്തെയാണ്. തമിഴ് നടി സീത, സ്പടികം ജോർജ്, ഡോക്ടർ സണ്ണി, കോട്ടയം പ്രദീപ്, ഡേവിഡ് രാജ്, ജെയിംസ് ഏലിയാസ്, രാജേന്ദ്രൻ ജോസഫ്, ഹരിശ്രീ മാർട്ടിൻ, ബേബി,അരുൺ സണ്ണി, ഫെബിൻ ഉമ്മച്ചൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. അക്ഷരാർത്ഥത്തിൽ ‘പ്രതീക്ഷിച്ചതിലും മികച്ചത്’ എന്ന് ചിത്രത്തിന്റെ വിശേഷിപ്പിക്കാവുന്ന ട്രെയിലർ എന്തുകൊണ്ടും മികച്ചൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകുമെന്ന് ഉറപ്പുതരുന്നു.

ജൂണ്‍ ഫെയിം മാര്‍ഗരറ്റാണ് ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. ഈ സിനിമയിലെ താരത്തിന്റെ നായികവേഷം അഭിനയജീവിതത്തിൽ വലിയ വഴിത്തിരിവ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. മേക്കിങ് ക്വാളിറ്റി തന്നെയാണ് ട്രെയിലറിന്റെ മുഖ്യ ആകർഷണ ഘടകം. വലിയ പ്രതീക്ഷ നൽകുന്ന ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ :,എം ശരത് ഷാജിയാണ് ക്യാമറാമാൻ. ഗാനരചയിതാവ് ഹരിനാരായണൻ. എംജി ശ്രീകുമാർ ഹരിശങ്കർ വിധുപ്രതാപ് തുടങ്ങിയവർ പിന്നണിഗായകർ. കലാസംവിധാനം ദിലീപ് നാഥാണ്.മേക്കപ്പ് റോണസ്സ് സേവ്യർ. കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ്. നിഖിൽ വേണുവാണ് എഡിറ്റിംഗ്.സൗണ്ട് ഡിസൈൻ ജെഫ്രിൻ മാത്യു ഫിലിപ്പ്.പോസ്റ്റർ ഡിസൈനർ പ്രമേഷ്.ടൈറ്റിൽ ഡിസൈൻ ലില്ലു റോസ്.സ്റ്റിൽ ഫോട്ടോഗ്രാഫർ ഫിറോസ് കെ ജയേഷ്.

Leave a Reply