“ഹലോ എനിക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു” ടോവിനോ തോമസ് പറയുന്നു
1 min read

“ഹലോ എനിക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു” ടോവിനോ തോമസ് പറയുന്നു

ആരാധകരെ വളരെ നിരാശയാക്കി കൊണ്ടാണ് ടോവിനോ തോമസ് പുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.കൊറോണ വേറെ വലിപ്പച്ചെറുപ്പം നോക്കാതെ ഏവരിലുമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രൂക്ഷമായി മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ പ്രമുഖർ സിനിമാതാരങ്ങൾ മറ്റ് സെലിബ്രേറ്റികൾ തുടങ്ങി നിരവധി ആളുകൾക്കാണ് ഇതിനോടകം കോവിഡ് പോസറ്റീവ് സ്ഥിതീകരിച്ചിട്ടുള്ളത്. ഇപ്പോഴിതാ നടൻ ടോവിനോ തോമസിനും കോവിഡ് പോസറ്റീവ് സ്ഥിതീകരിച്ചിരിക്കുന്നു. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.നിലവിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല എന്നും അതുകൊണ്ടുതന്നെ സെൽഫ് ഐസൊലേഷനിൽ താൻ പ്രവേശിച്ചിരിക്കുകയാണ് എന്നും ടോവിനോ തോമസ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ആരാധകർ വലിയ ഞെട്ടലോടെയാണ് വിവരമറിഞ്ഞത്. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സിനിമ മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവാനാണ് സാധ്യത.വളരെ അപ്രതീക്ഷിതമായി ടോവിനോ തോമസിന് വൈറസ് ബാധ സ്ഥിരീകരിച്ചത് ദുഃഖകരമായ വാർത്ത ആണെങ്കിൽ കൂടിയും ഭയപ്പെടാൻ ഒന്നും തന്നെ ഇല്ല എന്ന് താരം തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ടോവിനോ തോമസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:, “ഹലോ എനിക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണ് ഞാൻ. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇതുവരെയും കാണിച്ചിരുന്നില്ല. ഇപ്പോൾ ഞാൻ സുഖമായിരിക്കുന്നു കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ല. ഇനി കുറച്ചു നാളത്തേക്ക് ക്വാരൻ്റൈൻ ഉണ്ടായിരിക്കുന്നതാണ്. ഞാൻ ഉടൻ തന്നെ തിരിച്ചു വരും. എല്ലാവരും സുരക്ഷിതമായി ഇരിക്കുക. എല്ലാ മുൻകരുതലുകളും എടുക്കുക.” നടൻ ടോവിനോ തോമസിനെ ഫേസ്ബുക്ക് പോസ്റ്റാണിത്.

Leave a Reply