സൂഫിയും സുജാതയിലെയും അദിതിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ വൈറൽ…
1 min read

സൂഫിയും സുജാതയിലെയും അദിതിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ വൈറൽ…

മമ്മൂട്ടി നായകനായ പ്രജാപതി എന്ന ചിത്രത്തിലൂടെയാണ് അദിതി റാവു ഹൈദരി സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഹിന്ദിയിലും തമിഴിലും ആയി നിരവധി ഹിറ്റ് ചിത്രത്തിന്റെ ഭാഗമായ താരം നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നായികയായി മലയാളത്തിൽ എത്തിയ ചിത്രമാണ് സൂഫിയും സുജാതയും. വളരെ മികച്ച അഭിനയം കാഴ്ചവെച്ച അദിതി റാവു പ്രേക്ഷകപ്രശംസ നേടിയെടുത്തു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സൂഫിയും സുജാതയിലൂടെയും ഒരു മലയാളത്തനിമയുള്ള പെൺകുട്ടിയായാണ് പ്രേക്ഷകർ അദിതിയെ ഏറ്റെടുത്തത്. എന്നാൽ താരത്തിന്റെ പുതുതായി പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളെല്ലാം ആ ധാരണകളെയെല്ലാം തിരുത്തി കുറിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഗ്ലാമർ ഗെറ്റപ്പിൽ എത്തിയ പുതിയ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.

പിങ്ക് നിറത്തിലുള്ള ഡ്രസ്സ് അണിഞ്ഞ താരം പിങ്ക് നിറത്തിലുള്ള ചെരുപ്പും ധരിച്ചിട്ടുണ്ട് ലേബൽ റോസ് റൂമാണ് അദിതിക്കായി ഈ വസ്ത്രം ഒരുക്കിയത്. ഇതിനോടകം മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ലഭിച്ചിരിക്കുന്നത്.

Leave a Reply