Latest News
ഛായാഗ്രഹകൻ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ, ആരായിരുന്നു അന്തരിച്ച കെ.വി ആനന്ദ്… കുറിപ്പ് വായിക്കാം
തമിഴ് സിനിമാ ലോകത്ത് വലിയൊരു നഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെ. വി ആനന്ദ് (54) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു വിയോഗം. ഹൃദയാഘാതമായിരുന്നു മ.രണകാരണം. തൊണ്ണൂറുകളുടെ തുടക്കം മുതൽ സിനിമാലോകത്ത് മികച്ച ഛായാഗ്രഹകൻ ആയി പ്രശസ്തനായി മാറിയ താരമാണ് കെ.വി ആനന്ദ് തുടർന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധാനം ചെയ്തുകൊണ്ട് തെന്നിന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുള്ള ചലച്ചിത്രകാരന്മാരുടെ ഒരാളായി കെ.വി ആനന്ദ് മാറുകയായിരുന്നു എല്ലാ ഭാഷയിലെയും സൂപ്പർതാരങ്ങൾ കെ.വി ആനന്ദ് ചിത്രത്തിലഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു […]
‘ഉണ്ണി മുകുന്ദൻ എയറിൽ’ നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി മലയാളികൾ ; പ്രതിഷേധവുമായി ആയിരങ്ങൾ
ഹനുമാന്റെ ശക്തി ചോദ്യം ചെയ്തുകൊണ്ട് നടൻ സന്തോഷ് കീഴാറ്റൂർ കമന്റ് ചെയ്തതും അതിന് മറുപടിയായി ഉണ്ണി മുകുന്ദൻ കമന്റ് ചെയ്തതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉണ്ണി മുകുന്ദന് സൈബർ ഇടങ്ങളിൽ വലിയ പിന്തുണ ലഭിച്ചിരുന്നു.വിവാദ വിഷയത്തിൽ വ്യക്തമായ മറുപടി പറഞ്ഞുകൊണ്ട് സന്തോഷ് കീഴാറ്റൂർ രംഗത്തെത്തുകയും ചെയ്തിരുന്നു. വിവാദങ്ങൾ പതിയെ കെട്ടടങ്ങാൻ തുടങ്ങുമ്പോഴാണ് നടൻ ഉണ്ണി മുകുന്ദൻ എതിരെ സൈബർ ലോകത്ത് വലിയ വിമർശനങ്ങൾ ഉയർന്നു വരുന്നത്. താരം വർഷങ്ങൾക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ […]
‘ഈശ്വരൻ രക്ഷിക്കുമോ എന്ന് ചോദിക്കുന്നതിൽ എന്താണ് തെറ്റ്..?? ഒരു മതത്തെയോ ദൈവത്തെയോ ഞാൻ എതിർക്കുന്നില്ല’ സന്തോഷ് കീഴാറ്റൂർ പറയുന്നു
‘ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ’ എന്ന് നടൻ സന്തോഷ് കീഴാറ്റൂർ നൽകിയ കമന്റും അതിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി കമന്റും സമൂഹമാധ്യമങ്ങളിലൂടെ നിമിഷനേരം കൊണ്ട് വൈറൽ ആവുകയായിരുന്നു. ഉണ്ണി മുകുന്ദൻ ആരാധകരും മറ്റു വിശ്വാസികളും സന്തോഷ് കീഴാറ്റൂരിനെ സൈബർ ഇടത്തിലൂടെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു. “ചേട്ടാ നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ, അതുകൊണ്ട് മാന്യമായി പറയാം. ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽഎല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേപോലുള്ള […]
‘ട്വന്റി20 കൊണ്ട് രക്ഷപ്പെട്ടത് ദിലീപായിരുന്നു’ ഇടവേള ബാബു പറയുന്നു
മലയാള സിനിമയിലെ താരങ്ങൾ ഒന്നിക്കുന്ന സിനിമ ചെയ്യാം എന്നു മലയാള സിനിമ താരങ്ങളുടെ അമ്മ സംഘടന തീരുമാനിച്ചപ്പോൾ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു,വിവാദങ്ങളുടെ കെട്ടുകഥകൾ ആണ് മുന്നോട്ട് വെക്കുന്നത്. റിപ്പോർട്ടർ ചാനലിന്റെ അഭിമുഖത്തിൽ ആണ് ഇത് വെളിപ്പെടുത്തിയത്. 2008-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്ന ഉദയകൃഷ്ണ,സിബി തോമസ് എന്നിവരുടെ കൂട്ടുകെട്ടിൽ നിർമിച്ച ചിത്രമാണ് 20ട്വന്റി. അതേ മാതൃകയിൽ മറ്റൊരു സിനിമ ചെയ്യാനുള്ള തീരുമാനത്തിലാണ് അമ്മ സംഘടന. 20ട്വന്റി സിനിമയിൽ നേട്ടം മുഴുവനും അമ്മ സംഘടനക്ക് അല്ലായിരുന്നു നടനും നിർമ്മാതാവുമായ […]
സത്യൻ, നിവിൻ പോളി എന്നിവർക്ക് ശേഷം ചരിത്ര കഥാപാത്രമാകാൻ ചെമ്പൻ വിനോദ് ഒരുങ്ങുന്നു
സത്യൻ, നിവിൻ പോളി തുടങ്ങിയ നടന്മാർക്ക് ശേഷം നടൻ ചെമ്പൻ വിനോദ് ചരിത്ര ഇതിഹാസം ആയി കണക്കാക്കപ്പെടുന്ന കായംകുളം കൊച്ചുണ്ണി ആയി പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു. 1966-ൽ പി. എ.തോമസ് ആണ് അനശ്വര നടൻ സത്യനെ കൊച്ചുണ്ണി എന്ന കഥാപാത്രം ആക്കികൊണ്ട് കായംകുളം കൊച്ചുണ്ണി എന്ന ചിത്രം ആദ്യം മലയാളത്തിൽ ഒരുക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം 2018-ൽ നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് റോഷൻ ആൻഡ്രൂസ് കായംകുളം കൊച്ചുണ്ണി എന്ന ചിത്രം വീണ്ടും ഒരുക്കി. സാങ്കേതിക വിദ്യയുടെ എല്ലാ […]
മോദിയെയും പിണറായി വിജയനേയും താരതമ്യം ചെയ്തുകൊണ്ടുള്ള പ്രമുഖ നടന്റെ ട്വീറ്റ് ദേശീയതലത്തിൽ വരെ ശ്രദ്ധ നേടുന്നു
ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാനങ്ങളിൽ മെഡിക്കൽ ഓക്സിജന്റെ ദൗർലഭ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ രാഷ്ട്രീയപരമായി കക്ഷി ചേർന്നുള്ള വാഗ്വാദങ്ങളും പോരുകളും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. പ്രമുഖരായ പലരും ഇതിനോടകം തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിക്കഴിഞ്ഞു. ബോളിവുഡ് താരങ്ങളും മറ്റ് പ്രശസ്തരായ വ്യക്തികളും കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥത ചോദ്യം ചെയ്തുകൊണ്ട് രംഗത്തുവരികയും ചെയ്തിരിക്കുകയാണ്. ഇന്ത്യയിൽ മെഡിക്കൽ ഓക്സിജൻ സ്വതന്ത്രമായി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം എന്ന പ്രത്യേകത കേരളത്തിന് കൈവന്നതോടെ മറ്റ് സംസ്ഥാനങ്ങളിലെ നിരവധി സെലിബ്രിറ്റികൾ ആയിട്ടുള്ള വ്യക്തികൾ പോലും കേരള സർക്കാരിനെ പുകഴ്ത്തിക്കൊണ്ട് […]
കേരളത്തിൽ ഇനി ആര് അധികാരത്തിൽ വന്നാലും നടപ്പിലാക്കേണ്ട 16 കാര്യങ്ങൾ ഡോക്ടർ ബിജുവിന്റെ നിർദ്ദേശങ്ങൾ ഏതൊരു പൗരനും അറിഞ്ഞിരിക്കേണ്ടത്…
കേരള നിയമസഭ ഇലക്ഷൻ ഫലപ്രഖ്യാപനം ഉണ്ടാവാൻ കുറച്ച് സമയം മാത്രം ബാക്കി നിൽക്കെ കേരളം ഇനി അടുത്ത അഞ്ചുകൊല്ലം ആര് ഭരിക്കുമെന്ന് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. എല്ലാ മുന്നണികളും വിജയ പ്രതീക്ഷ വെച്ചു പുലർത്തുമ്പോൾ ഏതു പാർട്ടി അധികാരത്തിൽ വന്നാലും നടപ്പിലാക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ സംവിധായകൻ ബിജു മുൻപോട്ട് വയ്ക്കുന്നു. അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നിർദ്ദേശങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ശക്തമായി നടപ്പിലാക്കേണ്ട വിഷയങ്ങൾ തന്നെയാണ്. ജനാധിപത്യബോധം എന്നതിന്റെ കുറവ് രാജ്യത്താകമാനം പ്രതിഫലിക്കുമ്പോൾ […]
മമ്മൂട്ടി ക്ലാപ് ബോർഡ് കൊണ്ട് തലക്കടിക്കുന്ന സ്വപ്നം വരെ കണ്ടു, ഒടുവിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കി ഈ സംവിധായകൻ
“ആദ്യമായി ലൊക്കേഷനിൽ എത്തിയപ്പോൾ മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ച് പറഞ്ഞ് പലരും പേടിപ്പിച്ചു. അതുകൊണ്ട് എന്നും പേടിയോടെയാണ് മമ്മൂട്ടിയുടെ മുഖത്ത് വെച്ച് ക്ലാപ് ബോർഡ് അടിച്ചത്. ക്ലാപ് ബോർഡ് വാങ്ങി മമ്മൂട്ടി മുഖത്തടിക്കുന്ന സ്വപ്നം വരെ കണ്ടു.അന്നൊക്കെ മമ്മൂട്ടി ലൊക്കേഷനിൽ വരുമ്പോൾ ഞാൻ ഗുഡ്മോണിങ് പറഞ്ഞിട്ടും അദ്ദേഹം തിരിച്ചൊന്നും പറയാറില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഷൂട്ട് തീർന്ന അന്ന് എല്ലാവരോടും യാത്ര പറഞ്ഞ് പോകാൻ ഒരുങ്ങവേ മമ്മൂട്ടി ക്ലാപ് ബോർഡുമായി നിന്ന എന്നെ നോക്കി. ‘വിനു ഇങ്ങ് വാ എന്ന്’ വിളിച്ചു. […]
നടൻ സന്തോഷ് കീഴാറ്റൂർ ഹനുമാന്റെ ശക്തി ചോദ്യം ചെയ്തു… രോഷാകുലനായി ഉണ്ണി മുകുന്ദൻ
മലയാള സിനിമാലോകത്ത് ഇതാ പുതിയൊരു വിവാദം ഉടലെടുക്കുകയാണ്. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടൻ ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ മലയാളത്തിലെ പ്രധാനപ്പെട്ട അഭിനേതാക്കളിലൊരാളായ സന്തോഷ് കീഴാറ്റൂർ ഇട്ട കമന്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മറ്റുമായി വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. കോവിഡ് എന്ന വലിയ പ്രതിസന്ധി ലോകത്താകമാനം വ്യാപിക്കുമ്പോൾ പൊതുവേ ദൈവ വിശ്വാസങ്ങളും ദൈവങ്ങളും ചോദ്യം ചെയ്യപ്പെടുന്ന പ്രവണത വ്യാപകമായി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉണ്ണി മുകുന്ദൻ ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഹനുമാൻ വിഗ്രഹം എടുത്തുകൊണ്ട് നിൽക്കുന്ന ഒരു ചിത്രമാണ് […]
‘ബാറോസ് ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രം അല്ല, കുട്ടികൾക്ക് വേണ്ടി ഒരുക്കുന്ന ഒരു ചിത്രമാണ് എന്നാൽ..’ സന്തോഷ് ശിവൻ വ്യക്തമാക്കുന്നു
നാലുപതിറ്റാണ്ട് അഭിനയജീവിതത്തിനിടയിൽ മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ബാറോസ്. നീണ്ട നാളുകളുടെ തയ്യാറെടുപ്പുകൾക്ക് ശേഷം ചിത്രീകരണം ആരംഭിച്ചിരിക്കുന്ന ബാറോസ് മലയാളസിനിമയിൽ സംഭവിക്കാനിരിക്കുന്ന ഒരു അത്ഭുത ചിത്രം തന്നെയാണ്. കാരണം ധാരാളം പ്രത്യേകതകളോടെയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ത്രീഡിയിൽ ഒരുങ്ങുന്ന ഈ ചിത്രം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിൽ ദേശീയതലത്തിൽ വരെ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രശസ്ത ക്യാമറാമാൻ സന്തോഷ് ശിവൻ […]