‘ട്വന്റി20 കൊണ്ട് രക്ഷപ്പെട്ടത് ദിലീപായിരുന്നു’ ഇടവേള ബാബു പറയുന്നു
1 min read

‘ട്വന്റി20 കൊണ്ട് രക്ഷപ്പെട്ടത് ദിലീപായിരുന്നു’ ഇടവേള ബാബു പറയുന്നു

മലയാള സിനിമയിലെ താരങ്ങൾ ഒന്നിക്കുന്ന സിനിമ ചെയ്യാം എന്നു മലയാള സിനിമ താരങ്ങളുടെ അമ്മ സംഘടന തീരുമാനിച്ചപ്പോൾ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു,വിവാദങ്ങളുടെ കെട്ടുകഥകൾ ആണ് മുന്നോട്ട് വെക്കുന്നത്. റിപ്പോർട്ടർ ചാനലിന്റെ അഭിമുഖത്തിൽ ആണ് ഇത് വെളിപ്പെടുത്തിയത്. 2008-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്ന ഉദയകൃഷ്ണ,സിബി തോമസ് എന്നിവരുടെ കൂട്ടുകെട്ടിൽ നിർമിച്ച ചിത്രമാണ് 20ട്വന്റി. അതേ മാതൃകയിൽ മറ്റൊരു സിനിമ ചെയ്യാനുള്ള തീരുമാനത്തിലാണ് അമ്മ സംഘടന. 20ട്വന്റി സിനിമയിൽ നേട്ടം മുഴുവനും അമ്മ സംഘടനക്ക് അല്ലായിരുന്നു നടനും നിർമ്മാതാവുമായ ദിലീപിന് ആയിരുന്നു എന്നാണ് ഇടവേള ബാബു പറയുന്നത്. ‘ട്വന്റി20 കൊണ്ട് രക്ഷപ്പെട്ടത് ദിലീപായിരുന്നു ഞങ്ങളെല്ലാവരും തെണ്ടി’യായെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. 2008-ൽ ഈ സിനിമ ചെയ്യുമ്പോൾ അമ്മ സംഘടനയുടെ നടത്തിപ്പിനാവശ്യമായ നേട്ടത്തിന് വേണ്ടിയാണ് സിനിമ എടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്ന് ഇത്രയും താരങ്ങൾ ഒന്നിച്ചു ചെയ്യുന്ന ഒരു സിനിമ കൊറോണ കാലത്ത് സിനിമ മേഖലക്ക് ഉണ്ടായ നഷ്ടം നികത്താൻ സഹായിക്കും എന്നാണ് പറയുന്നത്. ഇത്തവണ പ്രതിഫലം നൽകിയാണ് സിനിമയിൽ താരങ്ങളെ അഭിനയിപ്പിക്കുകയൊള്ളു എന്നും വ്യക്തമാക്കി.

ഇന്ന് ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത്. അന്ന് ദിലീപ് ആയിരുന്നു ചിത്രം നിർമിച്ചത്. നടി ആക്ര.മിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ അമ്മ സംഘടനയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്.താരങ്ങൾ എല്ലാവരും അഭിനയിക്കുന്ന സിനിമ എന്ന നിലയിൽ ആരാധകർക്ക് ഏറെ കൗതുകം നൽകുന്ന ഒന്നുകൂടിയാവും ഈ സിനിമ.

Leave a Reply