13 Jan, 2025
1 min read

മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തി ചരിത്ര വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയാറാം പിറന്നാൾ. പതിനഞ്ചാം നിയമസഭയുടെ ആദ്യത്തെ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് തന്നെ പിണറായി വിജയൻ തന്റെ ജന്മദിനവും ആഘോഷിക്കുമ്പോൾ അണികൾക്കും മറ്റ് അംഗങ്ങൾക്കും ഇരട്ടിമധുരം. സിനിമാ ലോകത്തേയും സാംസ്കാരിക ലോകത്തെയും നിരവധി പ്രമുഖരാണ് പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി സെക്രട്ടറി, മന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിൽ സജീവമായി തന്നെ നിലനിൽക്കുന്ന പിണറായി വിജയൻ 2016 മെയ് […]

1 min read

കേന്ദ്രം ഭരിക്കുന്ന ലക്ഷദ്വീപിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം !! രാജ്യം പുതിയൊരു സമരത്തിന് സാക്ഷ്യംവഹിക്കാൻ ഒരുങ്ങുന്നു

ലക്ഷദ്വീപിന്റെ പ്രശ്നങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ കേരളക്കരയാകെ വളരെ ചർച്ചാവിഷയം ആയിരിക്കുന്നത്. ആഭ്യന്തര വൃക്ഷമായി ദേശീയ തലത്തിൽ പോലും ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി നിയോഗിക്കുന്ന അഡ്മിറൽ ലക്ഷദ്വീപിൽ നടത്തുന്ന ഭരണ ദുർവിനിയോഗത്തെക്കുറിച്ച്  പുറംലോകമറിയുന്നത്. പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ:, “ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉല്ലാസയാത്രയ്ക്ക് പോയതാണ് മനോഹരമായ ഈ ദ്വീപിനെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മകൾ. വർഷങ്ങൾക്കുശേഷം, സച്ചിയുടെ അനാർക്കലി ടീമിനൊപ്പം ഇവിടെയെത്തി. അന്ന് ഞാൻ കവരത്തിയില്‍ 2 മാസം […]

1 min read

സഹപ്രവർത്തകരെ നേരിട്ട് വിളിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയ മറ്റൊരു വ്യക്തിയില്ല എന്നുളളതാണ് സത്യം..

മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംവിധായകൻ എം.എ നിഷാദ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. വൈറലായ കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ:, “മോഹൻലാൽ ദിനം.ഇന്ന് മലയാളത്തിന്റ്റെ മഹാനടൻ, ശ്രീ മോഹൻലാലിന്റ്റെ, ജന്മദിനമാണ്. മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ അഭിനയത്തിന്റ്റെ ,മായാജാലങ്ങളാൽ,വിസ്മയപ്പിച്ച അതുല്ല്യ കലാകാരൻ.തിരുവനന്തപുരം,എനിക്കെന്നും,പ്രിയപ്പെട്ടനഗരമാണ്. വല്ലാത്ത പോസിറ്റിവിറ്റി നൽകുന്ന,നഗരം. എന്റ്റെ,ശൈശവം, ബാല്യം,കൗമാരം,യുവത്വമെല്ലാം,ആ നഗരത്തിന്റ്റെ,ഗൃഹാതുരത്വം,ഓർമ്മകൾഉണർത്തുന്ന ഗതകാല സ്മരണകളാൽസമ്പന്നമാണ്. ആ ഔർമ്മകളിൽ,അന്നത്തെ വിദ്യാർത്ഥികളായ,ഞങ്ങൾ സുഹൃത്തുക്കൾക്ക്,ഒഴിച്ച് കൂടാനാകാത്ത രണ്ടേ രണ്ട് കാര്യം മാത്രം. ഒന്ന്, SFIയുടെ നക്ഷത്രാങ്കിത സുപ്രപതാക കൈകളിലേന്തിയ മുദ്രാവാക്യങ്ങളും,രണ്ട്,മോഹൻ ലാൽ ചിത്രങ്ങളുടെ,റിലീസ് […]

1 min read

‘ശബരിമല വിഷയത്തിലെ അനാവശ്യ കോലാഹലങ്ങളിലൊന്നും നമ്മൾ വി.ഡി സതീശനെ കണ്ടില്ല’ വൈറലായ കുറിപ്പ് വായിക്കാം

കേരളത്തിൽ പുതിയ മന്ത്രിസഭ രൂപീകരിക്കപ്പെട്ടതിന് ശേഷം അൽപ്പം നീണ്ടു പോയെങ്കിലും പ്രതിപക്ഷ നേതാവ് ആരാണ് എന്നുള്ള കാര്യത്തിൽ വ്യക്തത വന്നു കഴിഞ്ഞിരിക്കുകയാണ്. പല മുതിർന്ന നേതാക്കളുടെയും പേര് അവസാനഘട്ടം വരെ ഉയർന്നു വന്നുവെങ്കിലും വി.ഡി സതീശൻ എന്ന പേര് പ്രഖ്യാപിക്കപ്പെട്ടപ്പോൾ കോൺഗ്രസുകാർക്ക് പുറമെ മറ്റ് പാർട്ടി അനുഭാവികളും വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇടതു സഹയാത്രികനും രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ ശ്രീദേവി വി.ഡി സതീശനെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പേജുകളുടെ പങ്കുവെച്ച കുറുപ്പ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. […]

1 min read

അവഗണനയും അവഹേളനവും എന്തിനു സഹിക്കണം !! ബി.ജെ.പിയിലേക്ക് വരൂ: രമേശ് ചെന്നിത്തലയ്ക്ക് ക്ഷണവുമായി യുവമോർച്ച നേതാവ്

വളരെ അപ്രതീക്ഷിതമായാണ് കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവായി വി. ഡി സതീശൻ രംഗത്തെത്തുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആ സ്ഥാനത്തു നിന്നും മാറ്റിയത് പാർട്ടിക്കുള്ളിൽ നിന്നും പുറത്തു നിന്നും പലതരത്തിലുള്ള വിമർശനങ്ങളും അവഹേളനങ്ങളും എല്ലാം ഉയർന്നു വരുന്നതിനു കാരണമായി. ഇപ്പോഴിതാ പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്. സംസ്ഥാന യുവമോർച്ച ജനറൽസെക്രട്ടറി കെ ഗണേഷ് ആണ് അവഗണനയും അവഹേളനവും സഹിച്ചുകൊണ്ട് കോൺഗ്രസിൽ നൽകാതെ ബിജെപിയിലേക്ക് വരണമെന്ന് അഭ്യർത്ഥിക്കുന്നത്. ഇതിനോടകം വൈറലായ കെ.ഗണേഷ് […]

1 min read

ഒന്നര കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകി മോഹൻലാൽ: താരത്തിനു അഭിനന്ദന പ്രവാഹം

ജന്മദിനത്തോടനുബന്ധിച്ച് നടൻ മോഹൻലാൽ നൽകിയ സർപ്രൈസ് സമ്മാനത്തിൽ കൈയ്യടിച്ച് കേരളജനത. മെഡിക്കൽ ഉപകരണങ്ങൾ ആശുപത്രിയിലേക്ക് എത്തിച്ചാണ് മോഹൻലാൽ തന്റെ ജന്മദിനം ആരാധകരുമൊത്ത് ആഘോഷമാക്കിയത്. കോവിഡ് വ്യാപനം അതിരൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനവ്യാപകമായി ലോക് ഡോൺ പ്രഖ്യാപിച്ചിരിക്കുന്നതിന്നാലും ഇത്തവണ ആരാധകർ വലിയതോതിലുള്ള യാതൊരു ആഘോഷ പരിപാടിയും മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയിരുന്നില്ല. മെഡിക്കൽ ഉപകരണങ്ങളായ ഓക്സിജൻ കിടക്കകൾ, വെന്റിലേറ്ററുകൾ, എക്സറേ മെഷീൻ, ഐസിയു കിടക്കകൾ എന്നിവയാണ് മോഹൻലാൽ നൽകിയത്. ഏകദേശം ഒന്നരക്കോടി രൂപയോളം മുടക്കിയാണ് ഈ മെഡിക്കൽ ഉപകരണങ്ങൾ മോഹൻലാൽ […]

1 min read

മോഹൻലാലിനെ സൂക്ഷിക്കണം ഭാവിയിൽ അവൻ എനിക്ക് ഒരു ഭീഷണിയാവും; മമ്മൂട്ടിയുടെ ദീർഘവീക്ഷണം

മലയാള സിനിമയുടെ ഉയർച്ചയ്ക്ക് നെടുംതൂണായി മാറിയ രണ്ട് താരങ്ങൾ മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും നാൾവഴികൾ പരിശോധിക്കുമ്പോൾ ആരോഗ്യപരമായ മത്സരങ്ങളും ബോക്സ് ഓഫീസ് പോരാട്ടങ്ങളും റെക്കോർഡ് നേട്ടങ്ങളും ഇരു സൂപ്പർതാരങ്ങൾക്ക് ഇടയിലും ഉണ്ടായിട്ടുണ്ട്. മോഹൻലാൽ സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ മമ്മൂട്ടി സിനിമയിൽ എത്തുകയും നായകനായി തിളങ്ങുകയും ചെയ്തിരുന്നു. എന്നാൽ മോഹൻലാൽ വൈകിയാണ് സിനിമയിൽ എത്തിയത് എന്ന് മാത്രമല്ല വില്ലനായാണ് അദ്ദേഹം ആദ്യഘട്ടങ്ങളിൽ സിനിമകളിൽ സജീവമാകുന്നത്. സംഭവബഹുലമായ സിനിമാജീവിതത്തിന് തുടക്കം കുറിക്കുന്ന കാലയളവിൽ തന്നെ നടൻ മമ്മൂട്ടി മോഹൻലാൽ […]

1 min read

മലയാളത്തിലെ സകലകലാവല്ലഭന് ജന്മദിനം !! ജീവിക്കുന്ന ഇതിഹാസത്തിന് ഏവരും ആശംസകൾ നേർന്നു

മലയാളത്തിന്റെ നടന വിസ്മയം വിശേഷണങ്ങൾക്ക് അതീതനായി ആയ സൂപ്പർതാരം മോഹൻലാലിന് ഇന്ന് ജന്മദിനം. കൊവിഡ് വ്യാപനത്തിൽ കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിൽ ആഘോഷങ്ങൾക്ക് എല്ലാം വലിയ വിലക്ക് തന്നെ ഫാൻസ് അസോസിയേഷൻ മുൻകൂട്ടി അറിയിച്ചിരുന്നു. എങ്കിലും സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ ജന്മദിനം ഏവരും വലിയ ആഘോഷമാക്കുകയാണ്. മമ്മൂട്ടി ഉൾപ്പെടെ മലയാളത്തിലെ എല്ലാ നടീനടന്മാരും ഈ ജീവിക്കുന്ന ഇതിഹാസത്തിന് ജന്മദിനാശംശകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.സംവിധായകൻ ഷാജി കൈലാസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ; “രണ്ടാം കോവിഡ് തരംഗം സജീവമായി നിൽക്കുന്ന സമയത്താണ് […]

1 min read

ബിഗ് ബോസ് തമിഴ്നാട് പോലീസ് അടച്ചുപൂട്ടി !! തിരിച്ചു വരാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ

പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ബിഗ് ബോസ് സീസൺ 3 എന്ന റിയാലിറ്റി ഷോ തമിഴ്നാട് സർക്കാർ നേരിട്ട് ഇടപെട്ട് വിലക്കിയിരിക്കുകയാണ്. മോഹൻലാൽ അവതാരകനായി എത്തിയ ഈ ജനപ്രിയ പ്രോഗ്രാം ചെന്നൈയിൽ വച്ചായിരുന്നു നാളിതുവരെയായി നടന്നിരുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ എന്ന പോലെതന്നെ തമിഴ്നാട്ടിലും നിയന്ത്രണാതീതമായി കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതിനെത്തുടർന്ന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരായി. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം കർശനമായി പാലിച്ചുകൊണ്ട് തന്നെയാണ് പ്രോഗ്രാമിന്റെ തന്നെ ചിത്രീകരണം ആരംഭം മുതൽ തന്നെ നടന്നിരുന്നത്. […]

1 min read

‘ഒരു ദളിതനെ പിടിച്ച് ഞങ്ങള്‍ ദേവസ്വം മന്ത്രിയാക്കിയേ…എന്തോ ഔദാര്യം കാട്ടിയ മട്ടില്‍” സംവിധായകൻ ഒമർ ലുലു, ശ്രീജിത്ത് പണിക്കർ പ്രതികരിക്കുന്നു

പുതിയ മന്ത്രിസഭയിൽ സഖാവ് കെ.രാധാകൃഷ്ണൻ ദേവസ്വംമന്ത്രി ആയതിനെ തുടർന്ന് വലിയ ആഘോഷങ്ങളും തുടർന്നുണ്ടായ വിവാദങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ കോലാഹലം തന്നെയാണ് നടക്കുന്നത്. ദളിത് വംശജനായ ഒരാൾ ദേവസ്വംമന്ത്രി ആയതിനെ പ്രകീർത്തിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് അനുഭാവികൾ ആഘോഷം ആകുമ്പോൾ അതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് കൊണ്ട് പ്രമുഖരായ വ്യക്തികൾ രംഗത്തുവന്നിരിക്കുകയാണ്. സംവിധായകൻ ഒമർലുലു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ”ഒരു ദളിതനെ പിടിച്ച് ഞങ്ങള്‍ ദേവസ്വം മന്ത്രിയാക്കിയേ…” ദളിതനോട് എന്തോ ഔദാര്യം കാട്ടിയ മട്ടില്‍ ഇന്‍ഡയറക്ടായി ഒന്നാംതരം ദളിത് വിരുദ്ധത വിളമ്പൽ […]