ബിഗ് ബോസ് തമിഴ്നാട് പോലീസ് അടച്ചുപൂട്ടി !! തിരിച്ചു വരാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ
1 min read

ബിഗ് ബോസ് തമിഴ്നാട് പോലീസ് അടച്ചുപൂട്ടി !! തിരിച്ചു വരാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ

പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ബിഗ് ബോസ് സീസൺ 3 എന്ന റിയാലിറ്റി ഷോ തമിഴ്നാട് സർക്കാർ നേരിട്ട് ഇടപെട്ട് വിലക്കിയിരിക്കുകയാണ്. മോഹൻലാൽ അവതാരകനായി എത്തിയ ഈ ജനപ്രിയ പ്രോഗ്രാം ചെന്നൈയിൽ വച്ചായിരുന്നു നാളിതുവരെയായി നടന്നിരുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ എന്ന പോലെതന്നെ തമിഴ്നാട്ടിലും നിയന്ത്രണാതീതമായി കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതിനെത്തുടർന്ന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരായി. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം കർശനമായി പാലിച്ചുകൊണ്ട് തന്നെയാണ് പ്രോഗ്രാമിന്റെ തന്നെ ചിത്രീകരണം ആരംഭം മുതൽ തന്നെ നടന്നിരുന്നത്. എന്നാൽ പ്രോഗ്രാമിന്റെ അണിയറ പ്രവർത്തകരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കർശനമായ നടപടികളിലേക്ക് തിരിയാർ തമിഴ്നാട് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. സ്റ്റാലിന്റെ നേതൃത്വത്തിൽ അധികാരത്തിൽ എത്തിയ പുതിയ മന്ത്രിസഭ തമിഴ്നാട്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ വളരെ കർശനമായി ആണ് നടപ്പിലാക്കുന്നത്. ഇതേ തുടർന്ന് തമിഴ്നാട്ടിൽ ലോക് ഡൗൺ പ്രഖ്യാപിച്ചുവെങ്കിലും ബിഗ് ബോസ് മലയാളം സുഗമമായി നടത്തി പോന്നിരുന്നു. എന്നാൽ അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്ക പരത്തുകയും കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു എങ്കിൽ പിന്നെ എങ്ങനെയാണ് രോഗം പിടിപെട്ടതെന്നും ഉള്ള ചോദ്യമുയർന്നു.

ഇതോടെ തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ നിർദേശത്തോടെ പോലീസ് ഇടപെട്ടാണ് ബിഗ് ബോസ് മലയാളത്തിന്റെ ഷൂട്ടിംഗ് നിർത്തി വെച്ചത്. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി ആണ് ഈ പ്രോഗ്രാം സസ്പെൻഡ് ചെയ്തിരിക്കുന്നു എന്നാണ്. 91 ദിവസം പിന്നിട്ട ബിഗ് ബോസ് അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. താൽക്കാലികമായി പ്രോഗ്രാം നിർത്തി വച്ചിരിക്കുന്നതിനാൽ ഇനി തുടരുമോ എന്ന കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുമുണ്ട്. ഇതിനെക്കുറിച്ചുള്ള ഔദ്യോഗികമായി ഉള്ള അറിയിപ്പിന് വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്.

Leave a Reply