11 Jan, 2025
1 min read

‘ഒറ്റക്കൊമ്പൻ’ വരുന്നു ..!! സുരേഷ് ഗോപിയുടെ നായികയ്ക്ക് 6 കോടി പ്രതിഫലമോ ?

ഭാഷാഭേദമെന്യെ സിനിമാസ്വാദകരിൽ കാത്തിരിപ്പ് ഉയർത്തുന്ന ചില സനിമകളുണ്ട്. നായകൻ- നായിക കോമ്പോ, സംവിധായകൻ- നായകൻ കോമ്പോ ഒക്കെ ആകാം അതിന് കാരണം. പ്രത്യേകിച്ച് പ്രഖ്യാപിച്ച് കഴിഞ്ഞ സിനിമ കൂടിയാണെങ്കിൽ ആവേശം വാനോളം ആയിരിക്കും. അത്തരത്തിലൊരു സിനിമ മലയാളത്തിലുണ്ട്. പേര് ഒറ്റക്കൊമ്പൻ. പേര് കേൾക്കുമ്പോൾ തന്നെ മലയാള സിനിമാസ്വാദകരിൽ ആവേശം ഇരട്ടിയാണ്. സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ പ്രഖ്യാപിച്ചിട്ട് നാളുകൾ ഏറെയായി. എന്നാൽ പൃഥ്വിരാജ് ചിത്രമായ കടുവയുമായുള്ള നിയമപ്രശ്നങ്ങളും മറ്റുമായി സിനിമ നീണ്ടു പോകുക ആയിരുന്നു. ഏറെ […]

1 min read

10 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കോമ്പോ വീണ്ടും ഒന്നിക്കുന്നു…!!! പ്രഖ്യാപനം കാത്ത് ആരാധകർ

സിനിമ ഭാഷാപരമായ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകരെ കണ്ടെത്തുന്ന കാലമാണിത്. അതിനാല്‍ത്തന്നെ കാസ്റ്റിംഗില്‍ മറുഭാഷാ താരങ്ങളെ ഉള്‍പ്പെടുത്തുന്നത് ഒരു ട്രെന്‍ഡ് പോലുമാണ്. എന്നാല്‍ തമിഴ് സിനിമയെ അപേക്ഷിച്ച് മലയാളം താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പതിവ് എക്കാലവും ഉണ്ടായിരുന്നു. ഇപ്പോഴും അത് തുടരുന്നു. അത്തരത്തില്‍ ഒരു വന്‍ കോമ്പിനേഷന്‍ വീണ്ടും വരുന്നതായ സൂചനകളാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളില്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‍യുടെ അവസാന ചിത്രം ആയേക്കുമെന്ന് കരുതപ്പെടുന്ന ദളപതി 69 ല്‍ മോഹന്‍ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. […]

1 min read

‘ കരിയർ ബെസ്റ്റ് പെർഫോമൻസ് ഓഫ് ടോവിനോ തോമസ് ‘

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രം എആര്‍എം തീയറ്ററുകളില്‍ എത്തി. വലിയ ആവേശമാണ് സിനിമ സൃഷ്ടിക്കുന്നത് എന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒരു ദൃശ്യ വിരുന്നാണ് ചിത്രം എന്നാണ് പലരും എക്സിലും മറ്റും അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ ടൊവിനോയെയും പലരും പുകഴ്ത്തുന്നുണ്ട്. ബ്ലോക് ബസ്റ്റര്‍ ടാഗ് നല്‍കുന്നവരും ഉണ്ട്. ആദ്യ പകുതിയെക്കാള്‍ രണ്ടാം പകുതി ഗംഭീരം എന്ന് പറയുന്നവരും ഏറെയാണ്. ഇതിൽ ടൊവിനോയുടെ […]

1 min read

പ്രവചനാതീതം! പുതുമയുള്ള ഉള്ളടക്കവുമായി ഞെട്ടിച്ച് ‘കിഷ്കിന്ധാ കാണ്ഡം’, റിവ്യൂ വായിക്കാം

കഥ മുന്നോട്ടുപോകുന്തോറും കണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളുലയ്ക്കുന്ന കഥാഗതി. കഥാപാത്രങ്ങളുടെ സൂക്ഷ്മ തലങ്ങൾ വരെ സ്ക്രീനിൽ എത്തിച്ചിരിക്കുന്ന പ്രകടന മികവ്. പഴുതുകളേതുമില്ലാത്ത ഉദ്വേഗഭരിതമായ തിരക്കഥ, അതി സങ്കീർണ്ണമായ രംഗങ്ങള്‍ വരെ അനായാസേന ഒരുക്കിയിരിക്കുന്ന മേക്കിംഗ്… ‘കിഷ്കിന്ധാ കാണ്ഡം’ എന്ന സിനിമ മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ സിനിമകളിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു അനുഭവമായാണ് അനുഭവപ്പെട്ടത്.   ഒരു ഇലക്ഷൻ കാലത്താണ് സിനിമയുടെ തുടക്കം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തോക്ക് ലൈസൻസുള്ളവരുടെയെല്ലാം തോക്ക് പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യാനുള്ള ഉത്തരവ് വരുന്നു. പലരും തോക്കുകളുമായി സ്റ്റേഷനിലെത്തുകയാണ്. നെടുഞ്ചാൽ […]

1 min read

എത്ര കണ്ടാലും മതിവരാത്ത ഒരുപാട് ലാലേട്ടൻ പടങ്ങളിൽ ഒന്ന് ” കമലദളം “

മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിന്റെ കമലദളം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന്. ലോഹിതദാസ് – സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം റിലീസായിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. കലാമണ്ഡലം നന്ദഗോപന്റെ കഥ പറഞ്ഞ ചിത്രത്തില്‍ മോനിഷയും പാര്‍വ്വതിയുമാണ് നായികാ നിരയിലെത്തിയത്. വിനീച് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വന്‍ വിജയവുമായി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം   എത്ര കണ്ടാലും മതിവരാത്ത ഒരുപാട് ലാലേട്ടൻ പടങ്ങളിൽ […]

1 min read

‘എആര്‍എമ്മില്‍’ മോഹന്‍ലാലിന്‍റെ സാന്നിധ്യം…!! സര്‍പ്രൈസ് പ്രഖ്യാപിച്ച് നായകന്‍ ടൊവിനോ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം . ചിത്രം സെപ്റ്റംബർ 12ന് ഓണം റിസീലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ‌‌വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ വീണ്ടുമൊരു ത്രീ ഡി ചിത്രമെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലെത്തിയ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ എആര്‍എം റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്‍റെ ശബ്ദ സാന്നിധ്യം എന്ന സര്‍പ്രൈസ് പ്രഖ്യാപിച്ചിരിക്കുകയാണ് നായകന് ടൊവിനോ. എആര്‍എം സിനിമയില്‍ കോസ്മിക് ക്രിയേറ്റര്‍ എന്ന നിലയിൽ പ്രിയപ്പെട്ട മോഹൻലാൽ സാര്‍ […]

1 min read

തമിഴകം പിടിക്കാൻ മഞ്ജു വാര്യർ..!! രജനികാന്തിൻ്റെ നായികയായി ‘ വേട്ടയ്യനിൽ’ ആടിത്തകർക്കും

മലയാളികൾക്ക് പ്രിയങ്കരിയായ മഞ്ജു വാര്യർ ഇന്ന് പലർക്കും പ്രചോദനമാണ്. വർഷങ്ങളു‌ടെ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വന്ന ഇന്ത്യയിലെ മറ്റൊരു നടിക്കും ഇത്രമാത്രം സ്വീകാര്യത ലഭിച്ചിട്ടില്ല. ബോളിവുഡിൽ തരംഗം സൃഷ്ടിച്ച മാധുരി ദീക്ഷിത്, കരിഷ്മ കപൂർ തുടങ്ങിയവരെല്ലാം ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വന്നവരാണ്. എന്നാൽ ഇവർക്കാർക്കും മോളിവുഡിലെ മഞ്ജു വാര്യരുടെ തിരിച്ച് വരവിനെ പോലെ ജനശ്രദ്ധ നേടാൻ കഴിഞ്ഞില്ല. തിരിച്ച് വരവിൽ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറായി മഞ്ജുവിനെ ആരാധകർ വാഴ്ത്തുന്നു. ഇപ്പോൾ തമിഴ് […]

1 min read

നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന കഥാപാത്രമാണ്, അടുത്ത കാലത്ത് അഭിനയിച്ചതിൽ ഗംഭീര സ്ക്രിപ്റ്റ് ; കിഷ്‌കിന്ധാ കാണ്ഡത്തെക്കുറിച്ച് വിജയരാഘവൻ

ഗുഡ്വില്‍ എന്റെര്‍റ്റൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ച്, ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി, ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ട്രയ്ലർ പുറത്തിറങ്ങിയിരുന്നു. ഏറെ ആകര്‍ഷണീയമായ കഥാപശ്ചാത്തലവും രംഗങ്ങളുമുള്ള ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ ഓണം ആസിഫ് അലി തൂക്കും, ആസിഫ് അഭിനയിക്കുകയല്ല ജീവിക്കുകയാണ്, ത്രില്ലിങ് ട്രെയിലര്‍, സിനിമയുടെ വിജയം ഉറപ്പിക്കാം എന്നൊക്കെയാണ് ട്രെയിലറിന് താഴെ വരുന്ന പ്രേക്ഷകരുടെ കമന്റുകള്‍. ഇപ്പോഴിതാ സിനിമയില്‍ […]

1 min read

” നെപ്പോട്ടിസത്തിന്റെ നെ​ഗറ്റീവുകൾ ചേട്ടൻ ഒരുപാട് നേരിട്ടിട്ടുണ്ട്”: മാധവ് സുരേഷ് ​ഗോപി

മലയാളികൾക്ക് ഏറെ സുപരിചിതനായ ആളാണ് മാധവ്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് നായകനായി എത്തുന്ന കുമ്മാട്ടിക്കളി എന്ന ചിത്രം തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ സിനിമയെ കുറിച്ചും നെപ്പോട്ടിസത്തെ കുറിച്ചും മാധവ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. “സിനിമ ഒരിക്കലും എനിക്കൊരു സ്വപ്നം അല്ലായിരുന്നു. ആഗ്രഹവും അല്ലായിരുന്നു. എന്റെ വീട്ടിൽ വന്നിരുന്ന അന്നം ആക്ടിംഗ് എന്ന തൊഴിലിലൂടെയാണ്. എന്റെ അച്ഛൻ ബുദ്ധിമുട്ടി, പണിയെടുത്ത് പേരുണ്ടാക്കിയൊരു ഇന്റസ്ട്രിയാണിത്. അങ്ങനെയൊരു മേഖലയിൽ എനിക്ക് ഒരവസരം വന്നു. […]

1 min read

മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ‘പാലേരി മാണിക്യം’ റിലീസ് തീയതി പ്രഖ്യാപിച്ചു

മമ്മൂട്ടി ട്രിപ്പിള്‍ റോളില്‍ എത്തിയ രഞ്ജിത്ത് ചിത്രം പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 2009 ല്‍ ഒറിജിനല്‍ റിലീസ് നടന്ന ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശബ്ദ മിഴിവോടെയാണ് വീണ്ടും എത്തുക. സെപ്റ്റംബര്‍ 20 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാ സുബൈറും എ വി അനൂപും ചേര്‍ന്നാണ്. മൂന്നാം തവണയാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. 2009 […]