Artist
“ഇന്ത്യന്‍ സിനിമയുടെ പവറാണ് മമ്മൂക്ക” : ആവേശത്തോടെ മമ്മൂട്ടിയെ കുറിച്ച് കോട്ടയം രമേശ്
മലയാളീ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതനാണ് കോട്ടയം രമേശ്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ഞങ്ങളുടെ കൊച്ചു ഡോക്ടര്‍’ എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ചിത്രത്തില്‍ സുകുമാരന്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ എന്ന കഥാപാത്രത്തെ ചോദ്യം ചെയ്യാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷിന് ലഭിച്ചിരുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിലും, സീരിയലുകളിലും അഭിനയത്തിന്റെ മികവ് കാട്ടി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയില്‍ അച്ഛന്‍ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു നടനാണ് കോട്ടയം രമേശ്. […]
‘എനിക്ക് ഒരു സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടാല്‍ അത് സിനിമയാക്കാന്‍ വേറൊരാളുടെ സഹായം ആവശ്യമില്ല’! പൃഥ്വിരാജ്
മലയാളികളുടെ യുവ നടന്‍, അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തന്‍. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായ പൃഥ്വിരാജ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അന്ന് മുതല്‍ തന്നെ മലയാള സിനിമയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനായും സിനിമാ നിര്‍മ്മാതാവായും സംവിധായകനായും താരം അറിപ്പെടുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് മലയാളികളുടെ മനസ് കീഴടക്കിയത്. സ്റ്റോപ്പ് വയലന്‍സ്, സ്വപ്നക്കൂട്, ക്ലാസ്‌മേറ്റ്സ് വര്‍ഗ്ഗം, വാസ്തവം, […]
‘മലയാള സിനിമയിലെ സകല കലാ വല്ലഭനാണ് മമ്മൂക്ക’ ; അനുഭവം പറഞ്ഞ് നടന്‍ മുകേഷ്
മലയാള സിനിമയിലെ പ്രമുഖ നടനാണ് മുകേഷ്. പ്രശസ്ത നാടക നടനും, നാടക സംവിധായകനുമായ ഒ മാധവന്റെ മകന്‍ കൂടിയായ മുകേഷ് ബലൂണ്‍ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ഹാസ്യചിത്രങ്ങളില്‍ അഭിനയിച്ചു. സിദ്ദിക്ക് ലാല്‍ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ് എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം മികച്ചതായിരുന്നു. തുടര്‍ന്ന് മുകേഷ് നായകനായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം കേരളത്തിലെ പ്രേക്ഷകര്‍ വന്‍ കൈയ്യടിയോടെ സ്വീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായി ടൂ ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് […]
‘വളരെ അതിശയത്തോടെയാണ് മമ്മൂക്കയെയും അദ്ദേഹത്തിന്റെ അഭിനയത്തെയും നോക്കി കാണുന്നത്’ : നടൻ ഇന്ദ്രന്‍സ്
മലയാളത്തിലെ ഒരു മഹാനടനാണ് ഇന്ദ്രന്‍സ്. വസ്ത്രാലങ്കാര രംഗത്ത് നിന്നും അഭിന രംഗത്ത് എത്തിയ ഒരു നടന്‍. ഏകദേശം 250 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയത്തിന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഒട്ടുമിക്ക സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുള്ള ഇന്ദ്രന്‍സ് 2018ല്‍ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. ഹാസ്യതാരം എന്നതിലുപരി മികച്ച കഥാപാത്രങ്ങളിലൂടെ സിനിമ രംഗത്ത് തന്റേതാ വ്യക്തമുദ്ര പതിപ്പിച്ചു. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന സിനിമയിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള […]
’30 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂക്കയോടൊപ്പം അഭിനയിച്ച ചിത്രമാണ് നന്‍ പകല്‍ നേരത്ത് മയക്കം’; മമ്മൂട്ടിയോടൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവച്ച് നടൻ അശോകന്‍
മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരു പ്രമുഖ നടനാണ് അശോകന്‍. 1979-ല്‍ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. മലയാള സിനിമയിലെ ഒട്ടുമിക്ക സംവിധായകരുടെയും ചിത്രങ്ങളില്‍ അശോകന്‍ അഭിനയത്തിന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഇടവേള, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, വൈശാലി, ഇന്‍ ഹരിഹര്‍ നഗര്‍, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലു പെണ്ണുങ്ങള്‍, ടു ഹരിഹര്‍ നഗര്‍ തുടങ്ങി തനിക്ക് കിട്ടി ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളിലും […]
മമ്മൂട്ടി : മറ്റൊരു നടനും ഇല്ലാത്ത അന്യഭാഷാ റെക്കോർഡുള്ള നടൻ ; അനശ്വരമാക്കിയ അന്യഭാഷാ ചിത്രങ്ങൾ
മലയാള ഭാഷയിൽ അഭിനയിച്ച് തിളങ്ങിയ പല താരങ്ങളും അന്യഭാഷാ ചിത്രങ്ങളിൽ അവരവരുടെ കഴിവുകൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞിട്ടുള്ളവരാണ്. മെഗാസ്റ്റാർ മമ്മൂട്ടി അടക്കം നിരവധി താരങ്ങളാണ് അന്യഭാഷാ ചിത്രങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ളത്. പത്തിലധികം അന്യഭാഷ ചിത്രങ്ങളിലാണ് മമ്മൂട്ടി ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. 1990 പുറത്തിറങ്ങിയ മൗനം സമ്മതം എന്ന ചിത്രത്തിലാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. കെ മധു സംവിധായകനായ ചിത്രത്തിൻറെ കഥ എഴുതിയിരുന്നത് എസ്എൻ സ്വാമി ആയിരുന്നു. ഇളയരാജയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ നായികയായി […]
“എനിക്കും മമ്മൂട്ടിക്കും ഇപ്പോൾ മതം തന്നെയാണ് ചർച്ചാ വിഷയം.. ക്രിസ്ത്യാനി മുസ്ലിം ചട്ടക്കൂടിലേക്ക് തങ്ങൾ ഒതുക്കി നിർത്തപ്പെടുന്നു” : ജോൺ ബ്രിട്ടാസ് തുറന്നുപറയുന്നു
മാധ്യമ പ്രവർത്തനമേഖലയിൽ തന്റെതായ കഴിവ് തെളിയിച്ച താരമാണ് ജോൺ ബ്രിട്ടാസ്. നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയ ജോൺ ബ്രിട്ടാസ് കൈരളി മാനേജിംഗ് ഡയറക്ടറും എഡിറ്ററുമാണ്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ ജോൺബ്രിട്ടാസ് തൻറെ വ്യക്തിപരമായ കാര്യങ്ങളും അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിലൂടെ എന്നും വെളിപ്പെടുത്താറുണ്ട്. ഇപ്പോൾ താരത്തിൻറെ അഭിമുഖത്തിലെ ചില വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ജോൺ ബ്രിട്ടാസിന്റെ അടുത്ത സുഹൃത്താണ് മലയാള സിനിമയിലെ മുഖ്യധാരാ നായകനായ മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോൾ അദ്ദേഹം പറയുന്നത് അനുസരിച്ച് മമ്മൂട്ടിയും താനും സംസാരിക്കുമ്പോൾ മതം […]
മല്ലികാ കപൂറിനെ അത്ഭുത ദ്വീപിൽ അഭിനയിക്കാൻ വിനയൻ കൊണ്ടുവന്നത് ചതിപ്രയോഗത്തിലൂടെ…
വിനയന്റെ സംവിധാനത്തിൽ 2005 ഏപ്രിൽ ഒന്നിന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അത്ഭുതദ്വീപ്. പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഗൾഫ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ ഫിലിപ്പോസ്,ടി. കെ.അപ്പുക്കുട്ടൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻറെ വിതരണം നടത്തിയിരുന്നത് അരോമ റിലീസ് ആണ്. ഈ ചിത്രത്തിലൂടെ അജയകുമാർ എന്ന പക്രു ഗിന്നസ് ബുക്കിൽ ഇടം നേടുകയും പിൽക്കാലത്ത് ഗിന്നസ് പക്രു എന്ന പേരിലറിയപ്പെട്ട് വരികയുമാണ്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ […]
‘മമ്മൂക്ക എന്നും ഒരു അത്ഭുതമാണ്’ ആരാധന തുറന്നു പറഞ്ഞ് നിഷ സാരംഗ്
മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരിയാണ് നിഷ സാരംഗ്. ഉപ്പും മുളകിലെ നീലു എന്ന കഥാപാത്രത്തെ ഇതിനോടകം തന്നെ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലും സീരിയലിലുമൊക്കെയായി നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയെങ്കിലും ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് നിഷ സാരംഗ് മലയാളികളുടെ മനം കവര്‍ന്നത്. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സിനിമയിലും സജീവമാണ് നിഷ. മൈ ബോസ്, ആമേന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ദൃശ്യം, അയാള്‍ തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയൊടൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ […]
“സിനിമ സമ്മാനിച്ചത് വളരെയധികം പ്രയാസങ്ങളും പ്രതിസന്ധികളും..” ; മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ ആതിരയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
വളരെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് തന്നെ അഭിനയജീവിതത്തിൽ തങ്ങളുടേതായ നിലനിൽപ്പും സ്ഥാനവും ഉറപ്പിച്ച നിരവധി താരങ്ങളുണ്ട്. എന്നാൽ പല താരങ്ങളെയും സിനിമാ മേഖല പാടെ മറന്ന ഒരു ഗതിയാണ് ഇന്നുള്ളത്. ചില താരങ്ങൾ തങ്ങളുടെ രണ്ടാം തിരിച്ചുവരവ് വൻ വിജയമായി ആഘോഷിക്കുമ്പോൾ സിനിമയിൽ ഉണ്ടായിരുന്ന കാലമത്രയും സത്യസന്ധമായി അഭിനയ ജീവിതം നയിച്ച് പിന്നീട് അവിടെ നിന്നും അവഗണിക്കപ്പെടുകയും കണ്ണീരോടെ പടിയിറങ്ങേണ്ടി വരികയും ചെയ്യുന്ന ധാരാളം താരങ്ങളുമുണ്ട്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട പേരാണ് ആതിര എന്ന് അറിയപ്പെട്ട രമ്യയുടേത്. ഒരുപക്ഷേ […]