“പടം റൊമ്പ സെമ്മയാ ഇറുക്ക്”!!; തമിഴ്നാട്ടിലും വമ്പൻ ഹിറ്റായി ‘ഭീഷ്മ പർവ്വം’; പോസിറ്റീവ് റിവ്യൂസ്
1 min read

“പടം റൊമ്പ സെമ്മയാ ഇറുക്ക്”!!; തമിഴ്നാട്ടിലും വമ്പൻ ഹിറ്റായി ‘ഭീഷ്മ പർവ്വം’; പോസിറ്റീവ് റിവ്യൂസ്

അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ സിനിമയാണ് ഭീഷ്മപർവ്വം. മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ സിനിമ ഇതിനോടകം ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ നേടുകയും ചെയ്തു. മധ്യകേരളത്തിലെ അഞ്ഞൂറ്റി എന്ന ഒരു കുടുംബത്തിൻ്റെ കഥ പറയുന്ന സിനിമയേയും മൈക്കിൾ എന്ന മമ്മൂട്ടി കഥാപാത്രത്തെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സിനിമ ഇറങ്ങിയ ദിവസം തന്നെ സോഷ്യൽ മീഡിയയിൽ കടുത്ത ഡീഗ്രേഡിങ് നടന്നെങ്കിലും സിനിമ വിജയ കുതിപ്പിലേക്ക് തന്നെ എത്തി. കേരളത്തിനു പുറത്തും സിനിമയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ തമിഴ്നാട്ടിലെ ആരാധകർ സിനിമയെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തമിഴ്നാട്ടുകാരും സിനിമ ഏറ്റെടുത്തു കഴിഞ്ഞു എന്ന് തന്നെയാണ് അവരുടെ വാക്കുകളിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.

സുഷിൻ ശ്യാമിന്റെ ബിജിഎം വളരെ മനോഹരമായിരുന്നെന്നും, അമൽ നീരദിന് മേക്കിങ് അടിപൊളിയാണെന്നും പല ആരാധകരും അഭിപ്രായപ്പെട്ടു. മാത്രമല്ല ബിഗ് ബി യുടെ രണ്ടാം ഭാഗം കണ്ടതുപോലെ ഉണ്ടായിരുന്നുവെന്നും അഭിപ്രായമുണ്ട്. മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസ് വേറെ ലെവൽ എന്നാണ് ഒരു ആരാധകൻ പറഞ്ഞത്. സ്ലോബേസ് ആണെങ്കിലും വളരെ ക്ലാസ്സായ സിനിമയാണ് ഭീഷ്മപർവ്വം. മാത്രമല്ല സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും നല്ല പ്രാധാന്യം നൽകിയിട്ടുണ്ടെന്നും ആരാധകർ പറയുന്നു.

ഒരു ഫാമിലി ഡ്രാമ സിനിമയാണ് ഭീഷ്മപർവ്വം. സിനിമയിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടി എന്ന് തന്നെയാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ആരാധകരുടെ പൂർണ്ണ പിന്തുണയോടെ തമിഴ്നാട്ടിലും സിനിമ സൂപ്പർ ഹിറ്റായി മാറുകയാണ്. മലയാളികൾക്ക് അഭിമാനിക്കാവുന്ന സിനിമ തന്നെയാണ് ഭീഷ്മപർവ്വം. അമൽ നീരദിന്റെ അസാമാന്യ സംവിധാനവും സുഷിൻ ശ്യാമിന്റെ സംഗീതവും മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസും തന്നെയാണ് സിനിമയെ കൂടുതൽ മികച്ചതാക്കുത്.

മമ്മൂട്ടിക്ക് പുറമേ, ശ്രീനാഥ് ഭാസി, സൗബിൻ, ഷൈൻ ടോം ചാക്കോ, സുദേവ്, നദിയാ മൊയ്തു, മാലാ പാർവതി, ലെന, ശ്രന്ദ, ജിനു ജോസഫ് തുടങ്ങിയ നിരവധി താരങ്ങൾ സിനിമയിൽ അണിനിരക്കുന്നുണ്ട്. സിനിമ ചുരുങ്ങിയ സമയം കൊണ്ട് തന്നെ 50 കോടി ക്ലബിൽ കയറുകയും 75 കോടി ക്ലബ്ബിൽ കയറുകയും ചെയ്തു. മാത്രമല്ല കേരളത്തിലെ ഏറ്റവും വലിയ വാരാന്ത്യ കളക്ഷനും ഭീഷ്മപർവം നേടി. സിനിമ 100 കോടി ക്ലബ്ബിൽ കയറുമെന്നാണ് ആരാധകരും സിനിമയുടെ അണിയറ പ്രവർത്തകരും പ്രതീക്ഷിക്കുന്നത്.