‘മഹാഭാരതത്തിന്റെ കൊച്ചി വേർഷൻ’ : ഭീഷ്മ പർവ്വത്തിലെ മഹാഭാരത റെഫറൻസുകൾ അറിയാം
1 min read

‘മഹാഭാരതത്തിന്റെ കൊച്ചി വേർഷൻ’ : ഭീഷ്മ പർവ്വത്തിലെ മഹാഭാരത റെഫറൻസുകൾ അറിയാം

പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധ നേടുകയും മലയാള സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ഭീഷ്മ പര്‍വ്വം. രണ്ടാം തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തിയേറ്ററില്‍ എത്തുന്ന ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. സിനിമയുടെ ടോണും ടീസറിന്റെ സ്വഭാവവുമെല്ലാം ഒത്തുവെച്ചാല്‍ ഇതൊരു ഗ്യാങ്സ്റ്റര്‍ ചിത്രമാണ് എന്നൊരു പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്റെയും കുടുംബത്തിലെ ഐക്യത്തിന്റെയും അനൈക്യത്തിന്റെയും കഥയാണ് ഭീഷ്മ പര്‍വ്വം പറയുന്നത്.

മമ്മൂട്ടിക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും തന്നെ മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. ഭീഷ്മപര്‍വ്വത്തിന്റെ പ്രഖ്യാപന സമയത്ത് തന്നെ ഏറെ ചര്‍ച്ച ചെയ്തിരുന്നതായിരുന്നു സിനിമയുടെ പേര്. മഹാഭാരതത്തിലെ ആറാമത്തെ പര്‍വ്വതമാണ് ഭീഷ്മ പര്‍വ്വം. 18 ദിവസം നീണ്ട് നിന്ന മഹാഭരത യുദ്ധത്തില്‍ ഭീഷ്മര്‍ നയിച്ച 10 ദിവസമാണ് ഈ ചിത്രത്തില്‍ വിവരിക്കുന്നത്. മഹാഭാരതത്തിലെ പോലെ ബന്ധുക്കള്‍ തന്നെയാണ് ഈ ചിത്രത്തിലെയും നായികരും പ്രതിനായകരുമാകുന്നത്.

അഞ്ഞൂറ്റി കുടുംബത്തിലെ അഞ്ചാമനാണ് മമ്മൂട്ടിയുടെ കഥാപാത്രമായ മൈക്കിള്‍. മൈക്കിള്‍ എന്ന ഭീഷ്മനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഭീഷമനെപ്പോലെ തന്നെ കുടുംബത്തിനായി മൈക്കിള്‍ വിവാഹ ജീവിതം വേണ്ടെന്ന് വെക്കുന്നുണ്ട്. തമ്മില്‍ തല്ലിപിരിയാതിരിക്കാന്‍ കുടുംബങ്ങള്‍ക്കിടയില്‍ ഒറു പേടിയും മൈക്കിള്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഭീഷ്മനെ എല്ലാവരും ഭീഷ്മപിതാമഹന്‍ എന്ന് വിളിക്കുന്നത്‌പോലെ അഞ്ഞൂറ്റി കുടുബത്തിലെ എല്ലാവരും മൈക്കിളപ്പാ എന്നാണ് വിളിക്കുന്നത്. ഭീഷ്മരുടെ കാലുമുതല്‍ തലവരെ അസ്ത്രങ്ങള്‍ പതിക്കുന്നതുപോലെ മൈക്കിളിന് നേരെയും ഇതേ രീതിയില്‍ ആക്രമണം ഉണ്ടാവുന്നത് ചിത്രത്തില്‍ കാണാന്‍ സാധിക്കും. പിന്നീട് അജാസ് എന്ന കഥപാത്രത്തെവെച്ചാണ് മൈക്കിളിന്റെ യുദ്ധം പൂര്‍ത്തീകരിക്കുന്നത്. അജാസായാണ് സൗബിൻ എത്തുന്നത്.

 

മൈക്കിളിന്റെ ജേഷ്ഠനായി മത്തായിയായി അഭിനയിച്ചത് നിസാറാണ്. മത്തായി ദൃതരാഷ്ട്രരാരെ ആണ് ഓര്‍മിപ്പിക്കുന്നത്. ദൃതരാഷ്ട്രരെ പോലെ പുത്രവാത്സല്യം കാരണം സ്വന്തം മക്കളെ നേര്‍വഴിക്ക് നടത്താനോ ശാസിക്കാനോ മത്തായിക്ക് സാധിക്കാറില്ല. മത്തായിയുടെ ഭാര്യയായി മോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മാലാപാര്‍വ്വതിയാണ്. മഹാഭാരതത്തിലെ ഗാന്ധാരിയാണ് മോളി. എന്നാല്‍ സ്വഭാവത്തില്‍ ഗാന്ധാരിയില്‍ നിന്ന് വ്യത്യസ്ഥയുമാണ്. ഇവരുടെ മക്കളായി എത്തിയ പീറ്ററും പോളും കൗരവരാണ്. ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദുര്യോദനനേയും ദുഷാസനനേയുമാണ് ഇവര്‍ ഓര്‍മിപ്പിക്കുന്നത്.

മൈക്കിളിന്റേയും മത്തായിയിടേയും ജേഷ്ഠനായ പൈലി മഹാഭരതത്തിലെ പാണ്ഡുവാണ്. ഇയാള്‍ ചിത്രത്തില്‍ കൊല്ലപ്പെട്ടതായാണ് കാണിക്കുന്നത്. പൈലിയുടെ വിധവയായ ഭാര്യ ഫാത്തിമയായെത്തിയത് നാദിയാ മൊയ്തുവാണ്. കുന്തിയാണ് ഫാത്തിമ. പാണ്ഡുവിനേയും കുന്തിയേയും പോലെ പൈലിയില്‍ ഫാത്തിമയ്ക്ക് കുട്ടികളില്ല. രണ്ടാം ഭര്‍ത്താവായ അലി കുന്തിയ്ക്ക് വരമായി നല്‍കിയ ദേവന്മാരായാണ് പ്രതിനിതീകരിക്കുന്നത്. ഇവരുടെ മൂത്തമകനായ അജാസ് പാണ്ഡവരെയാണ് സൂചിപ്പിക്കുന്നത്. യുദിഷ്ഠരെപോലെ വിവേകമുള്ളവനും ഭീമനെപോലെ ശക്തനും അര്‍ജുനനെപോലെ സമര്‍ദ്ധനുമാണ്
അജാസ്. ഫാത്തിമയുടെ രണ്ടാമത്തെ മകനായി അഭിനയിച്ച ശ്രീനാഥ് ഭാസിയായ അമിയ്ക്ക് അഭിമന്യുവിനോടാണ് സാമ്യം. അഭിമന്യുവിനെപോലെ ചതിയില്‍പ്പെട്ടാണ് അമിയും കൊല്ലപ്പെടുന്നത്. അജാസും അമിയും പൈലിയുടെ മക്കള്‍ അല്ലാത്തതുകൊണ്ട് തന്നെ അഞ്ഞൂറ്റി കുടുംബത്തിലെ ആര്‍ക്കും ഇവരെ ഇഷ്ടമല്ല.

മഹാഭാരതത്തിന്റെ നേരിട്ടുള്ള റഫറന്‍സാണ് ഇത്. പാണ്ഡുവിന്റെ മക്കളായി പാണ്ഡവരെ കൗരവര്‍ അംഗീകരിക്കുന്നില്ല. പാണ്ഡവരെപോലെ തന്നെ മിടുക്കരാണ് അജാസും അമിയും. മൈക്കിളിന്റെ ഇളയ സഹോദരിയായി ലെന അവതരിപ്പിച്ച കഥാപാത്രം കൗരവരുടെ ഇളയ പെങ്ങള്‍ ദുഷളയെ ആണ് ഓര്‍മിപ്പിക്കുന്നത്. ഇവരുടെ ഭര്‍ത്താവായ മാര്‍ട്ടിന്‍ ജയദ്രദനാവാനാണ് സാധ്യത. ദിലീഷ് പോത്തന്‍ അവതരിപ്പിച്ച മാര്‍ട്ടിന്‍ എന്ന കഥാപാത്രം ശകുനിയായാണ് സൂചിപ്പിക്കുന്നത്. സുദേവ് നായരായി അഭിനയിച്ച രാജന്‍ കര്‍ണന്റെ സൂചനകളാണ് നല്‍കുന്നത്.