ലൂസിഫറിൻ്റെ റെക്കോർഡ് ഭീഷ്മ തകർക്കുമെന്ന് മോഹൻലാൽ ഫാൻ സന്തോഷ് വർക്കി; ശരിവച്ച് ബോക്സ്‌ ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളും
1 min read

ലൂസിഫറിൻ്റെ റെക്കോർഡ് ഭീഷ്മ തകർക്കുമെന്ന് മോഹൻലാൽ ഫാൻ സന്തോഷ് വർക്കി; ശരിവച്ച് ബോക്സ്‌ ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളും

അമൽ നീരദ് സംവിധാനം ചെയ്ത് മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മപർവ്വം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ കയറുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഭീഷ്മപർവ്വം സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നത്. അത്തരത്തിൽ സന്തോഷ് വർക്കി തന്റെ ഫേസ്ബുക്കിൽ സിനിമയെക്കുറിച്ച് കുറിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ‘ലാലേട്ടൻ ആറാടുകയാണ്’ എന്ന ഡയലോഗിലൂടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിയ വ്യക്തിയാണ് സന്തോഷ് വർക്കി.

സിനിഫിൽ എന്ന മൂവി ഗ്രൂപ്പിലൂടെ പ്രതികരിച്ച സന്തോഷ് വർക്കിയുടെ ഡയലോഗിനെ തുടർന്ന് നിരവധി ട്രോളുകളും പാട്ടുകളും എത്തിയിരുന്നു. മോഹൻലാലിൻ്റെ കടുത്ത ആരാധകനായ സന്തോഷ് വർക്കി ഇപ്പോഴിതാ ഭീഷ്മപർവ്വം എന്ന സിനിമയെക്കുറിച്ച് തൻ്റെ ഫേസ്ബുക്കിൽ കുറിച്ചതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഭീഷ്മ വളരെ മനോഹരമായ ഒരു ചിത്രമാണെന്നും, മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്ടിങ് കൊണ്ടും, സൗബിൻ്റെ സ്വാഭാവിക അഭിനയം കൊണ്ടും അമൽ നീരദിന്റെ മനോഹരമായ മേക്കിങ് കൊണ്ടും മികച്ചതായിരിക്കുകയാണ് ഭീഷ്മപർവ്വം എന്നാണ് സന്തോഷ് വർക്കി കുറിച്ചത്.

 

ഒരു പക്കാ എൻ്റർറ്റൈനർ സിനിമയ്ക്ക് താൻ 5ല്‍ 4.8 മാര്‍ക്ക് കൊടുക്കുമെന്നും കുറിപ്പിലുണ്ട്. മാത്രമല്ല ഭീഷ്മപർവ്വം മോഹൻലാലിൻ്റെ എക്കാലത്തെയും മികച്ച ഹിറ്റ് സിനിമയായ ലൂസിഫറിനൊപ്പം എത്തുകയോ, അല്ലെങ്കിൽ അതിന്റെ റെക്കോർഡ് തകർക്കുകയോ ചെയ്യുമെന്നും സന്തോഷ് കുറച്ചിട്ടുണ്ട്. ഒരു എഞ്ചിനീയർ കൂടിയായ സന്തോഷ വർക്കി കടുത്ത സിനിമ ആരാധകനാണ്. ഇപ്പോൾ അദ്ദേഹം ഫിലോസഫിയിൽ പിഎച്ച്ഡിയും ചെയ്യുകയാണ്. ഇതിനു മുൻപ് തന്നെ ഭീഷ്മപർവം കാണാൻ ടിക്കറ്റ് എടുക്കാൻ ശ്രമിച്ചെങ്കിലും സന്തോഷ് ലഭിച്ചിരുന്നില്ല. മോഹൻലാലിന്റേയും നിത്യാമേനോന്റേയും ആരാധകനാണ് താരം.

മോഹൻലാലിനെ കുറിച്ച് ഒരു പുസ്തകവും സന്തോഷ വർക്കി എഴുതിയിട്ടുണ്ട്. താൻ ജനിച്ച വർഷമാണ് മോഹൻലാൽ സൂപ്പർതാര പദവിയിലേക്ക് എത്തിയതെന്നും താരം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ സിനിമയിൽ മോഹൻലാൽ എന്ന താരത്തിനപ്പുറം മോഹൻലാൽ എന്ന ബിസിനസ് മാനെയാണ് കാണാൻ സാധിക്കുന്നതെന്ന് സന്തോഷ് വർക്കി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ മമ്മൂട്ടിച്ചിത്രമായ ഭീഷ്മപർവ്വം വളരെ മികച്ചതാണ് എന്നാണ് സന്തോഷ് വർക്കിയുടെ അഭിപ്രായം.