ലൂസിഫറിനെ കടത്തിവെട്ടിയ ഭീഷ്മ ബാറ്റ്മാനേയും തൂക്കിയടിച്ചു; ഇത് ചരിത്രം; സർവ്വകാല റെക്കോർഡ്
നീണ്ട ഇടവേളയ്ക്ക്ശേഷം തിയേറ്ററുകളില്‍ ആവേശം നിറച്ചെത്തിയ സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വം. പ്രഖ്യാപന സമയം മുതലേ സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭീഷ്മ പര്‍വം. മാര്‍ച്ച് മൂന്നിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി- അമല്‍ നീരദ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അരങ്ങേറിയത്. എക്കാലത്തേയും അനശ്വര പ്രതിഭകളായ നേടുമുടി വേണു, കെപിഎസി ലളിത ഇവര്‍ക്ക് പുറമേ ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.
സിനിമ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ കേരള ബോക്സോഫീസിലെ എക്കാലത്തെയും ഉയര്‍ന്ന ഓപ്പണിംഗ് വാരാന്ത്യ കളക്ഷന്‍ ഇപ്പോള്‍ ഭീഷ്മപര്‍വം സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ആദ്യ നാല് ദിവസം കൊണ്ട് എട്ട് കോടിക്ക് മുകളിലാണ് ഭീഷ്മ പര്‍വം കളക്ഷന്‍ എടുത്തത്. തിയേറ്റര്‍ സംഘടന ഫിയോക് പ്രസിഡന്റ് വിജയകുമാറായിരുന്നു അടുത്തിടെ ഇക്കാര്യം അറിയിച്ചത്. മലയാളത്തിലെ എക്കാലത്തേയും മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ലൂസിഫറിനേയും ബാഹുബലി2വിനേയും പിന്നിലാക്കിയാണ് ഭീഷ്മ പര്‍വ്വം കളക്ഷന്‍ നേടിയത്.
ആദ്യ നാല് ദിവസത്തിനകം 23 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ ചിത്രം നേടി. 22.05 കോടിയായിരുന്നു ലൂസിഫറിന്റെ പുറത്തുവന്ന കളക്ഷന്‍. 406 സ്ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഹോളിവുഡ് ചിത്രം ബാറ്റ്മാനെ കടത്തിവെട്ടിയിരിക്കുകയാണ് ഭീഷ്മ. നിലവില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ബാറ്റ്മാന് നേടിയ കളക്ഷന്‍ 32 കോടിയാണെങ്കില്‍ ഭീഷ്മ നേടിയത് 35 കോടിയാണ്.
ഏഴ് ദിവസംകൊണ്ട് 60.95 കോടിയാണ് ഭീഷ്മ പര്‍വ്വത്തിന്റെ ഗ്രോസ് കളക്ഷന്‍. കേരളത്തില്‍ നിന്ന് മാത്രം ഏഴ് ദിവസംകൊണ്ട് 30.45 കോടിയാണ് നേടിയത്. ജിസിസിയില്‍ നിന്നും 25 കോടിയും കാനഡയില്‍ നിന്നും 1.5 കോടിയും കേരളത്തിന് പുറത്ത് നിന്നും 4 കോടിയുമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്ററുകളില്‍ ഈ ചിത്രം ഇപ്പോള്‍ രണ്ടാമത്തെ ആഴ്ച്ചയിലേക്ക് കടന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലെല്ലാം ഇപ്പോള്‍ ആഘോഷമാക്കിയിരിക്കുകയാണ് ഭീഷ്മപര്‍വത്തിന്റെ ഈ വിജയം.