350 കോടി ബിഗ് ബജറ്റിൽ പ്രഭാസിന്റെ ‘രാധേ ശ്യാം’; ഇന്ന് മുതൽ തിയേറ്ററുകളിൽ

ലോകത്തിലെ മുഴുവൻ സിനിമ പ്രേമികളും ഇന്ന് ഉറ്റു നോക്കുന്നത് ‘രാധേ ശ്യാം’ എന്ന ചിത്രത്തിലേയ്ക്കാണ്. ബാഹുബലിയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന പ്രഭാസിൻ്റെ ബിഗ് ബജറ്റ് ചിത്രമാണ് രാധേ ശ്യാം. 350 കോടി ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം എന്നൊരു പ്രത്യേകത കൂടെ രാധേ ശ്യാംമിനുണ്ട് . രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ്. വ്യത്യസ്ത ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് ശബ്‍ദം നൽകിയിരിക്കുന്നതും സിനിമ മേഖലയിലെ പ്രമുഖ വ്യകതിത്വങ്ങളാണ്.

അമിതാഭ് ബച്ചൻ, ഡോ. ശിവ രാജ്‌കുമാർ, പൃഥ്വിരാജ്, എസ് എസ് രാജമൗലി തുടങ്ങിയവരാണ് ചിത്രത്തിൽ താരങ്ങൾക്ക് ശബ്‌ദം നൽകിയിരിക്കുന്നത്. താരങ്ങൾക്ക് നന്ദി അറിയിച്ച് നടൻ പ്രഭാസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ച പോസ്റ്റിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. താൻ പങ്കുവെക്കുന്ന ചിത്രങ്ങൾ ഏറെ പ്രിയപ്പെട്ടതാണെന്നും പ്രേക്ഷകർക്കും ഇവ ഇഷ്ടപ്പെടുമെന്നുമാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെയായി പ്രഭാസ് കുറിച്ചത്.

 

കൈനോട്ടത്തിൽ പ്രഗൽഭനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്നത്. ഒരാളുടെ ജനന സമയം മുതൽ മരിക്കുന്നത് വരെയുള്ള കാര്യങ്ങൾ കൃത്യമായി അറിയുന്ന ആളാണ് വിക്രമാദിത്യ. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പൂർണമായി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ഗാനങ്ങളെ പോലെ സിനിമയും മികച്ചതാവുമെന്ന പ്രതീക്ഷയിലാണ് പ്രക്ഷേകരും അണിയറ പ്രവർത്തകരും. ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ജസ്റ്റിൻ പ്രഭാകറുടേതാണ്.

 

Related Posts