തിയേറ്ററിലേക്ക് പോകുന്ന ക്രിസ്ത്യാനികള്‍ സൂക്ഷിക്കുക ! മുന്നറിയിപ്പ് നല്കി ക്രിസ്ത്യന്‍ സംഘടനകള്‍
മമ്മൂട്ടി – അമല്‍ നീരദ് കോംമ്പോയില്‍ ഇറങ്ങി ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തിന്റെ മേക്കിംങ്ങും പശ്ചാത്തല സംഗീതവും കൈയ്യടി നേടുമ്പോഴും പലര്‍ക്കും ദഹിക്കാത്തത് കഥയുടെ പോരായ്മ തന്നെയാണ്. ഒരു വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിന്റെ കഥയില്‍ പുതുമയില്ല എന്നും അവിയല്‍ പരുവമാണ് എന്നൊക്കെയാണ് പ്രധാനമായും ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ എന്ന് പറയുന്നത്. എന്നാല്‍ ആ ഒരു പോരായ്മയെ മറികടക്കാന്‍ ഒരു പരിധി വരെ സംവിധായകന് സാധിച്ചിട്ടുണ്ട്.
അതേസമയം ഭീഷ്മ പര്‍വ്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോസഫ് തോമസ് എന്ന വ്യക്തി രംഗത്തെത്തുകയുണ്ടായി. അമല്‍ നീരദ് തീര്‍ത്തും ക്രിസ്ത്യന്‍ വിരുദ്ധതയാണ് ചിത്രത്തില്‍ ഉടനീളം കാണിച്ചിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത്തരമൊരു ചിത്രത്തിന് പണം എങ്ങനെ ലഭിച്ചു എന്നും അദ്ദേഹം ആശ്ചര്യപ്പെടുന്നുണ്ട്. മാത്രമല്ല ഇതിന് പിറകില്‍ മറ്റ് വല്ല ലക്ഷ്യങ്ങളുമുണ്ടോ എന്നും ഇതില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം സമൂഹമാധ്യമം വഴി പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നണ്ട്.
അതേസമയം എടുത്തു പറയേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് ചിത്രത്തിലെ കാഥാപാത്രങ്ങളുടെ സ്വഭാവ മഹിമ തന്നെയാണ്. സിനിമയിലെ 10 ല്‍ 8 ക്യാരക്ടറും സ്ത്രീലമ്പടന്മാരും കഞ്ചാവിന് അടിമകളുമാണ്. എന്തിനേറെ പറയുന്നു ചിത്രത്തിലെ ക്രിസ്ത്യന്‍ പുരോഹിതന് വരെ പീഡനത്തില്‍ അതിസമര്‍ഥനാണ്. അത് തെളിയിക്കുന്ന പല സീനുകളും നമുക്ക് കാണാന്‍ കഴിയുന്നതുമാണ്. സിനിമയിലെ ക്രിസ്ത്യന്‍ കഥാപാത്രങ്ങളെയെല്ലാം വളരെ മോശാമായാണ് ചിത്രീകരിച്ചിരിക്കുന്നത്, സ്ത്രീ കഥാപാത്രങ്ങളെയടക്കം.
ക്രിസ്ത്യാനികളെ ഇത്രയും മോശമാക്കി ചിത്രീകരിച്ചിരിക്കുന്ന ചിത്രം വേറെയില്ല എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്. അത് സാധൂകരിക്കുന്ന ചില കാര്യങ്ങളും അദ്ദേഹം തന്റെ പോസ്റ്റിലൂടെ പങ്ക് വച്ചിട്ടുണ്ട്. സിനിമയിലെ രാഷ്ട്രീയക്കാരനും, നായകന്റെ അളിയനും, ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കോട്ടയംകാരി പെണ്‍കുട്ടിയുമെല്ലാം ക്രിസ്ത്യന്‍ സമൂഹത്തെ ആക്ഷേപിക്കാന്‍ വേണ്ടി തയ്യാറാക്കിയ കഥാപാത്രങ്ങളാണോ എന്ന സംശയം ഉയര്‍ത്തേണ്ടിയിരിക്കുന്നു.
ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പതിവായി നടക്കുന്ന ഒരു കാര്യമാണ് പ്രാര്‍ത്ഥന. എന്നാല്‍ ഒരു സീനില്‍ പോലും ഇത് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പകരം സ്ത്രീ വിരുദ്ധത നിറഞ്ഞ് നില്‍ക്കുന്നത് കാണാന്‍ സാധിക്കുന്നതാണ്. പരസ്പരം യാതൊരു കെട്ടുറപ്പും ഇല്ലാത്ത കുടുംബം. തീന് മേശയ്ക്ക് ചുറ്റുമിരുന്നു പോലും തര്‍ക്കിക്കുന്ന കുടുംബമാണ് ചിത്രത്തില്‍ ഉള്ളത്. മറ്റ് മതങ്ങളുടെ അത്രപോലും ജാതി ചിന്ത ഇല്ലാത്ത ക്രിസ്ത്യന്സിനിടയില് കനത്ത ജാതീയത നിലനില്‍ക്കുന്നുണ്ട് എന്ന് കാണിക്കാനായി സംവിധായകന് മനപൂര്‍വ്വം തന്നെയാകാം ബ്രാഹ്മണ- ക്രസിത്യന്‍ പ്രയോഗങ്ങള്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
സിനിമയിലെ നായകന് അധര്‍മ്മത്തിനെതിരെ ശബ്ദം ഉയര്‍ത്തുന്ന വ്യക്തിയാണ്. എവിടെ എന്ത് പ്രശ്നമുണ്ടെങ്കിലും പ്രതികരിക്കും എന്നാല്‍ സ്വന്തം കുടുംബത്തെ നന്നായി നോക്കാന്‍ അറിയാത്തവനാണ് എന്ന് മാത്രം. ഇത്തരത്തിലുള്ള നിരവധി പോരായ്മകളാണ് ജോസഫ് തോമസ് തന്റെ കുറുപ്പിലൂടെ ചൂണ്ടി കാണിച്ചിരിക്കുന്നത്. പിന്നെ ഒരു കാര്യം പറയാതെ വയ്യ കംപ്ലീറ്റിലി ഒരു അമല്‍ നീരദ് ചിത്രമായതുകൊണ്ട് തന്നെ ചിത്രത്തിലെ പട്ടി വരെ സ്ലോ മോഷനിലാണ് എന്ന് മാത്രം. എന്തായാലും മുടക്കിയതിനേക്കാള്‍ നേടാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന മികച്ച അഭിനയതാവിന്റെ കരിയറില്‍ ഒരു പൊന്‍ തൂവല്‍ തന്നെയാണ് ഈ ചിത്രം.
ക്രൈസ്തവ വിരുദ്ധതയാണ് ഏറെക്കാലമായി മലയാള സിനിമ കാണിക്കുന്നതെന്നും അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഈ ചിത്രമെന്ന് പറഞ്ഞ് ഷെക്കെയ്ന ന്യൂസും ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. സിറോ മലബാര്‍ സഭ അനുകൂല ഓണ്‍ലൈന്‍ മാധ്യമമായ ഷെക്കെയ്ന ന്യൂസ്. ഭീഷ്മപര്‍വ്വം കാണാന്‍ തിയേറ്ററുകളിലേക്ക് പോകുന്ന ക്രൈസ്തവര്‍ ആലോചിച്ചു വേണം കുടുംബസമേതം ചിത്രം കാണാന്‍ പോകാന്‍ എന്നും ഇവരുടെ വീഡിയോയില്‍ പറയുന്നുണ്ട്.