റാം പൊത്തിനേനി നായകനായ ഡബിൾ സ്മാർട്ടിലെ മാസ്സ് ഡാൻസ് ഗാനമെത്തി; സ്റ്റെപ് മാർ ലിറിക് വീഡിയോ കാണാം
തെലുങ്ക് സൂപ്പർ താരം റാം പൊത്തിനേനിയെ നായകനാക്കി വമ്പൻ സംവിധായകൻ പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ഡബിൾ സ്മാർട്ട്. ഈ വർഷം ഓഗസ്റ്റ് 15-ന് ആഗോള റിലീസായി എത്തുന്ന ഡബിൾ സ്മാർട്ടിലെ മാസ്സ് ഗാനമായ സ്റ്റെപ് മാർ റിലീസ് ചെയ്തു. ഒരു മെഗാ മാസ്സ് ഡാൻസ് ഗാനമായി രൂപപെടുത്തിയിരിക്കുന്ന സ്റ്റെപ് മാറിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മണി ശർമ്മ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് ജയദേവൻ […]
അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; കതിരവൻ ഉടൻ എത്തും
കുറച്ചു കാലമായി മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മമ്മൂട്ടി ചരിത്ര പുരുഷൻ അയ്യങ്കാളിയുടെ വേഷത്തിൽ എത്തുമോ ഇല്ലയോ എന്നത്. ഇപ്പോൾ അക്കാര്യത്തിൽ മറുപടി ലഭിച്ചിരിക്കുകയാണ്. ഈ ചിത്രത്തിൽ മമ്മൂട്ടി തന്നെ അഭിനയിക്കും എന്നാണ് വിവരം. യുവ സംവിധായകൻ അരുൺരാജ് ആണ് മമ്മൂട്ടി അയ്യങ്കാളിയായി എത്തുന്ന ‘കതിരവൻ’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും അരുൺരാജ് തന്നെയാണ് നിർവ്വഹിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവർത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രശസ്ത […]
നിഖിൽ- റാം വംശി കൃഷ്ണ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് മുതൽ
തെലുങ്കിലെ ഗ്ലോബൽ സ്റ്റാർ റാം ചരൺ, വിക്രം റെഡ്‌ഡി എന്നിവരുടെ വി മെഗാ പിക്ചേഴ്സ്, അഭിഷേക് അഗർവാൾ ആർട്സ് എന്നീ വമ്പൻ ബാനറുകളിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ആരംഭിച്ചു. നിഖിൽ നായകനായി എത്തുന്ന ഈ വമ്പൻ ചിത്രം സംവിധാനം ചെയ്യുന്നത് റാം വംശി കൃഷ്ണയാണ്. ഹംപിയിൽ ആയിരുന്നു ചിത്രത്തിന്റെ പൂജയും മറ്റ് ചടങ്ങുകളും. ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ റാം ചരൺ, യു വി ക്രിയേഷസിന്റെ വിക്രം റെഡ്‌ഡി […]
സിജു വിൽസൺ ചിത്രം പുഷ്പക വിമാനം ടീസർ പുറത്ത്
രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന റയോണാ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിച്ച് നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പുഷ്പകവിമാനം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സിജു വിൽസൻ, നമൃത (വേല ഫെയിം) ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, എം. പത്മകുമാർ, അമൽ നീരദ്, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, വിപിൻ ദാസ്, അൽത്താഫ് […]
പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ‘ഇന്ത്യൻ 2’: ട്രെയിലർ പുറത്തിറങ്ങി, ചിത്രം ജൂലൈ 12ന് തിയേറ്ററുകളിൽ
ഉലകനായകൻ കമൽഹാസനെ നായകനാക്കി സ്റ്റാർ ഡയറക്ടർ ശങ്കർ സംവിധാനം നിർവഹിക്കുന്ന മാസ്റ്റർപീസ് ചിത്രം ‘ഇന്ത്യൻ 2’വിന്റെ ട്രെയിലർ റിലീസായി. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജൂലൈ 12 മുതൽ ചിത്രം തിയറ്ററുകളിലെത്തും. എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, ബോബി സിംഹ, തുടങ്ങി മികച്ച അഭിനേതാക്കൾ അണിനിരക്കുന്ന […]
പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’..! ബുക്കിംങ് ആരംഭിച്ചു: ജൂൺ 27 മുതൽ ചിത്രം തിയറ്ററുകളിൽ…
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’യുടെ ബുക്കിംങ് ആരംഭിച്ചു. ജൂൺ 27 മുതൽ ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ അടുത്തിടെ പുറത്തുവിട്ട റിലീസ് ട്രെയിലർ പ്രേക്ഷകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ പുറത്തുവിട്ട ട്രെയിലറിന് മില്യൺ വ്യൂവ്സാണ് ലഭിച്ചത്. ‘കാശി, […]
പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ റിലീസ് ട്രെയിലർ പുറത്ത്: ചിത്രം ജൂൺ 27ന് തിയേറ്ററുകളിലെത്തും
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യുടെ റിലീസ് ട്രെയിലർ പുറത്തുവിട്ടു. ജൂൺ 27ന് ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസറിന് വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ട്രെയിലർ കൂടെ റിലീസ് […]
ടെലിവിഷൻ പ്രീമിയറിനൊരുങ്ങി പ്രേമലു; പ്രമോ വീഡിയോ പുറത്ത്
നസ്‍ലെൻ- മമിത ബൈജു എന്നിവരെ പ്രധാനവേഷങ്ങളിലെത്തിച്ച് തിയേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രമാണ് പ്രേമലു. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ഒടിടി റിലീസിന് ശേഷം ടെലിവിഷൻ പ്രീമിയറിന് തയ്യാറായിരിക്കുകയാണ് പ്രേമലു. ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിട്ടുള്ള പ്രൊമൊ വീഡിയോ പുറത്തുവിട്ടു. ഏഷ്യാനെറ്റിലൂടെയായിരിക്കും നസ്‍ലിന്റെയും മമിതയുടെയും പ്രേമലു ടെലിവിഷനിൽ കാണാനാകുക. എപ്പോഴായിരിക്കും സംപ്രേഷണം എന്ന് വ്യക്തമാക്കിയിട്ടില്ല. വൈകാതെ സംപ്രേഷണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രേമലു ആഗോളതലത്തിൽ ആകെ 131 കോടി രൂപയിൽ അധികം നേടി എന്നാണ് സിനിമ […]
സണ്ണി ഡിയോളിനെ നായകനാക്കി പുതിയ ചിത്രം; അണിയറയിൽ ഒരുങ്ങുന്നത് 100മത്തെ ചിത്രം
2023-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ബോളിവുഡ് താരം സണ്ണി ഡിയോൾ ആക്ഷൻ ഹീറോ ഇമേജ് കൈക്കലാക്കി തന്റെ നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 100ആമത്തെ സിനിമയിലേക്ക് കുതിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്‌സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ ബാനറിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന ‘എസ്ഡിജിഎം’ എന്ന ചിത്രമാണ് താരത്തിന്റെ പുതിയ സിനിമ. നവീൻ യേർനേനി, വൈ രവി ശങ്കർ, ടിജി വിശ്വ പ്രസാദ് എന്നിവർ […]
ദുൽഖർ സൽമാൻ ചിത്രം ‘ലക്കി ഭാസ്‌കർ’ന്റെ ഭാഗമാവാൻ പ്രേക്ഷകർക്ക് അവസരം: ‘മിണ്ടാതെ’ ഗാനത്തിന് ചുവടുവെച്ച് റീൽസ് മത്സരത്തിൽ പങ്കെടുക്കാം
ചുരുങ്ങിയ കാലയളവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമയാണ് വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്‌കർ’. ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ‘മിണ്ടാതെ’ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വൈശാഖ് സുഗുണൻ വരികൾ ഒരുക്കിയ ഗാനം യാസിൻ നിസാറും ശ്വേത മോഹനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. നാഷണൽ അവാർഡ് വിന്നർ ജിവി പ്രകാഷ് കുമാർ സംഗീതം പകരുന്ന ഈ […]