23 Jan, 2025
1 min read

റാഫിയും നാദിർഷായും ഒന്നിക്കുന്നു; അടിപൊളി സസ്പെൻസുമായി ”വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി” തിയേറ്ററുകളിലേക്ക്

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് നാദൃഷ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കർ റാഫിയാണ് തിരക്കഥയെഴുതുന്നത്. ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന് പേര് നൽകിയ ചിത്രം മേയ് 31നാണ് തിയേറ്ററുകളിലെത്തുന്നത്. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് നായകനായെത്തുന്നത്. ’ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് ചിത്രത്തിൽ […]

1 min read

മലയാളത്തിന്റെ 1000 കോടി തികയ്ക്കാൻ ടർബോ ജോസും ആനന്ദേട്ടനും; മേയ് മാസത്തിലെ വൻ ചിത്രങ്ങൾ

2024 ജനുവരി മുതൽ ഇങ്ങോട്ട് മലയാള സിനിമയ്ക്ക് നല്ല കാലമാണ്. ഇറങ്ങുന്ന ചിത്രങ്ങളിൽ 95 ശതമാനം ഹിറ്റാവുകയാണ്. നൂറ് കോടി ചിത്രങ്ങൾ അടക്കം സംഭവിച്ച വർഷമാണിത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം അടക്കം സംഭവിച്ചത് ഈ വർഷമാണ്. ഒരു വർഷം 1000 കോടിയിൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ഇന്ത്യയിലെ അപൂർവ്വം സിനിമ മേഖലകളിൽ ഒന്നായി മലയാള സിനിമ മാറുന്ന വർഷം കൂടിയാകും 2024 എന്ന് ഉറപ്പാണ്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള […]

1 min read

ബറോസിനോട് കിടപിടിക്കാൻ മറ്റൊരു ബി​ഗ് ബജറ്റ് ചിത്രം കൂടി; മോഹൻലാലിനൊപ്പം മറ്റൊരു സൂപ്പർതാരവും

ഈ ഓണത്തിന് മൂന്ന് ത്രിഡി സിനിമകളാണ് മലയാള സിനിമയിൽ മത്സരിക്കാനെത്തുന്നത്. ബറോസ്, അജയന്റെ രണ്ടാം മോഷണം, കത്തനാർ എന്നിവയാണ് ആ സിനിമകൾ. ഇതിൽ ഏറ്റവും അടുത്തായി റിലീസിന് ഒരുങ്ങുന്നത് ബറോസ് ആണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് അഭിനയിക്കുന്ന സിനിമ ആയത് കൊണ്ടു തന്നെ ഹൈപ്പും വളരെ ഏറെയാണ്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ഏതാനും നാളുകൾക്ക് മുൻപാണ് ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഓണം റിലീസായി സെപ്റ്റംബർ 12നാണ് ചിത്രം തിയറ്ററിൽ എത്തുക. എന്നാൽ ബറോസിനൊപ്പം അന്നേ […]

1 min read

ഒടിടിയിൽ എത്തിയിട്ടും ഫഹദിന്റെ ആവേശം തിയേറ്ററിൽ ഹൗസ് ഫുൾ; ഞെട്ടിക്കുന്ന കളക്ഷൻ തുക പുറത്ത്

ജിത്തു മാധവൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങിയ ആവേശം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ഫഹദിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായിരിക്കുകയാണ് ആവേശം. കേരളത്തിൽ നിന്ന് മാത്രമായി 75 കോടി രൂപയിൽ അധികം നേടി എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ആടുജീവിതം, 2018 എന്നീ സിനിമകൾക്ക് പുറമേ മഞ്ഞുമ്മൽ ബോയ്‍സ് മാത്രമാണ് ആഗോള കളക്ഷനിൽ ആവേശത്തിനു മുന്നിലുള്ളത്. ഒരു സോളോ നായകൻ 150 […]

1 min read

100 കോടിയും 150 കോടിയും വന്നാലും തകർക്കാൻ പറ്റാത്ത ഒരു റക്കോർഡ് മലൈക്കോട്ടൈ വാലിബന് സ്വന്തം

ഏറെ ഹൈപ്പോടെയാണ് മലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം തിയേറ്ററുകളിലെത്തിയത്. എൽജെപി – മോഹൻലാൽ കൂട്ടുകെട്ട് എന്ന കോമ്പോ യാഥാർത്ഥ്യമാകുന്നതിലുള്ള സന്തോഷമായിരുന്നു പ്രേക്ഷകർക്ക്. പക്ഷേ പ്രതീക്ഷിച്ച അത്ര സിനിമ തിയേറ്ററിൽ വിജയം കണ്ടില്ല. റിലീസ് ചെയ്ത ഉടനെയുണ്ടായ ഡീ​ഗ്രേഡിങ്ങും അതിന് കാരണമായിട്ടുണ്ട്. പ്രമോഷനിലെ പാളിച്ചകളാണ് മലൈക്കോട്ടൈ വാലിബന് തിയറ്ററുകളിൽ പ്രതിസന്ധിയായത് എന്ന് അഭിപ്രയാങ്ങളുണ്ടാകുകയും ചെയ്‍തു. എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ മലൈക്കോട്ടൈ വാലിബനിലെ രംഗങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒടിടിയിൽ പ്രദർശനത്തിന് എത്തിയ മോഹൻലാൽ […]

1 min read

”എന്റെ എല്ലാ കല്യാണത്തിനും മമ്മൂക്ക വന്നിട്ടുണ്ട്, എന്നാണ് അടുത്ത കല്യാണം എന്നായിരുന്നു ചോദിച്ചത്”; ദിലീപ്

ജയറാമിന്റെ മകൾ മാളവികയുടെ മകളുടെ കല്യാണത്തിന് മലയാള സിനിമയിലെ ഒരുപാട് പേർ പങ്കെടുത്തിരുന്നു. നടൻ മമ്മൂട്ടിയും ഈ വിവാഹത്തിന് എത്തിയിരുന്നു. മമ്മൂട്ടി വിവാഹത്തിനെത്തിയപ്പോൾ ദിലീപും കുടുംബവുമായി സംസാരിക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന് തങ്ങൾ നടത്തിയ സൗഹൃദ സംഭാഷണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ് ഇപ്പോൾ. മകൾ മീനാക്ഷിയുടെ വിവാഹത്തെ കുറിച്ചാണ് സംസാരിച്ചത് എന്നാണ് ദിലീപ് പറയുന്നത്. ‘മകളുടെ വിവാഹത്തെ പറ്റി ചിന്തിക്കാറുണ്ടോ?’ എന്ന അവതാരകയുടെ ചോദ്യത്തോടാണ് ദിലീപ് പ്രതികരിച്ചത്. മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ […]

1 min read

”​രം​ഗൻ ചേട്ടന് തുല്യം രം​ഗൻ ചേട്ടൻ മാത്രം, മറ്റൊരു നടനും സാധിക്കാത്തത്”; ഒടിടിയിലും തരം​ഗമായി ആവേശം

തിയേറ്ററുകളിൽ റക്കോർഡ് വിജയം നേടിയ ചിത്രമാണ് ഫഹദ് ഫാസിലിന്റെ ആവേശം. മോഹൻലാലിന്റെ പുലിമുരുകൻ സിനിമയുടെ റക്കോർഡ് വരെ തകർത്താണ് സിനിമ മുന്നേറിയത്. ഇപ്പോൾ സിനിമ റിലീസ് ചെയ്ത് ഒരു മാസം ആയപ്പോൾ ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. രം​ഗൻ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ സ്ക്രീനിൽ ‘പൂണ്ടുവിളയാടി’യപ്പോൾ ആവേശം പ്രേക്ഷക മനസിലും അലതല്ലി. മികച്ച പ്രതികരണമാണ് ഫഹദിന്റെ പ്രകടനത്തിനും ചിത്രത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫഹദ് ചെയ്തത് പോലെ രം​ഗൻ എന്ന കഥാപാത്രത്തെ ഇത്രയും ചടുലവും ഊർജസ്വലവുമായി അവതരിപ്പിക്കാൻ […]

1 min read

മേയ് ഒൻപത് മുതൽ ആവേശം ഒടിടിയിൽ; സ്ട്രീം ചെയ്യുന്നതിവിടെ

ഫഹദ് ഫാസിൽ- ജിത്തു മാധവൻ കൂട്ടുകെട്ടിലിറങ്ങിയ ആവേശം സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുക. മേയ് ഒൻപതിന് ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള […]

1 min read

”പോസ്റ്ററുകൾ കണ്ടപ്പോൾ ഭ്രമയു​ഗം വിജയിക്കുമെന്ന് ഉറപ്പില്ലായിരുന്നു”; ആളുകൾ സ്വീകരിക്കപ്പെടുമോ എന്ന് സംശയിച്ചെന്ന് സിബി മലയിൽ

മലയാളികൾക്ക് ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ റിപ്പീറ്റ് വാല്യു ഉള്ളതായിരുന്നു. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകർക്ക് കാണാൻ ഇഷ്ടമാണ്. ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ച സിബി മലയിലിന്റെ ആദ്യ സ്വതന്ത്ര സംവിധാന ചിത്രം 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ്. ആസിഫ് അലി നായകനായെത്തിയ […]

1 min read

പുലി മുരുകനെയും പിന്നിലാക്കി രം​ഗൻ ചേട്ടൻ; ആവേശം കവച്ച് വെക്കാൻ ഇനി മൂന്ന് സിനിമകൾ മാത്രം

മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. 2024 പിറന്നതോടെ ഇറങ്ങുന്ന ചിത്രങ്ങളിൽ 90 ശതമാനവും ഹിറ്റടിക്കുകയാണ്. വ്യവസായമെന്ന നിലയിലും കലാരൂപമെന്ന നിലയിലും പുതിയ കണ്ടെത്തലുകളിലൂടെ കടന്ന് പോകുന്ന മലയാള സിനിമ, ഇന്ത്യൻ സിനിമാ ലോകത്തിന് തന്നെ മാതൃകയാണ്. ഒടിടി വിപ്ലവം ഏറ്റവും നേട്ടമുണ്ടാക്കിയ ഇന്ത്യൻ ഭാഷാ സിനിമയും മലയാളം തന്നെയാണ്. ഒടിടിയുടെ കടന്ന് വരവോടെ മറുഭാഷാ പ്രേക്ഷകരിലേക്കും മലയാള സിനിമയുടെ ഖ്യാതി എത്താൻ തുടങ്ങി. ആദ്യം ഒടിടിയിൽ മാത്രം മലയാള സിനിമകൾ കണ്ടവർ ഇപ്പോൾ തിയറ്ററുകളിലേക്കും എത്തുന്നുണ്ട്. അതിൻറെ […]