‘എമ്പുരാൻ’ തിയേറ്ററുകളിലേക്ക് എപ്പോൾ ..??? ഓപ്പണിംഗ് കളക്ഷനിൽ ഞെട്ടിക്കുമോ?
മലയാളികളാകെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മലയാളത്തിന്റെ മോഹൻലാല്‍ നായകനാകുന്നു എന്നും സംവിധായകൻ പൃഥ്വിരാജ് ആണെന്നതുമാണ് എമ്പുരാന്റെ ആകര്‍ഷണം. എമ്പുരാൻ റിലീസിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് പുതുതയായി ചര്‍ച്ചയാകുന്നത്. മാര്‍ച്ച് 27ന് ചിത്രം ആഗോളതലത്തില്‍ തിയറ്ററുകളില്‍ എത്തുമെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ റിലീസിനെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി […]
ദുൽഖർ സൽമാൻ ചിത്രം ‘ലക്കി ഭാസ്‍കറി’ലെ വീഡിയോ സോംഗ് ചൊവ്വാഴ്ച
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിലെ വീഡിയോ ഗാനത്തിന്റെ റിലീസ് നാളെ. ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന “മിണ്ടാതെ” എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ വീഡിയോയാണ് നാളെ വൈകുന്നേരം 4.05 ന് പുറത്തു വരിക. ഒക്ടോബർ 31 ന് ദീപാവലിക്കാണ് ചിത്രം ആഗോള റിലീസായെത്തുക. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ലക്കി […]
ആദ്യ രണ്ട് ദിനം കൊണ്ട് 100 കോടി …!! ‘ഇന്ത്യന്‍ 2’ നെ നാല് ദിവസത്തില്‍ മറികടന്ന് ‘വേട്ടയ്യന്‍’
താരമൂല്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഒന്നാം നിര പേരുകാരനാണ് രജനികാന്ത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള അദ്ദേഹത്തിന്‍റെ താരപരിവേഷത്തിന് ഇപ്പോഴും കോട്ടമൊന്നും തട്ടിയിട്ടില്ല. അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രം വേട്ടയ്യന്‍ ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 10 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച ഓപണിംഗ് ലഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ രണ്ട് ദിനം കൊണ്ട് 100 കോടി […]
“ഇതോടുകൂടി ചെക്കന്റെ ലെവൽ മാറും, മലയാളത്തിൻ്റെയും ” ; ‘മാര്‍ക്കോ’ ടീസര്‍ കണ്ടമ്പരന്ന് ആരാധകര്‍
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ടീസർ ഏറ്റെടുത്ത് മലയാള സിനിമാസ്വാദകർ. എങ്ങും മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഇതുവരെ കാണാത്ത പെർഫോമൻസ് മാർക്കോ സമ്മാനിക്കുമെന്ന് ഏവരും ഇതിനോടകം വിധി എഴുതി കഴിഞ്ഞു. ഒപ്പം പക്കാ വില്ലൻ വേഷത്തിൽ ജഗദീഷും എത്തുന്നുവെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍റെ സ്റ്റൈലിഷ് ഗെറ്റപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ‘ഈ ടീസർ ക്വാളിറ്റി പടത്തിന് ഉണ്ടെങ്കിൽ പടം […]
“അപമാനിച്ചു കഴിഞ്ഞെങ്കി, ഞങ്ങൾ അങ്ങ് പോയിക്കോട്ടെ ” ; കിടിലൻ ലുക്കിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി
ആരാണ് മലയാളികൾക്ക് മമ്മൂട്ടി ? കഴിഞ്ഞ കുറേയേറെ വർഷങ്ങളായി ഓരോ മലയാളിയുടെയും ജീവിതത്തിൽ മമ്മൂട്ടിയെന്ന നടനും വ്യക്തിയും ചെലുത്തിയ സ്വാധീനം ചെറുതല്ല. എക്കാലവും ഒരു വല്യേട്ടനോടുള്ള ആദരവും സ്നേഹവുമാണ് തൊണ്ണൂറുകൾക്കു ശേഷം വന്ന യുവത്വം മമ്മൂട്ടിക്കു നൽകിയത്. അതിപ്പോഴും തലമുറകൾ കടന്ന് തീവ്രത ചോരാതെ തുടരുകയുമാണല്ലോ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലയാളി യുവത്വത്തിന്റെ ഫാഷൻ ഐക്കൺ മമ്മൂട്ടിയാണ്. ഒപ്പം നടന്നവർക്കും പിന്നാലെ വന്നവർക്കും ഏറ്റവും പുതിയ ചെറുപ്പക്കാർക്കും ഇക്കാര്യത്തിൽ അദ്ദേഹം മാതൃകയാണ്. ഇപ്പോഴും മമ്മൂക്ക പങ്കുവയ്ക്കുന്ന തന്റെ […]
അമ്പരപ്പിക്കുന്ന ലുക്കിൽ ചീട്ടുകളിക്കാരനായി സൗബിൻ, പോലീസ് വേഷത്തിൽ ബേസിൽ! ‘പ്രാവിൻകൂട് ഷാപ്പ്’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി.!!
സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന വേറിട്ട ലുക്കിലാണ് പോസ്റ്ററിൽ സൗബിനുള്ളത്. തല പുകഞ്ഞ് ആലോചിച്ചിരിക്കുന്ന പോലീസുകാരനായാണ് ബേസിൽ പോസ്റ്ററിലുള്ളത്. രണ്ട് പോസ്റ്ററുകളായാണ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരിക്കുന്നത്. അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് […]
“മുഖം ആയാലും whole body ആയാലും ഒരു 10 വർഷകാലത്തിനിടയിൽ മോഹൻലാലിനു കിട്ടിയ ഏറ്റവും മികച്ച make over ആയിരുന്നു ഇത്തിക്കര പക്കി “
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. പ്രത്യേക ഗെറ്റപ്പിലായിരുന്നു മോഹൻലാൽ എത്തിയത്. പറ്റെ വെട്ടിയ മുടിയും കുറ്റിത്താടിയുമൊക്കെയാണ് ഇത്തിക്കരപക്കിയുടെ ലുക്ക്. ഈ ലുക്ക് 25 സ്കെച്ചുകളില്‍ നിന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തെരഞ്ഞെടുത്തത്. ഇപ്പോഴും മോഹൻലാലിൻ്റെ കഥാപാത്രവും ആ ലുക്കും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. അത്തരത്തിൽ ഒരു കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം മുഖം ആയാലും whole body ആയാലും ഒരു […]
വേട്ടയ്യൻ വീഴ്‍ത്തിയത് ആരെയൊക്കെ?, ഓപ്പണിംഗ് കളക്ഷനില്‍ എത്ര നേടി
കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. സംവിധാനം ടി ജെ ജ്ഞാനവേലാണ്. മഞ‍്‍ജു വാര്യര്‍ നായികയായി എത്തിയിരിക്കുന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. ഫഹദും നിര്‍ണായകമായ കഥാപാത്രമായി എത്തിയ ചിത്രം റിലീസിന് ആകെ നേടിയത് 67 കോടി രൂപയോളമാണെന്നാണ് റിപ്പോര്‍ട്ട്. തമിഴകത്ത് റിലീസ് കളക്ഷനില്‍ രജനികാന്ത് ചിത്രം 2024ല്‍ രണ്ടാമതാണ്. ഒന്നാം സ്ഥാനത്ത് ദ ഗോട്ടാണ്. റിലീസിന് വിജയ്‍യുടെ ദ ഗോട്ടിന്റെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 126 കോടി രൂപ എന്നാണ്. എന്തായാലും രജനികാന്തിന്റെ വേട്ടയ്യനും ആഗോള കളക്ഷനില്‍ റിലീസിന് […]
ലാലേട്ടന്റെ Career Best പെർഫോമൻസ്കളിൽ ഒന്ന് .. !! താളവട്ടം ഇറങ്ങിയിട്ട് 38 വർഷം
മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് താളവട്ടം. റിലീസ് ചെയ്ത് 38 വര്‍ഷം പിന്നിടുമ്പോഴും പ്രേക്ഷക മനസ്സിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കുകയാണ് ഈ സിനിമ. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച ചിത്രം തന്നെയാണ് ഇതും. 1986 ഒക്ടോബര്‍ 9നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ സിനിമ ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് സ്വന്തമാക്കിയത്. മലയാളത്തില്‍ വന്‍വിജയമായി മാറിയ ചിത്രം അന്യഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം 38 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് […]
ഒടുവില്‍ മമ്മൂട്ടിയുടെ വഴിയേ മോഹൻലാലും…!! പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്ത് താരം
മോഹൻലാല്‍ യുവ സംവിധായകരുടെ ചിത്രങ്ങളില്‍ ഭാഗമാകുന്നില്ല എന്ന് വിമര്‍ശനങ്ങളുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയായി താരം യുവ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാൻ താല്‍പര്യം കാണിക്കുന്നുവെന്നാണ് സൂചനകള്‍. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ വരാനിരിക്കുന്ന ചിത്രം അതിന് ഉദാഹരമാണ്. മറ്റൊരു യുവ സംവിധായകന്റെ ചിത്രത്തിലും താരം നായകനാകുന്നു എന്ന പുതിയ റിപ്പോര്‍ട്ട് മമ്മൂട്ടിയുടെ വഴിയേയാണ് മോഹൻലാലുമെന്ന് ചൂണ്ടിക്കാട്ടുന്നതാണെന്നാണ് വിലയിരുത്തല്‍. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ആവാസവ്യൂഹത്തിലൂടെ 2021ല്‍ നേടി ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് കൃഷാനന്ദ്. സംസ്ഥാനതലത്തില്‍ മികച്ച ചിത്രത്തിനും തിരക്കഥയ്‍ക്കുമുള്ള അവാര്‍ഡും ആവാസവ്യൂഹം നേടിയിരുന്നു. […]