‘ALL TIME RECORD SATELLITE’ തുകയ്ക്ക് ‘ഭീഷ്മ പർവ്വം’ വാങ്ങി ഏഷ്യാനെറ്റും ഹോട്സ്റ്റാറും
മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പർവ്വം ഒടിടിയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഏപ്രിൽ ഒന്നിനാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുക. മാർച്ച് – 3 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകരിൽ നിന്ന് മികച്ച പിന്തുണയായിരുന്നു തിയേറ്ററുകളിലെ പ്രദർശനത്തിലൂടെ ചിത്രത്തിന് ലഭ്യമായത്. ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുന്നതിനൊപ്പം ചിത്രത്തിൻ്റെ ഏറ്റവും പുതിയ ട്രെയിലറും ഇതിനോടകം തന്നെ ഹോട്സ്റ്റാറിൽ റിലീസ് ചെയ്തു കഴിഞ്ഞു. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നതിനായി നിർമിച്ച ട്രെയിലറിൽ നിന്നും വ്യത്യസ്തവും, പുതുമയുള്ളതുമായ ട്രെയിലറാണ് ഒടിടി റിലീസിനായി നിർമിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ് പടം ബിഗ്ബിയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകത കൂടെ ഭീഷ്മ പർവ്വം സിനിമയ്ക്ക് ലഭിച്ചിരുന്നു. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത് അമൽ നീരദും, ദേവദത്ത് ഷാജിയും ഒരുമിച്ചായിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിൻ്റെബാനറിൽ സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ നിർമാതാവും.
കേവലം ബോക്സ്ഓഫീസിൽ നിന്നും മാത്രം ഭീഷ്മപർവം നേടിയത് 50 കോടിയിലതികം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തൊന്നാകെ ചിത്രം എത്തുമ്പോൾ നിലവിലുള്ള റെക്കോർഡ് 90 കോടിയ്ക്കും മേലേ എത്തുമെന്നാണ് അവകാശ വാദം. അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിൻ്റെ കെമിസ്ട്രി ഗംഭീരമായതുകൊണ്ടാണ് ഭീഷ്മപർവ്വവത്തിന് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇന്നലെയാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം ഏഷ്യാനെറ്റ് + ഹോട്സ്റ്റാർ 23.5 കോടിയ്ക്ക് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഒടിടിയിലൂടെയും ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ നിലവിലുള്ള റെക്കോർഡുകളെയെല്ലാം ഭേദിച്ച് ചിത്രം 120 കോടിയ്ക്കും മുകളിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. നാലാം വാരത്തിലും തിയേറ്ററുകളിൽ ചിത്രം അതിൻ്റെ ജൈത്രയാത്ര തുടരുമ്പോൾ മികച്ച അഭിപ്രയമാണ് ചിത്രത്തിന് അനുദിനം ലഭിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമിൽ കൂടെ ചിത്രം പ്രദർശനത്തിന് എത്തുമ്പോൾ വലിയൊരു വിഭാഗം ജനങ്ങളിലേയ്ക്കാണ് സിനിമ എത്തുവാൻ പോകുന്നത് എന്നതും ചിത്രത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നതോടൊപ്പം നിലവിലുള്ള കളക്ക്ഷൻ റെക്കോർഡുകൾക്ക് അപ്പുറത്ത് സിനിമയ്ക്ക് മികച്ച നേട്ടം കരസ്ഥമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിൻ്റെ ക്യാമറ. സംഗീതം സുഷിൻ ശ്യാമിന്റേതാണ്. നദിയ മൊയ്തു, സൗബിൻ, ഷാഹിർ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, നെടുമുടി വേണു, ഫർഹാൻ ഫാസിൽ, അബുസലീം പദ്മരാജ്, രതീഷ്, ഷെബിൻ വെൻസൺ, ലെന , ശ്രിദ്ധ , വീണ നന്ദകുമാർ, ഹരീഷ് പേരടി, മാല പാർവതി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിൻ്റെ ഭാഗമായിട്ടുണ്ട്.