“ബേസിൽ ഒരു പെർഫെക്ട് ഡയരക്ടർ ആണ് ആദ്യ സിനിമയിലൂടെ തന്നെ അത് മനസ്സിലായി” : ആര്യ ബഡായി
1 min read

“ബേസിൽ ഒരു പെർഫെക്ട് ഡയരക്ടർ ആണ് ആദ്യ സിനിമയിലൂടെ തന്നെ അത് മനസ്സിലായി” : ആര്യ ബഡായി

തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ  യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. ആദ്യ ചിത്രത്തിലൂടെ തന്നെ താൻ ഒരു മികച്ച സംവിധായാകനാണെന്ന് താരം തെളിയിച്ചു കഴിഞ്ഞതാണ്. മികച്ച സംവിധായകനും നടനും ആണെന്ന് ഇതിനോടൊപ്പം തന്നെ ബസ്സിൽ ജോസഫ് തെളിയിച്ചു കഴിഞ്ഞു താരത്തിന്റെ സിനിമകളിൽ എന്നും വ്യത്യസ്തത നിറഞ്ഞുനിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ മലയാളികൾക്ക് സുപരിചിതയായ ആര്യ  ബേസിൽ ജോസഫിനെ കുറിച്ച് ഇപ്പോൾ തുറന്നു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബേസിൽ ജോസഫ് എന്ന വ്യക്തിയെ ഒട്ടും പരിചയമില്ലായിരുന്ന സമയത്തായിരുന്നു ആദ്യ ചിത്രത്തിലേക്ക് അവസരം ലഭിച്ചത്.

ചിത്രത്തിൽ അഭിനയിക്കുന്ന ആളുകളെയും അണിയറ പ്രവർത്തകരെയും ശ്രദ്ധിച്ചപ്പോൾ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ആളുകളായാണ് തോന്നിയത് അപ്പോൾ ബേസിൽ ജോസഫ് എന്ന വ്യക്തി ചില്ലറക്കാരനല്ല എന്ന് മനസ്സിലായി. മികച്ച ഒരു സംവിധായകനാണ് ബേസിൽ നിന്ന് ആദ്യ ചിത്രത്തിലൂടെ തന്നെ മനസ്സിലാക്കിയിരുന്നു കാരണം സീനുകൾ പറഞ്ഞു തരുമ്പോൾ കൃത്യമായി നമുക്ക് മനസ്സിലാക്കുന്ന രീതിയിൽ അദ്ദേഹം പറഞ്ഞു തരാറുണ്ടായിരുന്നു. അതുമാത്രമല്ല എന്താണ് വേണ്ടത് എന്ന് ബേസിൽ നിന്ന് കൃത്യമായിട്ട് അറിയാം. പെർഫെക്ഷൻ കൂടുതൽ പ്രാധാന്യം നൽകുന്ന ആളാണ് ബേസിൽ അതുകൊണ്ടുതന്നെ സിനിമയിൽ അഭിനയിക്കുന്ന ആളുകൾക്കും അത് കൂടിയേ തീരും. നമ്മൾ ചെയ്തത് നല്ലതാണെങ്കിൽ അത് അഭിനന്ദിക്കാൻ ബേസിൽ നിന്ന് യാതൊരു മടിയുമില്ല.

കുറെ തവണ ചെയ്തു നോക്കുന്ന ശീലം ഒന്നും ഇല്ലാത്ത വ്യക്തിയാണ് എന്താണ് വേണ്ടത് എന്ന് കൃത്യമായി പറഞ്ഞു തന്നാൽ അത് ചെയ്തു കഴിഞ്ഞാൽ കട്ടാണ് അല്ലാതെ ഒരുവട്ടം കൂടി ചെയ്തു നോക്കാം എന്ന് പറയുന്ന പ്രകൃതക്കാരനല്ല. എല്ലാ സീനുകളെ പറ്റിയും നമ്മളോട് കൃത്യമായി പറഞ്ഞു തരാൻ ബേസിലിന് കഴിയാറുണ്ട്. അതുകൊണ്ട് നമുക്ക് പ്രോപ്പറായി അത് കണക്ട് ചെയ്യാനും സാധിക്കും അത് ചെയ്തു കഴിഞ്ഞാൽ പിന്നെ സെറ്റാണ് മറ്റൊന്നും ചിന്തിക്കില്ല. ചിത്രത്തിലെ പല സീനുകളിലും മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങൾ പോലും ഉണ്ടായിട്ടുണ്ട് അതൊക്കെ വളരെ കൃത്യമായിബേസിൽ മുൻകൂട്ടി പ്ലാൻ ചെയ്തിട്ടുണ്ടാകും.