മോഹൻലാലിൻ്റെ ആറാട്ട് റിലീസ് തീയതി പ്രഖ്യാപിച്ചു ;  അഡ്വാൻസ് ബുക്കിംഗ് പ്രവാഹമാണ് തീയറ്ററുകളിൽ…
1 min read

മോഹൻലാലിൻ്റെ ആറാട്ട് റിലീസ് തീയതി പ്രഖ്യാപിച്ചു ; അഡ്വാൻസ് ബുക്കിംഗ് പ്രവാഹമാണ് തീയറ്ററുകളിൽ…

മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ആറാട്ട് ട്രെയിലർ നിമിഷങ്ങൾക്കകം വൈറലായി കൊണ്ടിരിക്കുന്ന സമയത്ത് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആറാട്ട് ഫെബ്രുവരി 18ന് റിലീസ് ആകുമെന്ന് സംവിധായകൻ അറിയിച്ചു.

ഈ സിനിമയുടെ പ്രധാന പ്രത്യേകത പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇതിൽ അള്ളാ സംഗീതസംവിധായകനും ഓസ്കാർ അവാർഡ് വിന്നർ ആയിട്ടുള്ള എ ആർ റഹ്മാൻ ഒരു പ്രധാന ഭാഗമാകുന്നു എന്നുള്ളതാണ് മോഹൻലാലിനോടും മലയാള സിനിമയോടുള്ള അടുപ്പം കൊണ്ടാണ് റഹ്മാൻ ഈ സിനിമയുടെ ഭാഗമാകുന്നത് എന്ന് സംവിധായകൻ പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് ഒരുപാട് നാൾ ആയതിനാൽ സിനിമ പടം ഫെബ്രുവരി 18 തന്നെ റിലീസ് ചെയ്യും. പൊതുവേ വാണിജ്യ സിനിമകൾ മാത്രം ചെയ്തുവരുന്ന ഉണ്ണികൃഷ്ണൻ മോഹൻലാലും ഒന്നിച്ച് അവസാനം ചെയ്ത ചിത്രം വില്ലനാണ്. പടം പ്രേക്ഷകരെ വേണ്ടത്ര തൃപ്തിപ്പെടുത്തിയില്ല എങ്കിലും മോഹൻലാലിൻറെ കരിയറിലെ മികച്ച സിനിമ എന്ന രീതിയിൽ തന്നെയാണ് വില്ലൻ അറിയപ്പെട്ടത്.

ഉദയകൃഷ്ണ യുടെ തിരക്കഥയിൽ നല്ലൊരു സിനിമയായിരിക്കും ആറാട്ട് എന്ന സംവിധായകൻ അഭിപ്രായപ്പെടുന്നു. കൊറോണ എന്ന മഹാമാരിയും ലോക്കഡൗൺ നിയന്ത്രണവും നിലനിൽക്കുന്ന സമയത്താണ് ആറാട്ടിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ആയിരത്തിലധികം ആളുകളെ ഉൾപ്പെടുത്തിയിട്ടുള്ള സീനുകൾ ഉള്ളതിനാൽ കടുത്ത നിയന്ത്രണത്തിലാണ് അന്ന് ഷൂട്ടിംഗ് നടന്നത് അന്നത്തെ ദിവസം ആർ ടി പി സി ആർ എടുത്തു കൊറോണ നെഗറ്റീവ് ആയവരെ മാത്രമാണ് ഷൂട്ടിൽ പങ്കെടുപ്പിച്ച് ഉള്ളത്. ചോട്ടാ മുംബൈ, ഹലോ എന്നീ സിനിമകൾക്ക് ശേഷം കംപ്ലീറ്റ് കോമഡി ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചത് വളരെ കുറവാണ് എന്നാൽ ഈ സിനിമ അതിൻറെ ഒരു തുടർകഥ എന്നപോലെ മോഹൻലാലിൻറെ ഫുൾ ആൻഡ് പുള്ളി എൻറർടൈന്‍മെൻറ് സിനിമയായിരിക്കും. ഈ സിനിമയെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളതിനാൽ തന്നെ ഞാനും ലാല്‍ സാറും ഉദയകൃഷ്ണയും ഒരുപാട് ദിവസം ഒരുമിച്ചിരുന്ന് ഇതിനെക്കുറിച്ച് ചർച്ച ചെയ്തു ചർച്ചചെയ്താണ് സിനിമ ഷൂട്ട് ചെയ്തത്.

നാലു ഫൈറ്റ് മാസ്റ്റേഴ്സ് കൂടിയാണ് ആറാട്ടിൽ ഫൈറ്റ് സീനുകൾ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. സിനിമയിലെ ഓരോ ഫൈറ്റ് സീനുകളെ കുറിച്ച് അവരോടു മുൻപേ തന്നെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു. അവരെ ലൊക്കേഷനിൽ കൊണ്ടുവന്ന് ലൊക്കേഷൻ കാണിക്കുകയും ഞാൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന് വ്യക്തമായ ഒരു ധാരണ അവര്‍ക്ക് ഉണ്ടാക്കിയെടുക്കുകയും ചെയ്തത് സീനുകളുടെ സുഗമമായ ഷൂട്ടിന് വളരെ പ്രയോജനകരമായിരുന്നു. അനല്‍ അരസന്‍, രവി വര്‍മ്മന്‍, സുപ്രീം സുന്ദര്‍, തെലുങ്കിലെ സീനിയര്‍ സ്റ്റണ്ട് മാസ്റ്ററായ വിജയ് മാസ്റ്റര്‍ എന്നിവരായിരുന്നു ആറാട്ടിന്‍റെ സ്റ്റാൻഡ് മാസ്റ്റേഴ്സ്. വളരെ എഫേര്‍ട്ട് എടുത്താണ് ഇതിലെ ഫയറ്റ് സീനുകൾ ഓരോന്നും ചെയ്തിരിക്കുന്നത്. ഇതിലൊരു റിംഗ് വേണമെന്ന് അനല്‍ എന്നോട് പറഞ്ഞു. ഇവിടെ ലഭ്യമാകാത്തതായതിനാൽ അത് നമ്മൾ ഡിസൈൻ ചെയ്ത മുംബൈ അയച്ചു. അവിടുന്ന് അത് ഉണ്ടാക്കി ഇവിടെ എത്തിച്ച ശേഷമാണ് ഷൂട്ട് നടന്നത്.
ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് തോന്നിയ ഒരു കാര്യം എ ആര്‍ റഹ്മാനെ ഈ സിനിമയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. അദ്ദേഹം വരുമോ എന്നുള്ള ഒരു സംശയകരമായിരുന്നു. ആ സമയത്ത് സഹായിച്ചത് നടൻ റഹുമാനാണ്. അദ്ദേഹത്തിൻറെ അടുത്ത ബന്ധുവാണല്ലോ എ.ആര്‍.റഹ്മാൻ. അദ്ദേഹം തന്നെ ഇടപെട്ട് സംസാരിച്ച ശേഷം ഡീറ്റെയിൽസ് എല്ലാം വാങ്ങിച്ചു. ശേഷം ആദ്യം അദ്ദേഹത്തിനോട് സംസാരിച്ചു. എ.ആര്‍. റഹ്മാന്‍ വീഡിയോ കോള്‍ വന്നു . എനിക്ക് മോഹൻലാലിനെയും മലയാളസിനിമയും വളരെ പ്രിയപ്പെട്ടതാണ് അതിലുപരി എനിക്ക് വളരെയധികം പ്രിയപ്പെട്ട വ്യക്തിയാണ് മോഹൻലാൽ അദ്ദേഹത്തിൻറെ ഒരു സിനിമയിൽ പങ്കെടുക്കാൻ കഴിയുക എന്നത് ആണ് എന്നാണ് പറഞ്ഞത്.
ഈ സിനിമയുടെ മറ്റൊരു പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇതിൽ ഒരു നായിക ഒന്നു നായികയില്ല എന്നുള്ളതാണ് രചന നാരായണൻകുട്ടിയും ശ്രദ്ധ ശ്രീനാഥ് ആണ് ഇതില് പ്രധാനപ്പെട്ട നായിക കഥാപാത്രങ്ങളായി എത്തുന്നത്. പക്ഷേ ഇതിന് മോഹൻലാലിന് ഒരു നായിക കഥാപാത്രമില്ല.

സിദ്ദിഖ് എന്ന നടനെഎല്ലാ പ്രേക്ഷകർക്കും ഇഷ്ടമാണ്. അദ്ദേഹത്തെ ക്യാരക്ടർ റോൾ കാണുന്നതിനേക്കാൾ ഒരുപക്ഷേ പ്രേക്ഷകർക്ക് ഏറ്റവുമധികം ഇഷ്ടം അദ്ദേഹത്തിൻറെ കോമഡി കഥാപാത്രങ്ങൾ ആയിരിക്കും. അതുകൊണ്ടുതന്നെ ഈ സിനിമയിൽ അദ്ദേഹത്തിന് ഒരു കോമഡി കഥാപാത്രം ആണ് നൽകിയിരിക്കുന്നത്. അതുപോലെ വിജയരാഘവനും ജോണി ആൻറണി വില ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തുന്നു പിന്നെ നെടുമുടി വേണു ചേട്ടൻ ചേട്ടൻ അവസാനമായി അഭിനയിച്ച സിനിമകളിൽ ഒന്നാണ് ആറാട്ട്. ഉദയകൃഷ്ണ കഴിഞ്ഞദിവസം പറഞ്ഞിരുന്നു ഒരു പൊളിറ്റിക്കലി കറക്റായിട്ടുള്ള ഒരു സിനിമയാണെന്ന്. പക്ഷേ അങ്ങനെ ഒരു സിനിമ അല്ല എന്നാണ് എൻറെ അഭിപ്രായം. കാരണം അദ്ദേഹം ആ പറഞ്ഞത് അദ്ദേഹത്തിൻറെ സിനിമകളിൽ പൊതുവെ വർഗീയ പരമായ കാര്യങ്ങളും അതുപോലെ സ്ത്രീവിരുദ്ധമായ കാര്യങ്ങളൊക്കെ കൂടുതൽ കണ്ടിട്ടുണ്ട് അത് ബോധപൂർവ്വം അദ്ദേഹം എഴുതുന്നത് അല്ലെങ്കിൽ പോലും അദ്ദേഹത്തിൻറെ സ്റ്റോറുകളിൽ അങ്ങനെ ഒരു കാര്യം വന്നിട്ടുണ്ട് പക്ഷെ ഈ ഒരു സിനിമയിൽ അത്തരം കാര്യങ്ങൾ ഒന്നും ഇല്ല എന്നുള്ള ഒരു കാര്യത്തിലാണ് അദ്ദേഹം ഇത് പൊളിറ്റിക്കലി കറക്ടര്‍ ആയിട്ടുള്ള ഒരു സിനിമയാണെന്ന് പറഞ്ഞത്.