ഉദ്ദേശം മനസ്സിലായി, തലക്കെട്ട് പറഞ്ഞ് കുത്തിതിരിപ്പ് ഉണ്ടാക്കി വൈറൽ ആവാൻ അല്ലേ? ; ആരാധകൻ്റെ കമൻ്റ് മുക്കി സുബി സുരേഷ്

കഴിഞ്ഞ ദിവസം സുബി സുരേഷ് തന്‍റെ ഫെയ്സ്ബുക്ക് പേജിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചായായി കൊണ്ടിരിക്കുന്നത്. മഞ്ചു പിള്ളയോടൊപ്പം നടന്ന ഇന്‍റര്‍വ്യൂവിന്‍റെ സമയത്ത് എടുത്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് ക്യാപ്ഷന്‍ പ്ലീസ് എന്ന തലക്കെട്ടോടെയാണ് ചിത്രം ഇട്ടിരിക്കുന്നത്. ഇതിനു താഴെ വന്നൊരു കമന്‍റ് റിമൂവ് ചെയ്താണ് സുബി പുലിവാലു പിടിച്ചിരിക്കുന്നത്.

ഫോട്ടോയ്ക്ക് താഴെ ഒരാള്‍ ഇട്ട കമന്‍റ് 3.2 കെ ലൈക്ക് വന്നതോടെ കമന്‍റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
കമന്‍റ് ഇതായിരുന്നു…

“ഉദ്ദേശം ഇത്രയേയുള്ളു…
ആരെങ്കിലും വന്ന് ദ്വയാര്‍ത്ഥത്തില്‍ കമന്‍റിടണം. അവന്‍റെ അമ്മയ്ക്ക് പറയുന്ന റിപ്ലേ കൊടുക്കണം. മോശം കമന്‍റിട്ടവന് നടി ചുട്ടമറുപടി നല്‍കിയെന്ന് ക്യാപ്ഷനും വെച്ച് ഏതെങ്കിലും ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങള്‍ അത് പൊക്കിയടിച്ച് ആഘോഷവും നടത്തണം…
2ടീമിനും കുറച്ചു ദിവസത്തേയ്ക്ക് ഒന്ന് വൈറലാകാനുള്ളതായി…

റിപ്പീറ്റ്

Related Posts