“ഞാൻ പറഞ്ഞത് സ്റ്റാർ മാജിക്കിനെ കുറിച്ചല്ല”: ആരതി കൃഷ്ണ
1 min read

“ഞാൻ പറഞ്ഞത് സ്റ്റാർ മാജിക്കിനെ കുറിച്ചല്ല”: ആരതി കൃഷ്ണ

സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോൾ ആരതി കൃഷ്ണ. ബോഡി ബില്‍ഡിംഗ് രംഗത്ത് ഏവരെയും ഞെട്ടിക്കുകയും തരംഗം സൃഷ്ടിക്കുകയും ചെയ്ത ആരതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഓളം സൃഷ്ടിക്കുകയാണ്. പിന്നാലെ താരം അതിഥിയായി സ്റ്റാര്‍ മാജിക്കിലുമെത്തിയിരുന്നു. ആരതി ഇപ്പോൾ ബിഗ് ബോസ് മലയാളം സീസണ്‍ 5ൽ വരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ചാനല്‍ ഷോകളെക്കുറിച്ചുള്ള ആരതിയുടെ വാക്കുകള്‍ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത് .

ഷോകളിലേക്ക് വിളിച്ച് തന്നെ കോമാളിയാക്കുമെന്നും പ്രതിഫലം തരാന്‍ മടി കാണിക്കുന്നുമായിരുന്നു ആരതി കഴിഞ്ഞ  ദിവസം തുറന്നു പറഞ്ഞത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ആരതി പറഞ്ഞ പരിപാടി സ്റ്റാര്‍ മാജിക്കാണെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയുടെ ഒന്നടങ്കം പ്രതികരണം. ഇതോടെ ഈ സംഭവത്തില്‍ഇപ്പോൾ വ്യക്തത വരുത്തുകയാണ് ആരതി. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരണവുമായി എത്തിയിരിക്കുന്നത്. താന്‍ പറഞ്ഞത് സ്റ്റാര്‍ മാജിക്കിനെക്കുറിച്ചല്ലെന്നാണ് താരം പറയുന്നത്. സ്റ്റാര്‍ മാജിക്കില്‍ അഥിതിയായി പോയപ്പോള്‍ പണം ചോദിക്കാതിരുന്നത് തന്റെ തെറ്റായിരുന്നു.

താന്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും ആരതി പറയുന്നു. താനൊരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം കട്ട് ചെയ്ത് അതിൽ താൻ പറയാത്ത കമന്റുകൾ പോലും കൂട്ടിച്ചേര്‍ത്ത് വലിയ ഇഷ്യുവാക്കിയിരിക്കുകയാണ്. അത് കാരണം വലിയ പ്രഷറാണ് ഞാൻ നേരിടേണ്ടി വന്നത്. പ്രധാനമായും സ്റ്റാര്‍ മാജിക്ക് എന്ന ഷോയെക്കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. ആ അഭിമുഖത്തില്‍ ഏത് ഷോയെ കുറിച്ചാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അത് അങ്ങനെയാക്കി തീര്‍ത്തത് ഞാനല്ല. സ്റ്റാര്‍ മാജിക്കിലേക്ക് എന്നെ വിളിച്ചപ്പോള്‍  അവര്‍ എന്നോട് പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല.

അവര്‍ പറഞ്ഞില്ല ല്ല, ഞാന്‍ ആ സമയം ചോദിച്ചതുമില്ല. അത് എന്റെ ഭാഗത്തു നിന്നുമുണ്ടായ വലിയ തെറ്റാണ്. ഇത് ഞാൻ ആരെയും പേടിച്ച് പറയുന്നതോ പേടിച്ചിട്ട് മാറ്റി പറയുകയോ അല്ല. അതിനാല്‍ ഞാൻ തിരുത്തി പറയുന്നില്ല. പക്ഷെ അവര്‍ക്ക് എന്നെക്കുറിച്ച് എന്ത തോന്നുന്നത്. എന്റെ പ്രൊമോഷനോ അവരുടെ പ്രൊമോഷനോ, അവര്‍ക്ക് എന്നെ ആ പരിപാടിയിലേക്ക് വിളിച്ചത് വെറുതെയായിപ്പോയി എന്നൊരു തോന്നല്‍ ഉണ്ടാവില്ലേ ? ഇത്രയും നന്ദികെട്ട ഒരാളാണെന്ന് അവർ കരുതില്ലേ ? എന്നെക്കുറിച്ച് ഒരാളും അത്തരത്തിൽ ചിന്തിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല