ജഗൻ മമ്മൂട്ടിയുടെ കടക്കൽ ചന്ദ്രനെ കണ്ടുപഠിക്കണം; “One” MUST WATCH എന്ന് ആന്ധ്രപ്രദേശ് എംപി
1 min read

ജഗൻ മമ്മൂട്ടിയുടെ കടക്കൽ ചന്ദ്രനെ കണ്ടുപഠിക്കണം; “One” MUST WATCH എന്ന് ആന്ധ്രപ്രദേശ് എംപി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പൊളിറ്റിക്കൽ സിനിമ “വൺ” നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തി ഒരു വലിയ തരംഗം സൃഷ്ടിക്കുന്ന മട്ടാണ്. കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്ത “വൺ” വലിയ ഓളം സൃഷ്ടിച്ചിരുന്നില്ല എങ്കിലും ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയതോടെ നോർത്ത് ഇന്ത്യ – സൗത്ത് ഇന്ത്യ റീജിയണൽ നിന്ന് വലിയ പ്രേക്ഷക പിന്തുണ നേടുകയാണ് എന്നതാണ് കൗതുകം. ഇപ്പോളിതാ “വൺ” സിനിമ നെറ്റ്ഫ്ലിക്സിൽ കണ്ട ആന്ധ്രപ്രദേശിലെ ഒരു ലോകസഭാംഗത്തിന്റെ ട്വീറ്റ് ചർച്ചയാവുകയാണ്. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി കെ രഘു രാമകൃഷ്‍ണ രാജു മമ്മൂട്ടിയുടെ “വൺ” കണ്ട ആവേശത്തിലാണ്.

  • മമ്മൂട്ടി ചെയ്ത കടക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രം ഒരു മാതൃക മുഖ്യമന്ത്രി എങ്ങനെയാവണം എന്നതിന് ഉദാഹരണമാണെന്നും ആന്ധ്രയിലെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയോടും ജനങ്ങളോടും തീർച്ചയായും ഈ സിനിമ കണ്ടിരിക്കാൻ രഘു രാമകൃഷ്‍ണ രാജു തന്റെ ട്വീറ്റിലൂടെ നിർദ്ദേശിക്കുകയും ചെയ്യുകയാണ്. ആന്ധ്ര ഭരിക്കുന്ന ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരായ നിലപാട് എപ്പോഴും സ്വീകരിച്ച് മുന്നോട്ട് പോകുന്ന വിമതസ്വരമാണ് എംപി രഘു രാമകൃഷ്‍ണ രാജു. ഈ ട്വീറ്റിൽ ജഗൻമോഹൻറെഡ്ഡി, ദുല്‍ഖര്‍ സല്‍മാൻ എന്നിവരേയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. ബോബി – സഞ്ജയ് തിരക്കഥ രചിച്ച സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത “വൺ” ഒടിടി റിലീസിലൂടെ ഇത്തരത്തിൽ മികച്ച പ്രതീതിയാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്.

Leave a Reply