fbpx
Latest News

“ടിനി ടോം,സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ നായികയായി ഞാൻ അഭിനയികില്ല, കാരണം ഇതാണ്” പ്രിയാമണി വ്യക്തമാക്കുന്നു

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് പ്രിയാമണി. 2007-ൽ പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശിയ ചലച്ചിത്ര അവാർഡ് നേടി. 2008ലെ തിരകഥ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. ഒരു മോഡൽ കൂടിയായിരുന്നു പ്രിയാമണി പിന്നീട് തമിഴ്‌, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം എന്നി ഭാഷകളിലും നിരവധി ചിത്രങ്ങൾ ചെയ്തു. മണികണ്ഠൻ പട്ടാമ്പിയുടെ കഥയിൽ നിന്ന് 2014ൽ പുറത്തിറങ്ങിയ ചിത്രലേക് അഭിനയിക്കാൻ ആയി പ്രിയാമണിയെ ക്ഷണിച്ചപ്പോൾ അവർ അതെതിർത്തു എന്നാണ്, ടിനി ടോം കൈരളി ചാനെലിൽ നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. പ്രിയാമണിയുമായുള്ള ജെബി ജംഗ്ഷനിൽ ആണ് അഭിമുഖം നടന്നത് .”ഓടും രാജ ആടും റാണി എന്ന ചിത്രത്തിൽ പ്രിയാമണിയെ ആണ് ഹീറോയിൻ ആയിട്ട് കാസ്റ്റ് ചെയ്തിരുന്നത്.പക്ഷേ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് മലയാള സിനിമയുടെ ഉപ്പ് എന്നറിയപെടുന്ന ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മിയാണ്. എന്താണ് സംഭവിച്ചത് എന്നറിയില്ല, പ്രിയാമണി ആവിശ്യപെട്ടത് അനുസരിച്ച റെമ്യുനറേഷൻ ഫിക്സ് ചെയ്തു. ഇതിന്റെ സബ്ജെക്ട് പ്രിയമാണിക് ഇഷ്ടപ്പെട്ടു. പ്രിയാമണി ആവിശ്യപെട്ടത് അനുസരിച്ചു അടുവാൻസ് ചെയ്യുന്നതിനായി അവർ ബാംഗ്ലൂറിൽ എത്തുകയും രണ്ടു മണിക്കൂർ വെയിറ്റ് ചെയ്യാൻ പറയുകയും,എനിക്ക് ആരോടും എന്തോ ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ട് പ്രിയാമണി, രണ്ടു മണിക്കൂറിനു ശേഷം ഒരു മെസ്സേജ് ആണ് അയച്ചത് ഇതിന്റെ ഡയറക്ടറുടെ ഫോണിലൂടെ ആണ് വന്നത്.’ഐ ഡോണ്ട് ലൈക്‌ ടു ഒപോസിറ്റ് ടിനി ‘ എന്നായിരുന്നു.” പ്രിയാമണിയുടെ ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതിന് എന്താണ് ഒരു മാനതണ്ഡം.ഇതിനു മുൻപ് സുരാജിന്റെ ഒരു ചിത്രത്തിലും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് സുരാജ് എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നു ടിനി ടോം വ്യക്തമാക്കി.

“ഒരു ക്യാരക്ടർ തിരഞ്ഞെടുക്കുമ്പോൾ എന്താണ് പ്രിയമണിയുടെ മാനതണ്ഡം”.ഒപോസിറ്റ് ചെയ്യുന്ന ആളുടെ സ്റ്റാർ വാല്യൂ ആണോ,റമ്യൂനാറേഷൻ ആണോ,അതോ സബ്ജെക്ട് ആണോ…?കാരണം ഇനി പ്രിയമണിയെ അപ്രോച് ചെയുന്നവർക്ക് അത് വളരെ അധികം യുസ്ഫുൾ ആയിരിക്കും അതാണ്.പ്രിയാമണി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ടിനിയെ അത്രയധികം ബഹുമാനിച്ചു കൊണ്ടു തന്നെ പറയാം. പ്രാഞ്ചിയേട്ടൻ എന്ന സിനിമയിൽ ടിനി ടോം കൂടെ അഭിനയിച്ചിട്ടുണ്ട്, ഹി ഈസ്‌ എ വണ്ടർഫുൾ ആര്ടിസ്റ്, സൂരാജ് വെഞ്ഞാറമൂടിന്റെ ആ കഥ എന്താണ് എന്നെനിക് അറിയില്ലായിരുന്നു.കേരളത്തിൽ നിന്ന് എനിക്ക് കൊറേ കാൾ വന്നിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ ഒപോസിറ്റ് റോൾ നിങ്ങൾ അഭിനയിക്കുന്നുണ്ട്. എന്താണ് നിങ്ങളുടെ റോൾ എന്നൊക്കെ പറഞ്ഞു. എനിക്ക് സ്റ്റോറി പോലും അറിയില്ല അങ്ങനെയുള്ള ഒരു സിനിമ എന്തു പറയണം ഞാൻ.ഞാൻ കമ്മിറ്റ് ചെയ്യാത്ത ഒരു സിനിമയായിരുന്നു അത്. ഇങ്ങനെ ഒരു ഫിലിംഉണ്ട്, ഡയരക്ടർ ഉണ്ട്,സുരാജ് വെഞ്ഞാറമൂട് നായകൻ ആയി അഭിനയിക്കുന്നുണ്ട്, എന്നൊന്നും എനിക്കറിയില്ലായിരുന്നു.അടുത്തത് ടിനിയുടെ കാര്യം.

ടിനി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ഡയറക്ടർ വീട്ടിൽ വന്നു, ഇതൊരു ഡിഫ്രണ്ട് സ്റ്റോറി ആയിരുന്നു. അവർ വന്നു സ്റ്റോറി എല്ലാം വായിച്ചു കേൾപ്പിച്ചു. അപ്പോഴാണ് ടിനിയാണ് നായകനെന്ന് അറിയുന്നത്. അപ്പോൾ ഞാൻ പറഞ്ഞു പ്രാഞ്ചിയേട്ടനിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവർ പറഞ്ഞു ഹി ഈസ് ദ ഹീറോ. ശേഷം ഞാൻ അമ്മ,അച്ഛൻ, മാനേജർ ആയിട്ട് ഡിസ്‌കസ് ചെയ്തു. അപ്പൊ അന്ന് സ്റ്റാർ ആയിരിക്കുന്നവരുടെ ഒരു ലെവൽ ഒന്നും അല്ലാത്തത് കൊണ്ട് ഡൂ യൂ വാണ്ട്‌ ടു മീ ദിസ്‌ ഫിലിം ലൈക്‌ ദിസ്‌.. ഞാൻ തന്നെ എന്നോട് ചോദിച്ചു.പിന്നീട് ഇമുനറേഷൻ, അത്തരം ഒരു ടോപിക്കിൽ ഞാൻ വരില്ല.അത് മാനേജ്‍ർ ആണ് നോക്കുന്നത്.എല്ലാം ഓക്കേ ആണെങ്കിൽ വന്നു അഭിനയിക്കും അതാണ് എന്റെ ഡ്യൂട്ടി. അതിന് ശേഷമാണ് ഞാൻ അങ്ങനെ ഒരു മെസേജ് ഡയറക്ർക്ക് അയച്ചത്.

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.

Leave a Reply

You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.