മമ്മുക്കയിൽ  ഇഷ്ടപ്പെടാത്തത് എന്ത്..? ചോദ്യത്തിന് നടൻ സുധീഷ് പറഞ്ഞ രസകരമായ മറുപടി
1 min read

മമ്മുക്കയിൽ ഇഷ്ടപ്പെടാത്തത് എന്ത്..? ചോദ്യത്തിന് നടൻ സുധീഷ് പറഞ്ഞ രസകരമായ മറുപടി

1984 പുറത്തിറങ്ങിയ ആശംസകളോടെ എന്ന ചിത്രത്തിൽ ആയിരുന്നു ചലച്ചിത്ര മേഖലയിലേക്കുള്ള സുധീഷിന്റെ വരവ്. മലയാള ചിത്രങ്ങളിലെ സഹനടൻ എന്ന വേഷങ്ങളിൽ തിളങ്ങിയ താരാമാണ് ഇദ്ദേഹം, സുധീഷിന്റെ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ്, കുഞ്ചാക്കോ ബോബൻ, ശാലിനി താരാജോഡികൾ അഭിനയിച്ച അനിയത്തിപ്രാവ്,എന്ന ചിത്രത്തിലെ വേഷം.അതേ സമയം മെഗാസ്റ്റാർ മമ്മുട്ടിയുടെ സിനിമകളിലും പ്രാധാന്യമുള്ള വേഷങ്ങളിൽ സുധീഷ് അഭിനയിക്കുകയും ചെയ്തു. മമ്മുക്കയെ കുറിച്ചുള്ള ഒരു ചോദ്യത്തിന് സുധീഷ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

റിപ്പോർട്ടർ ചാനലിൽ നടത്തിയ ഒരു അഭിമുഖത്തിൽ ആണ് സൂപ്പർ താരത്തെ കുറിച്ച് സുധീഷ് വ്യക്തമാക്കിയത്. ‘മമ്മുട്ടിയിൽ ഇഷ്ട്ടപ്പെട്ടതും ഇഷ്ട്ട പെടാത്തതും എന്ത്..?’എന്നുള്ള ചോദ്യത്തിനായിരുന്നു സുധീഷ് മറുപടി നൽകിയത്.”ഇഷ്ട്ടപ്പെട്ടത് ഒരുപാടുണ്ട്,അദ്ദേഹത്തിന്റെ അഭിനയം വളരെ ഇഷ്ടമാണ്.ഇഷ്ടപ്പെടാത്തത് അദ്ദേഹം എന്നെ എല്ലാ പടത്തിലും വിളിക്കാറില്ല”. എന്ന രസകരമായ ഒരു മറുപടിയായിരുന്നു നൽകിയത്.അതേ സമയം മമ്മുട്ടി നായകനായ മുദ്ര എന്ന ചിത്രത്തിലെ സുധീഷിന്റെ കഥാപാത്രം ശ്രദ്ധിക്കപെട്ടിരുന്നു എന്നതാണ്.വേനൽകിനാവുകൾ (1991), വല്യേട്ടൻ (2000), തീവണ്ടി (2018) എന്നി ചിത്രങ്ങളിൽ കൂടി വളരെ ശ്രദ്ധയാകർശിച്ച ഒരു നടൻ ആണ് സുധീഷ്. വേനൽകിനാവുകൾ എന്ന സിനിമയിലെ നായക വേഷം സുധീഷിന്റെ അഭിനയ ജീവിതത്തിൽ വഴിതിരിവായിമാറി. തുടർന്ന് നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ തുടങ്ങി.

വല്യേട്ടൻ എന്ന സിനിമയിൽ മമ്മുട്ടിയുടെ ഭിന്നശേഷിയുള്ള അനിയനായി അഭിനയിച്ചതോടെ പ്രേക്ഷക പ്രീതി നേടി.2018 ൽ അഭിനയിച്ച തീവണ്ടി എന്ന സിനിമയിൽ ടോവിനോ തോമസിന്റെ അമ്മാവനായി അഭിനച്ചു.ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു വേഷം ആയിരുന്നു തീവണ്ടിയിലേത്. ഇദ്ദേഹം 150 ഓളം മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

Leave a Reply