ചില ആൺ പിറപ്പുകളുടെ അളക്കൽ ഇതോടെ ഇല്ലാതാകട്ടെ !! ‘സൂപ്പർ മുല’ എന്ന് കമന്റ് ‘സൂപ്പർ ആവണമല്ലോ’ എന്ന് അശ്വതിയുടെ മറുപടി !!
1 min read

ചില ആൺ പിറപ്പുകളുടെ അളക്കൽ ഇതോടെ ഇല്ലാതാകട്ടെ !! ‘സൂപ്പർ മുല’ എന്ന് കമന്റ് ‘സൂപ്പർ ആവണമല്ലോ’ എന്ന് അശ്വതിയുടെ മറുപടി !!

അവതാരകയായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ഫ്ലവേഴ്സ് ടിവിയിലെ കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയിലൂടെയാണ് അശ്വതി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ആരംഭിച്ച ചക്കപ്പഴം എന്ന കോമഡി സീരിയലിൽ അവസരം ലഭിക്കുകയും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് അശ്വതി പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുകയും ചെയ്തു. ഇപ്പോഴിതാ അശ്വതി സാമൂഹ്യ മാധ്യമങ്ങളിൽ ഒരു താരമായി തന്നെ മാറിയിരിക്കുകയാണ്. ഒരു വ്യക്തിയുടെ അ.ശ്ലീല കമന്റിന് അശ്വതി നൽകിയ മറുപടിയാണ് മലയാളികളുടെ കയ്യടി നേടുന്നത്. അശ്വതി പുതിയതായി ഫെയ്സ്ബുക്കിൽ പങ്കുവെച്ച തന്റെ ചിത്രത്തിനു താഴെ ‘സൂപ്പർ മുല’ എന്ന ഒരു നഹാബ് എന്ന വ്യക്തി കമന്റ് ചെയ്യുകയുണ്ടായി. എന്നാൽ അശ്വതി നൽകിയ കമന്റ് വളരെ വ്യത്യസ്തമായിരുന്നു. അശ്വതി മറുപടിയായി നൽകിയ കമന്റ് ഇങ്ങനെ:, “സൂപ്പർ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാൻ ഉള്ളതാണ് ! ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ടു തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെ ആണ്…” ഇപ്പോഴിതാ ഈ വിഷയത്തിൽ രാഗീത് ആർ ബാലൻ എന്ന വ്യക്തി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്.

കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :, “മലയാളി പൊളിയാടാ ഫേസ്ബുക്കിൽ അതുമല്ലെങ്കിൽ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റഫോംമുകളിൽ ഞാൻ അല്ലെങ്കിൽ നിങ്ങൾ പ്രത്യേകിച്ചു സ്ത്രീകൾ ഇഷ്ടമുള്ള ഒരു വസ്ത്രം ധരിച്ചു നല്ലൊരു സ്ഥലമെന്നു നമുക്ക് മനസിൽ തോന്നുന്നിടത്തു വെച്ചു ഒരു ഫോട്ടോ എടുക്കുന്നു അല്ലെങ്കിൽ നമുക്ക് പ്രിയപെട്ടവർക്കൊപ്പം ഒരു ഫോട്ടോ എടുക്കുന്നു അതുമല്ലെങ്കിൽ നമുക്ക് അറിയാവുന്ന ഒരു വ്യക്തി അല്ലെങ്കിൽ നമ്മൾ ഇതുവരെ നമ്മൾ കാണാത്ത ഒരാൾ ഒരു ഫോട്ടോ ഇടുമ്പോൾ.ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഒരു അടച്ചിട്ട മുറിയിൽ നാലു ചുമരുകൾക്കിടയിൽ ഇരുന്നു കാണുന്ന പോസ്റ്റുകൾക്ക്‌ എല്ലാം താഴെ ഇടുന്ന ഇത്തരം കമെന്റുകൾ പോലും ഒരുതരത്തിൽ ബോ.ഡിഷെയി.മിങ് തന്നെയാണ്.മോശം കമെന്റുകൾ ഇടുമ്പോൾ അല്ലെങ്കിൽ കളിയാക്കുന്ന തരത്തിൽ ഉള്ള കമെന്റുകൾ ഇടുമ്പോൾ ഒരിക്കൽ പോലും ഓർക്കുന്നില്ല അത് എത്രത്തോളം ഒരു വ്യക്തിക്കു വിഷമം ഉണ്ടാക്കുന്നു എന്നുള്ളത്. ഇതൊരു സെലിബ്രിറ്റി ആയതു കൊണ്ട് ഇത്രയും ആളുകൾ ആ കമന്റ്‌ എതിരെ പ്രതികരിച്ചു. ഈ ഒരു അവസ്ഥ നാളെ എന്റെ വീട്ടിലുള്ളവർക്കോ നിങ്ങളുടെ വീട്ടിലുള്ളവർക്കോ വരാവുന്ന ഒന്നാണ്. മനുഷ്യനെ കാർന്നു തിന്നുന്ന തരത്തിലുള്ള ഒരു ജനിതക വൈകല്യം ആണ്‌ ഇത്തരം കമെന്റുകൾ ഇടുന്നവൻമാർക്കു ഉള്ളത്. ആർക്കും ആരെയെയും എന്തും പറയാം.”

Leave a Reply