മുഖ്യമന്ത്രിയുടെ തീരുമാനത്തെ പരിഹസിച്ച് രഞ്ജിനി ഹരിദാസ് രംഗത്ത് !! പ്രതിഷേധം കനക്കുന്നു
1 min read

മുഖ്യമന്ത്രിയുടെ തീരുമാനത്തെ പരിഹസിച്ച് രഞ്ജിനി ഹരിദാസ് രംഗത്ത് !! പ്രതിഷേധം കനക്കുന്നു

കോവിഡ് മഹാമാരി തീർത്ത വലിയ പ്രതിസന്ധികൾക്ക് നടുവിലും 500ഓളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിനെതിരെ സംസ്ഥാന സർക്കാർ വലിയ വിമർശനങ്ങളാണ് ഇതിനോടകം നേരിട്ടുള്ളത്.പ്രമുഖരായ പല വ്യക്തികളും സംസ്ഥാന സർക്കാരിനെ തങ്ങളുടെ പ്രതിഷേധം സോഷ്യൽ മീഡിയ വഴി അറിയിച്ചുകഴിഞ്ഞു. നടി പാർവതി തിരുവോത്ത് ഇത്തരത്തിൽ ഒരു സത്യപ്രതിജ്ഞ നടത്തരുത് എന്ന ആവശ്യവുമായി ട്വിറ്ററിൽ ഒരു കുറിപ്പ് തന്നെ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ മലയാളികൾക്ക് ഏറെ സുപരിചിതയായ താരം രഞ്ജിനി ഹരിദാസ് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയ ഒരു ആക്ഷേപഹാസ്യ പോസ്റ്റാണ് രഞ്ജിനി ഹരിദാസ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. പരിഹാസ പോസ്റ്റ് പങ്കുവെച്ചതിനോടൊപ്പം എന്തുകൊണ്ട് സത്യപ്രതിജ്ഞ ഓൺലൈനായി നടത്തുന്നില്ലയെന്ന പ്രസക്തമായ ചോദ്യവും രഞ്ജിനി ഹരിദാസ് പങ്കുവെക്കുന്നു. രഞ്ജിനി ഹരിദാസിനെ അനുകൂലിക്കുകയും പ്രതികരിക്കുകയും ചെയ്തുകൊണ്ട് നിരവധി ആളുകൾ തങ്ങളുടെ അഭിപ്രായം ഇൻസ്റ്റാഗ്രാമിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രഞ്ജിനി ഹരിദാസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ആക്ഷേപഹാസ്യ കുറിപ്പ് ഇങ്ങനെ:, “എന്റെ സുഹൃത്ത് ഇന്ന് രാവിലെ വീട്ടിൽ വന്നിരുന്നു എന്തിനാണെന്നോ അവന്റെ മകളുടെ കല്യാണം വിളിക്കാൻ കല്യാണക്കുറി വായിച്ച് ഞാൻ ഞെട്ടി പോയി.

അതിൽ എഴുതിയിരിക്കുന്നു എന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന് എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ അവൻ പറയുകയാണ് കല്യാണം എന്നെഴുതിയാൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ പറ്റൂ സത്യപ്രതിജ്ഞ ആകുമ്പോൾ 750 പേർക്കു വരെ പങ്കെടുക്കാം എന്ന്.” ഈ പോസ്റ്റ് കൂടാതെ എന്തുകൊണ്ട് സത്യപ്രതിജ്ഞ ഓൺലൈനായി നടത്തുന്നില്ല എന്നും അതിനെക്കുറിച്ച് ആരെങ്കിലും ഒന്ന് വിശദീകരിക്കണമെന്നും ത്രിപ്പിൾ ലോക്ക് ഡൗണിൽ ആയ നമ്മൾക്ക് ഇതെങ്ങനെ ഉൾക്കൊള്ളാൻ സാധിക്കുമെന്നും രഞ്ജിനി ഹരിദാസ് ചോദിക്കുന്നു.

Leave a Reply