‘കോവിഡ് പ്രതിരോധ പ്രവർത്തനം ശൈലജ ടീച്ചർ ഒറ്റയ്ക്ക് നടത്തിയത് അല്ലല്ലോ, മാറ്റപ്പെടുന്നത് ഞാൻ മാത്രമല്ലല്ലോ,’ കെ.കെ ശൈലജ പ്രതികരിക്കുന്നു
1 min read

‘കോവിഡ് പ്രതിരോധ പ്രവർത്തനം ശൈലജ ടീച്ചർ ഒറ്റയ്ക്ക് നടത്തിയത് അല്ലല്ലോ, മാറ്റപ്പെടുന്നത് ഞാൻ മാത്രമല്ലല്ലോ,’ കെ.കെ ശൈലജ പ്രതികരിക്കുന്നു

‘സർക്കാരിന്റെ യശസ്സ് ഉയർത്തിയത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആണ്. അതിന്റെ മുന്നിൽ നിന്നുതും നയിച്ചതും ടീച്ചറാണ്. ടീച്ചർക്ക് ഉള്ള ഒരു ജന സമിതിയുടെ അംഗീകാരം കൂടിയാണ് വലിയ ഭൂരിപക്ഷത്തിൽ ഈ സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് എന്നാൽ ഭരണത്തുടർച്ച ഉണ്ടാകുമ്പോൾ ടീച്ചർ മാത്രം അപ്രതീക്ഷിതമായി മന്ത്രിസഭയിൽനിന്ന് മാറ്റപ്പെടുന്നു എന്തുകൊണ്ടാണിത്…??’ ഏതൊരു മലയാളിയുടെയും മനസ്സിൽ ഇപ്പോൾ ഈ ഒരു ചോദ്യം ആവും നിലനിൽക്കുക. രണ്ടാം തവണയും അധികാരത്തിൽ എത്തിയ എൽഡിഎഫ് സർക്കാരിന്റെ പുതിയ മന്ത്രിസഭയിൽ കെ.കെ ശൈലജ എന്ന ശൈലജ ടീച്ചറിനെ ഉൾപ്പെടുത്താത്തതിൽ വലിയ പ്രതിഷേധങ്ങളും തർക്കങ്ങളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സജീവമായി തുടരുന്നു.എന്നാൽ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ യാതൊരു വിയോജിപ്പും രേഖപ്പെടുത്താതെ പാർട്ടിയുടെ തീരുമാനത്തോട് പൂർണമായ പിന്തുണയാണ് കെ.കെ ശൈലജ അറിയിച്ചിട്ടുള്ളത്. വളരെ പ്രാധാന്യമർഹിക്കുന്ന ശൈലജ ടീച്ചറുടെ വാക്കുകൾ ഇങ്ങനെ; “മാറ്റപ്പെടുന്നത് ഞാൻ മാത്രമല്ലല്ലോ, കുറെയേറെ മന്ത്രിമാരെ, കഴിഞ്ഞ പ്രാവശ്യത്തെ ആരും തന്നെ മന്ത്രിമാരായി തുടരുന്നില്ലല്ലോ. പിന്നെ കോവിഡ് പ്രതിരോധ പ്രവർത്തനം ശൈലജ ടീച്ചർ ഒറ്റയ്ക്ക് നടത്തിയത് അല്ലല്ലോ അത് ഗവൺമെന്റിന്റെ പൊതുവായിട്ടുള്ള ഒരു പ്രവർത്തനം അല്ലേ. അതൊരു ടീം വർക്ക് അല്ലേ, ഒരുപാട് ഉദ്യോഗസ്ഥന്മാര്,നാട്ടുകാര് അങ്ങനെ എല്ലാവരും ചേർന്ന് നടത്തിയ ഒരു പ്രവർത്തനമാണ്.

ഞാൻ ആരോഗ്യമന്ത്രി ആയതുകൊണ്ട് എന്റെ ഉത്തരവാദിത്വം ഞാൻ അവിടെ നിന്ന് നിർവഹിച്ചു എന്നുള്ളതാണ്. അതുപോലെ എല്ലാവരും തങ്ങളുടെ ഉത്തരവാദിത്വം നിർവഹിച്ചിട്ടുണ്ട്. എനിക്ക് വളരെ പൂർണ്ണസംതൃപ്തി ആണ് കാരണം പാർട്ടി എന്നെ ഒരു തവണ മന്ത്രിയാക്കി എനിക്ക് കഴിയാവുന്നത്ര നന്നായിട്ട് ഉത്തരവാദിത്വം നിർവഹിക്കാൻ ഞാൻ ശ്രമിച്ചു അതിലു നല്ല സംതൃപ്തിയുണ്ട്. ഇപ്പോൾ പുതിയ ആളുകൾ വരുമ്പോൾ അതിനേക്കാൾ നന്നായി നിർവഹിക്കുമെന്ന് നല്ല ശുഭ പ്രതീക്ഷയാണ് എനിക്കുള്ളത്. ഞങ്ങളെല്ലാം ഉണ്ട് കൂടെ പാർട്ടി എന്ന നിലയിൽ. നിരാശാ പ്രകടനം ഉണ്ടാകേണ്ടതില്ല ഇത് പാർട്ടിക്കകത്ത് സാധാരണയാണ്. പിന്നെ പാർട്ടി എന്നെ മന്ത്രി ആക്കിയത് കൊണ്ടല്ലേ എനിക്കിത് ചെയ്യാൻ പറ്റിയത്. അതുപോലെ ധാരാളം ആളുകൾ ഇല്ലേ ഈ പാർട്ടിക്കകത്ത്”

Leave a Reply