
നടൻ അജിത്തിന്റെ കൂടെ ബൈക്ക് യാത്ര നടത്തി മഞ്ജുവാര്യർ
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ തമിഴ് സൂപ്പർ സ്റ്റാർ ആയ അജിത് കുമാറിന്റെ കൂടെ അഭിനയിക്കുന്നു എന്ന വാർത്ത വളരെ ആഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ നടൻ അജിത് കുമാറിന്റെ നായികയായി അഭിനയിച്ചു വരികയാണ് മഞ്ജു വാര്യർ. താരം ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് മഞ്ജു വാര്യർ ഷാജി കൈലാസ് ചിത്രമായ കാപ്പ എന്ന ചിത്രം ഉപേക്ഷിച്ചത്. ചിത്രത്തിൽ മഞ്ജു വാര്യർ ചെയ്യേണ്ടിയിരുന്ന പൃഥ്വിരാജിൻറെ നായികയായുള്ള വേഷം ഇപ്പോൾ നടി അപർണാ ബാലമുരളിയാണ് ചെയ്യുന്നത്. അജിത്തിന്റെ കൂടെ മഞ്ജുവാര്യരും ഒന്നിച്ച് എത്തുമ്പോൾ വലിയ ഒരു വിജയം തന്നെ പ്രേക്ഷകർ മുൻകൂട്ടി കാണുന്നുണ്ട്. തമിഴിൽ ഇപ്പോൾ തന്നെ മികച്ച ഒരു നടി എന്ന പേരിൽ താരം അറിയപ്പെട്ടു കഴിഞ്ഞു.

സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ വൈറൽ ആയി മാറുന്നത് മഞ്ജുവാര്യരുടെ പുതിയ വിശേഷങ്ങൾ ആണ് . അജിത്തിനും സംഘത്തിനുമൊപ്പം ബൈക്ക് റൈഡിംഗ് നടത്തിയതിൻറെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുകയാണ് മഞ്ജു വാര്യർ. അജിത്ത് ഇതിനോടകം തന്നെ വലിയ ഒരു ബൈക്ക് റൈഡർ ആണെന്ന് ആരാധകർക്ക് അറിയാവുന്നതാണ്. സിനിമയിൽ അഭിനയിക്കുന്നത് കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം റൈഡിങ് തന്നെയാണെന്ന് അജിത് തുറന്നു പറഞ്ഞിട്ടുണ്ട്. ഇടവേളകളിൽ ബൈക്ക് റൈഡിങ് നടക്കുന്ന സ്വഭാവം അജിത്തിന് ഉണ്ട്. ഇപ്പോഴിതാ ഓൾ ഇന്ത്യ റൈഡിന് മഞ്ജുവാര്യരെയും കൂടെ കൂട്ടിയിരിക്കുകയാണ് അജിത്. ആദ്യമായാണ് അജിത് തന്റെ സിനിമകളിൽ നായികയാകുന്ന ഒരു താരത്തോട് ഒപ്പം ബൈക്ക് റൈഡിങ് നടത്തുന്നത്.


കാശ്മീർ, ലഡാക്ക്, ഹിമാലയം, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലൂടെ ആണ് താരങ്ങൾ ബൈക്ക് യാത്ര നടത്തിയത്. 16 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് അജിത്തും മഞ്ജു വാര്യരും ഓൾ ഇന്ത്യ ട്രിപ്പിന് ഒരുങ്ങിയത്. ആയിഷ, കയറ്റം, വെള്ളരിക്കാ പട്ടണം തുടങ്ങിയ ചിത്രങ്ങൾ ആണ് മഞ്ജുവിൻറേതായി പുറത്ത് ഇറങ്ങാനുള്ള ചിത്രങ്ങൾ. അതേ സമയം മഞ്ജു വാര്യരുടേതായി ഒടുവിൽ പുറത്തിറങ്ങിയ മേരി ആവാസ് സുനോ,ലളിതം സുന്ദരം,ജാക്ക് ‘N’ ജിൽ എന്നീ ചിത്രങ്ങൾക്ക് പ്രേക്ഷക ശ്രദ്ധ നേടാൻ കഴിയാത്തതും ഈ സാഹചര്യതിൽ ശ്രദ്ധ നേടുന്നുണ്ട്.
