Latest News

അജി ജോണും,ഐ.എംവിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന’സിദ്ദി’യുടെ ട്രെയിലർ നാളെ 12 മണിക്ക് മലയാളത്തിന്റെ പ്രിയതാരങ്ങളുടെ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്യൂന്നു

അജി ജോണും,ഐ.എം വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന’സിദ്ദി’എന്ന ചിത്രത്തിന്റെ ട്രെയിലർ നാളെ 12 മണിക്ക് പുറത്തിറങ്ങുന്നു. മലയാളത്തിന്റെ പ്രിയതാരങ്ങളായ അനൂപ് മേനോൻ, ലാൽ ജോസ്,ഇന്ദ്രജിത്, ഉണ്ണിമുകുന്ദൻ,അജു വർഗീസ്,വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയ് ബാബു,ഹരീഷ് പേരാടി, പ്രശാന്ത് സജീവ് വിൽ‌സൺ,അലക്സാണ്ടർ,രമേശ്‌ കോട്ടയം,സുധി കൊപ്പ എന്നിവരുടെ ഫേസ്ബുക് പേജ് വഴി പ്രദർശനം ചെയ്യൂന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണനാണ് ചെയ്തിരിക്കുന്നത്. Adv. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ,ഹരിത ഹരിദാസ്,വേണു നരിയാപുരം,ഹരികൃഷ്ണൻ,മധു വിഭാഗർ, ദിവ്യ ഗോപിനാഥ്,തനുജ കാർത്തിക്,സ്വപ്ന പിള്ള, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബനിത് ബത്തേരി, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്,മേക്കപ്പ് സുധി സുരേന്ദ്രൻ,പ്രൊഡക്ഷൻ കണ്ട്രോളർ സുനിൽ, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി എന്നിവരാണ്.

ഒരു ക്രൈം ത്രില്ലർ സിനിമയായിരിക്കും എന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു,അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്. സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പണ്ഡിറ്റ്‌ രമേഷ് നാരായൺ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായൺ,മധുവന്തി നാരായൺ,സൂരജ് സന്തോഷ്‌,രമേഷ്നാരായൺ,അജിജോൺ എന്നിവരാണ്.